UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നടിയെ തട്ടിക്കൊണ്ടുപോകല്‍; ഇടതു നേതാവിന്റെ മക്കളും നടനും പിന്നില്‍ എന്ന വാര്‍ത്തയുമായി ദേശീയ മാധ്യമം ഡിഎന്‍എ

സിനിമ മേഖലയില്‍ അടുത്ത ബന്ധമുള്ളവരാണ് നേതാവിന്റെ മക്കളായ സഹോദരങ്ങളെന്നും പത്രം പറയുന്നു

കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയതിനു പിന്നില്‍ ഇടതുപക്ഷ നേതാവിന്റെ മക്കള്‍ക്കും പങ്കുണ്ടെന്നു ദേശീയ മാധ്യമമായ ഡിഎന്‍എ. ഇവര്‍ പൊലീസിന്റെ നിരീക്ഷണത്തിലാണെന്നും വാര്‍ത്തയില്‍ പറയുന്നു.

നടിയെ ആക്രമിച്ചതു ഏഴംഗസംഘമാണെങ്കിലും ഇതു മറ്റാരുടെയോ നിര്‍ദേശപ്രകാരമാണെന്നും സംശയിക്കുന്നതായും വാര്‍ത്തയില്‍ പറയുന്നു. മലയാളത്തിലെ ഒരു പ്രമുഖ നടനും അദ്ദേഹത്തിന്റെ ഭാര്യയുമായി നല്ല ബന്ധത്തിലായിരുന്നു ആക്രമിക്കപ്പെട്ട നടിയെന്നും പിന്നീട് നടനും അദ്ദേഹത്തിന്റെ ഭാര്യയുമായി വിവാഹബന്ധം വേര്‍പെടുത്തിയപ്പോള്‍ അഭിനയേത്രികൂടിയായ ഭാര്യയുടെ ഭാഗം ന്യായീകരിച്ച് ഈ നടി രംഗത്തു വന്നിരുന്നു. ഇതോടെ നടന് പ്രസ്തുത നടിയോട് വിദ്വേഷം ഉണ്ടാവുകയും നടിയുടെ പല അവസരങ്ങളും ഇല്ലാതാക്കുകയും ചെയ്തിരുന്നതായും വാര്‍ത്തയില്‍ പറയുന്നു.

Actor, politician’s sons behind Malayalam actress’ kidnapping: Sources

തിയേറ്റര്‍ ഉടമകളുടെ നേതൃത്വത്തില്‍ ഒന്നരമാസത്തോളം നീണ്ടു നിന്ന സിനിമ സമരം ഉണ്ടായപ്പോള്‍ തങ്ങളുടെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് തിയേറ്റര്‍ ഉടമകളുടെ പുതിയ സംഘടന ഉണ്ടാക്കാന്‍ സഹായം ചെയ്തത് രാഷ്ട്രീയ നേതാവിന്റെ മക്കളായ ഈ സഹോദരങ്ങളായിരുന്നുവെന്നും ഡി എന്‍ എ പറയുന്നു. ഇവര്‍ മേല്‍പറഞ്ഞ നടന്റെ നിര്‍മാണ കമ്പനിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തയ്യാറെടുക്കുകയാണെന്നും വിവരം ഉണ്ട്.
നടിയെ തട്ടിക്കൊണ്ടുപോകാനായി ക്വട്ടേഷന്‍ നേതാവ് സുനില്‍ കുമാറിനു 50 ലക്ഷം രൂപയാണ് ഓഫര്‍ ചെയ്തതെന്നും വാര്‍ത്തയില്‍ പറയുന്നു. എന്നാല്‍ പൊലീസ് കസ്റ്റഡയില്‍ ഉള്ള സംഘത്തില്‍പ്പെട്ട ഒരാള്‍ പറഞ്ഞതു 30 ലക്ഷം രൂപയാണ് ഈ കാര്യത്തിന് ഓഫര്‍ ചെയ്തിരുന്നതെന്നാണ്. ഏഴംഗസംഘത്തില്‍ മൂന്നുപേരെയാണു പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മുഖ്യപ്രതിയായ സുനില്‍ കുമാര്‍ എന്ന പള്‍സര്‍ സുനി ഉള്‍പ്പെടെ നാലുപേരെ പിടികിട്ടിയിട്ടില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍