UPDATES

സിനിമാ വാര്‍ത്തകള്‍

ജ്യോതി കൃഷ്ണയ്ക്കു കല്യാണം

നവംബര്‍ 19 നാണു വിവാഹം

നടി ജ്യോതി കൃഷ്ണ വിവാഹിതയാകുന്നു. നടി രാധികയുടെ സഹോദരന്‍ അരുണ്‍ ആനന്ദ് രാജയാണ് വരന്‍. ഇരുവരുടെയും വിവാഹനിശ്ചയം വെള്ളിയാഴ്ച തൃശൂരില്‍ നടക്കും. വിവാഹം നവംബര്‍ 19 നാണ് നിശ്ചയിച്ചിരിക്കുന്നത്.

ഗോഡ് ഫോര്‍ സെയില്‍, ഇതു പാതിരാമണല്‍, ലൈഫ് ഓഫ് ജോസൂട്ടി എന്നീ സിനിമകളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് ജ്യോതികൃഷ്ണ.

ക്ലാസ്‌മേറ്റ്, ചങ്ങാതിപ്പൂച്ച തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയായ രാധികയുടെ സഹോദരനായ അരുണ്‍ ദുബായിലാണ് ജോലി ചെയ്യുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍