UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നടിയുടെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച ഫോണ്‍ ദിലീപിന്റെ കൈവശമെന്നു പൊലീസ്

പ്രതികള്‍ ദിലീപിനെ ബ്ലാക് മെയ്ല്‍ ചെയ്യാന്‍ ശ്രമിച്ചിരുന്നുവെന്നും പറയുന്നു

നടിയെ ആക്രമിച്ചത് ചിത്രീകരിച്ച ഫോണ്‍ ദിലീപിന്റെ കൈവശം ഉണ്ടെന്നു പൊലീസ്. ദിലീപിന്റെ ജാമ്യാപേക്ഷ എതിര്‍ത്തുകൊണ്ട് പൊലീസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്ലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നതെന്നു മനോരമ ഓണ്‍ലൈനിലെ വാര്‍ത്തയില്‍ പറയുന്നു. ദിലീപിനു ഫോണ്‍ കൈമാറിയത് സുനിയുടെ അഭിഭാഷകനായിരുന്നു പ്രതീഷ് ചാക്കോ ആയിരുന്നുവെന്നും പൊലീസ് സംശയിക്കുന്നു.

നടിയെ ആക്രമിക്കുന്നതിനു പറഞ്ഞുറപ്പിച്ചിരുന്ന പ്രതിഫലം നല്‍കാന്‍ ദിലീപ് തയ്യാറാകാതിരുന്നതിനെ തുടര്‍ന്നു പ്രതികള്‍ ദിലീപിനെ ബ്ലാക് മെയില്‍ ചെയ്യാന്‍ ശ്രമിച്ചിരുന്നതായും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം കേസില്‍ രണ്ട എംഎല്‍എമാരെ ചോദ്യം ചെയ്യുമെന്ന വാര്‍ത്തകള്‍ പൊലീസ് നിഷേധിക്കുന്നുണ്ട്. ഇക്കാര്യത്തെക്കുറിച്ച് ഇതുവരെ ആലോചിച്ചിട്ടില്ലെന്നാണു പൊലീസ് പറയുന്നത്.

ദിലീപുമായി ബന്ധമുണ്ടെന്നു പറയുന്ന ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത് ഇന്നു മാധ്യമങ്ങളെ കണ്ടിരുന്നു. തനിക്കും ദിലീപിനും ഇടയില്‍ വര്‍ഷങ്ങളുടെ പരിചയം ഉണ്ടെന്നും എന്നാല്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസോ മറ്റു കച്ചവടങ്ങളോ തങ്ങള്‍ക്കിടയില്‍ ഇല്ലെന്നും അന്‍വര്‍ സാദത്ത് വ്യക്തമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍