UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്രമുഖ ബോളിവുഡ് നടന്‍ രാജേഷ്‌ വിവേക് അന്തരിച്ചു

അഴിമുഖം പ്രതിനിധി

പ്രമുഖ ബോളിവുഡ് നടന്‍ രാജേഷ്‌ വിവേക് അന്തരിച്ചു. ഹൃദയസ്തംഭനത്തെത്തുടര്‍ന്ന് ഹൈദരാബാദില്‍ വച്ചായിരുന്നു അന്ത്യം. ഷൂട്ടിംഗുമായി ബന്ധപ്പെട്ടായിരുന്നു അദ്ദേഹം ഹൈദരാബാദിലെത്തിയത്. സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ ലഗാന്‍, സ്വദേശ് എന്നീ ചിത്രങ്ങളില്‍ അദ്ദേഹം അവതരിപ്പിച്ച വേഷങ്ങള്‍ വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഫൈവ് സ്റ്റാര്‍ ചോക്ലേറ്റിന്റെ പരസ്യത്തില്‍ രമേശ്‌ സുരേഷ് എന്നീ യുവാക്കളുടെ പിതാവായി രാജേഷ്‌ കൈകാര്യം ചെയ്ത കഥാപാത്രം പ്രേക്ഷകഹൃദയത്തിലിടം പിടിച്ചിരുന്നു. 

ശ്യാം ബെനഗലിന്റെ ദേശീയ അവാര്‍ഡ് നേടിയ ചിത്രം ജുനൂണിലൂടെയാണ് രാജേഷ്‌ വിവേക് സിനിമയില്‍ തുടക്കം കുറിച്ചത്. നാടകവേദിയില്‍ നിന്നും ടെലിവിഷന്‍ പരമ്പരകളിലേക്കെത്തിയ നടന്‍ മഹാഭാരതം, ഭാരത്‌ ഏക്‌ ഖോജ്, അഘോരി എന്നീ സീരിയലുകളില്‍ ചെയ്ത കഥാപാത്രങ്ങള്‍ പ്രശംസയേറ്റു വാങ്ങിയിരുന്നു. ബണ്ടി ഓര്‍ ബബ്ലി, സണ്‍ ഓഫ് സര്‍ദാര്‍, ബാന്‍ഡിറ്റ് ഖ്വീന്‍, ജോദ്ധാ അക്ബര്‍ എന്നീ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍