UPDATES

ട്രെന്‍ഡിങ്ങ്

ഞാന്‍ ജനിച്ച ഇന്ത്യ! ഞാന്‍ വളര്‍ന്ന ഇന്ത്യ! ഞാന്‍ ജീവിക്കും ഇവിടെ; അലന്‍സിയര്‍ക്ക് ബിഗ് സല്യൂട്ടുമായി ടോവിനോ തോമസ്

രാജ്യസ്‌നേഹം ഒരു പ്രത്യേക മതവിഭാഗത്തിന്റെയോ രാഷ്ട്രീയ പാര്‍ട്ടിയുടെയോ മാത്രം കുത്തക അല്ലല്ലോ!

സംവിധായകന്‍ കമലിനെതിരേ നടക്കുന്ന ബിജെപി-സംഘപരിവാര്‍ ഭീഷണികള്‍ക്കെതിരേയുള്ള തന്റെ ഒറ്റയാള്‍ പ്രതിഷേധം നടത്തിയ നടന്‍ അലന്‍സിയര്‍ക്ക് പിന്തുണയുമായി യുവതതാരം ടോവിനോ തോമസ്. കാസര്‍ഗോഡ് ഏകാംഗനാടകത്തിന്റെ ശൈലിയില്‍ അലന്‍സിയര്‍ നടത്തിയ പ്രതിഷേധം വന്‍ ചര്‍ച്ചയായി മാറിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ‘ ആര്‍ടിസ്റ്റ് അലന്‍സിയര്‍ നിങ്ങളാണു ശരി’ എന്ന തലക്കെട്ടില്‍ അഴിമുഖം പ്രസദ്ധീകരിച്ച വാര്‍ത്ത തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്താണ് ടോവിനോ ഫാസിസ്റ്റ് ഭീഷണികള്‍ക്കെതിരേയുള്ള തന്റെ നിലപാട് വ്യക്തമാക്കിയത്.

ഈ വാര്‍ത്ത ഷെയര്‍ ചെയ്തുകൊണ്ട് ടോവിനോ കുറിച്ചിരിക്കുന്നത് ഇപ്രകാരമാണ്;

രാജ്യസ്‌നേഹം ഒരു പ്രത്യേക മതവിഭാഗത്തിന്റെയോ രാഷ്ട്രീയ പാര്‍ട്ടിയുടെയോ മാത്രം കുത്തക അല്ലല്ലോ! ഞാന്‍ ജനിച്ച ഇന്ത്യ! ഞാന്‍ വളര്‍ന്ന ഇന്ത്യ! ഞാന്‍ ജീവിക്കും ഇവിടെ!
ഇത് പ്രതിഷേധമല്ല, പ്രതിരോധം തന്നെയാണ്. അലന്‍സിയര്‍ ലെ ലോപ്പസ്, അലന്‍ ചേട്ടാ, ബിഗ് സല്യൂട്ട്!!!

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍