UPDATES

ശ്രീജിത് രവിക്കെതിരെ കേസ് റിപ്പോര്‍ട്ട് ചെയ്ത ഹെഡ് കോണ്‍സ്റ്റബിളിന് സസ്പെന്‍ഷന്‍

അഴിമുഖം പ്രതിനിധി

സ്‌ക്കൂള്‍ കുട്ടികള്‍ക്ക് മുമ്പില്‍ നഗ്‌നത പ്രദര്‍ശിപ്പിച്ച നടന്‍ ശ്രീജിത്ത് രവിക്കെതിരെയുള്ള കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച ഒറ്റപ്പാലം പോലീസ് സ്റ്റേഷന്‍ കോണ്‍സ്റ്റബിള്‍ പ്രദീപിനെതിരെ ഇനിയും നടപടി എടുത്തിട്ടില്ല. അതേസമയം ശ്രീജിത്തിനെതിരെ കേസ് റിപ്പോര്‍ട്ട് ചെയ്ത സ്പെഷല്‍ ബ്രാഞ്ച് ഹെഡ് കോണ്‍സ്റ്റബിള്‍ രാജശേഖരന്‍ നായരെ, എസ്പിക്കു റിപ്പോര്‍ട്ടു നല്‍കാന്‍ വൈകിയതിന് സസ്പെന്റ് ചെയ്തു. സന്ധ്യ കഴിഞ്ഞു കുട്ടികളെ സ്റ്റേഷനില്‍ വരുത്തിയതും കേസുമായി മുന്നോട്ടു പോകുന്നതില്‍ നിരുത്സാഹപ്പെടുത്തിയതും പ്രദീപ് ആയിരുന്നു.

പോലീസ് സ്റ്റേഷനില്‍ എത്തിയില്ലെങ്കില്‍ വീട്ടിലെത്തി അറസ്‌റ് ചെയ്തു കൊണ്ട് പോകുമെന്നും ഒരു പെണ്‍കുട്ടിയെ പ്രദീപ് ഭീഷണി പെടുത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പരീക്ഷ നടക്കുന്ന സമയത്തു ക്ലാസില്‍ നിന്നും വിളിച്ചിറക്കി മൊഴിയെടുക്കാന്‍ ശ്രമിച്ചെന്ന പരാതിയും ഇയാള്‍ക്കെതിരെയുണ്ട്. സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ ശ്രീലത ഇടപെട്ടതിനെ തുടര്‍ന്നാണ് തുടര്‍ന്നും പരീക്ഷ എഴുതാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിഞ്ഞത്.

ആഗസ്റ്റ് 27ന് സ്‌കൂളിലേക്ക് പോകുകയായിരുന്ന പെണ്‍കുട്ടികളുടെ അടുത്ത് കാര്‍ നിര്‍ത്തി അവര്‍ക്ക് മുന്നില്‍ നഗ്‌നത പ്രദര്‍ശിപ്പിക്കുകയും അതേ അവസ്ഥയില്‍ കുട്ടികള്‍ കൂടി ഉള്‍പ്പെടുന്ന തരത്തില്‍ ശ്രീജിത്ത് ഫോട്ടോകള്‍ എടുക്കുകയും ചെയ്തു. തുടര്‍ന്ന് അറസ്റ്റിലായ ശ്രീജിത്തിന് ഒറ്റപ്പാലം പൊലീസ് സ്റ്റേഷനില്‍ രാജകീയ പരിഗണന ലഭിച്ചപ്പോള്‍ കൊടുംകുറ്റവാളികള്‍ സ്റ്റേഷനിലെത്തിയാലെന്ന പോലെയാണ് പരാതിക്കാരോട് പോലീസ് പെരുമാറിയത്.

വനിതാപോലിസിന്റെ സാന്നിദ്ധ്യമില്ലാതെ സന്ധ്യക്കുശേഷം പോലീസ് സ്റ്റേഷനിലേക്ക് പരാതിക്കാരായ പെണ്‍കുട്ടികളെ വിളിപ്പിക്കുകയും പരാതി പിന്‍വലിക്കാനും ഭാവിയില്‍ കേസുമായി കോടതി കയറിയിറങ്ങേണ്ടി വരുമെന്നും അത് പെണ്‍കുട്ടികളായ നിങ്ങളുടെ ഭാവിക്കു ദോഷം ചെയ്യുമെന്നായിരുന്നു പൊലീസിന്റെ ഭീഷണി. പ്രതി സമൂഹത്തില്‍ ഉയര്‍ന്ന സ്ഥാനമുള്ളയാളും ഉന്നത ബന്ധങ്ങളുമുള്ളയാളാണെന്നും ഓര്‍മ്മിപ്പിക്കാനും പൊലീസ് മറന്നില്ല. മാത്രമല്ല കുറ്റം ചെയ്ത ശ്രീജിത്ത് പൊലീസ് സ്റ്റേഷനിലിരിക്കെ രക്ഷിതാക്കളെപ്പോലും മാറ്റിനിര്‍ത്തി പെണ്‍കുട്ടികളും ശ്രീജിത്തും മാത്രമായി ഒരു റൂമിലിരുന്ന് സംസാരിക്കാനുള്ള സൗകര്യമൊരുക്കാനും പൊലിസ് ശ്രമിച്ചിരുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍