UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗൂഢാലോചന കേസ്; മഞ്ജു വാര്യര്‍ സാക്ഷിയാകുമെന്ന് സൂചന

അന്വേഷണ സംഘം മഞ്ജുവിന്റെ മൊഴിയെടുത്തതായും വിവരം

നടി ആക്രമിക്കപ്പെട്ടതിനു പിന്നിലെ ഗൂഢാലോചന കേസില്‍ മഞ്ജു വാര്യര്‍ സാക്ഷിയാകുമെന്നു റിപ്പോര്‍ട്ടുകള്‍. ഗൂഢാലോചന സംബന്ധിച്ചുള്ള പൊലീസിന്റെ രണ്ടാമത്തെ കുറ്റപത്രത്തില്‍ മഞ്ജുവിനെ സാക്ഷിയാക്കി ഉള്‍പ്പെടുത്തുമെന്നാണു പൊലീസ് നല്‍കുന്ന സൂചനയെന്നു വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അന്വേഷണ സംഘം മഞ്ജുവിന്റെ മൊഴി രേഖപ്പെടുത്തിയതായും വാര്‍ത്തകളുണ്ട്. ദിലീപും മഞ്ജുവും തമ്മിലുള്ള വിവാഹബന്ധം തകരാന്‍ കാരണം ആക്രമിക്കപ്പെട്ട നടിയാണെന്നും അതിനുള്ള വിരോധമാണ് നടിക്കെതിരേ ക്വട്ടേഷന്‍ നല്‍കാന്‍ കാരണമെന്നുമുള്ള മൊഴികളുടെ അടിസ്ഥാനത്തിലാണ് മഞ്ജുവില്‍ നിന്നു മൊഴിയെടുത്തതും അവരെ സാക്ഷിയാക്കാന്‍ തീരുമാനിച്ചതെന്നുമാണ് അനുബന്ധ വിവരങ്ങള്‍.
കാവ്യ മാധവനും ദിലീപും തമ്മിലുണ്ടായിരുന്ന രഹസ്യബന്ധത്തെ കുറിച്ച് മഞ്ജുവിനു വിവരം നല്‍കിയത് ആക്രമിക്കപ്പെട്ട നടിയാണെന്നും ഇതിന്റെ വിരോധമാണ് നടിക്കെതിരേയുള്ള ക്വട്ടേഷന്‍ നല്‍കാന്‍ ദിലീപിനെ പ്രേരിപ്പിച്ചതെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ടെന്നാണ് പറയുന്നത്. ഈ വിവരം കോടതിയില്‍ സ്ഥാപിക്കാന്‍ മഞ്ജു സാക്ഷിയാകുന്നതിലൂടെ കഴിയുമെന്നു പൊലീസ് കണക്കുകൂട്ടുന്നതെന്നും വാര്‍ത്തകളില്‍ പറയുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍