UPDATES

ട്രെന്‍ഡിങ്ങ്

വിമന്‍ കളക്ടീവ് ആകെ 20 പേര്‍ മാത്രമുള്ള സംഘടന; പരിഹാസവുമായി ലക്ഷ്മിപ്രിയ

അധികമാളുകളും സംഘടനയ്ക്ക് പുറത്താണ്

സിനിമയിലെ വനിത സംഘടനയായ വിമന്‍ ഇന്‍ സിനിമ കളക്ടീവിനെതിരേ പരിഹാസവും വിമര്‍ശനവുമായി നടി ലക്ഷ്മിപ്രിയ. സിനിമയിലുള്ള ഭൂരിഭാഗം നടിമാരോടും ആലോചിക്കാതെ രൂപീകരിക്കപ്പെട്ടതാണ് വിമന്‍ കളക്ടീവ് എന്നാണ് ലക്ഷ്മി പ്രിയയുടെ പരാതി. വാര്‍ത്താസമ്മേളനത്തിലാണ് ഇത്തരം ആക്ഷേപങ്ങള്‍ അവര്‍ ഉന്നയിച്ചത്.

സംഘടനയില്‍ ചേരണമെന്ന് പറഞ്ഞ് തന്നെയാരും സമീപിച്ചിട്ടില്ലെന്നും ഭൂരിഭാഗം പേരോടും ആലോചിക്കാതെയാണ് സംഘടന രൂപീകരിച്ചതെന്നും ലക്ഷ്മിപ്രിയ പറയുന്നു. ആകെ 20 പേര്‍ മാത്രമുള്ള സംഘടനയാണതെന്നും അധികമാളുകളും പുറത്താണെന്നും ലക്ഷ്മി പ്രിയ പറഞ്ഞു.
നടി ആക്രമിക്കപ്പെട്ട കേസില്‍ വലിയ വിമര്‍ശനങ്ങള്‍ താരസംഘടനയായ അമ്മയ്‌ക്കെതിരേ ഉയര്‍ന്നപ്പോള്‍ തുടക്കം മുതല്‍ അമ്മയുടെ ഭാഗം ന്യായീകരിച്ച് രംഗത്തു വന്നൊരാളാണ് ലക്ഷ്മി പ്രിയ. ചാനലുകളിലും മറ്റും അവര്‍ താരസംഘടനയേയും അതിന്റെ അംഗങ്ങളെയും പിന്തുണച്ചു സംസാരിക്കുന്നതും ലക്ഷ്മിപ്രിയയാണ്. പല ചര്‍ച്ചകളിലും സംഘടനയുടെ വക്താവ് എന്ന നിലയില്‍ ലക്ഷ്മിപ്രിയയാണ് എത്തുന്നത്.

നേരത്തെ ഭാഗ്യലക്ഷ്മി, പാര്‍വതി മാല, മമ്ത മോഹന്‍ദാസ് എന്നിവരും സമാനരീതിയിലുള്ള വിമര്‍ശനങ്ങളും അഭിപ്രായങ്ങളും വിമന്‍ ഇന്‍ സിനിമ കളക്ടീവിനെതിരേ ഉന്നയിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍