UPDATES

സിനിമാ വാര്‍ത്തകള്‍

ലൈംഗികമായി വഴങ്ങിയില്ല; മലയാളി സംവിധാകന്‍ പകരം വീട്ടിയത് പരസ്യമായി അപമാനിച്ച്; നടി ലക്ഷ്മി രാമകൃഷ്ണന്‍

അഡ്ജസ്റ്റ്‌മെന്റിനു തയ്യാറാണോ എന്നാണു ചോദ്യം

മലയാള സംവിധായകന്‍ ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചതായി നടി ലക്ഷ്മി രാമകൃഷ്ണന്റെ വെളിപ്പെടുത്തല്‍. മലയാളത്തിനു പുറമെ തമിഴിലും പ്രശസ്തനായ ഈ സംവിധാകന്റെ ആവശ്യം നിരാകരിച്ചതിന്റെ ദേഷ്യം തീര്‍ക്കാന്‍ ഷൂട്ടിംഗ് സെറ്റില്‍വച്ച് പരസ്യമായി അപമാനിക്കുകയും തന്റെ നേര്‍ക്കു മോശം വാക്കുകള്‍ ഉപയോഗിക്കുകയും ചെയ്തതായി ലക്ഷ്മി രാമകൃഷ്ണന്‍ പറയുന്നു. ദി ഇന്ത്യന്‍ എക്‌സ്പ്രസിന് അനുവദിച്ച അഭിമുഖത്തിലാണു നടി ഈ കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. അഭിനയിച്ച രംഗങ്ങള്‍ ശരിയായില്ലെന്നു പറഞ്ഞു പലവട്ടം വീണ്ടും വീണ്ടും അഭിനയിപ്പിച്ചു. വളരെ മോശമായാണ് സെറ്റില്‍വച്ച് പെരുമാറിയത്. ഒടുവില്‍ മാപ്പു പറയണമെന്നു താന്‍ ആവശ്യപ്പെട്ടു. അതോടെ പെരുമാറ്റം കൂടുതല്‍ മോശമായി.

എന്നാല്‍ ഇത്തരം പെരുമാറ്റം ഒറ്റപ്പെട്ടതായിരുന്നില്ലെന്നും വേറെയും അനുഭവം ഉണ്ടായിട്ടുണ്ടെന്നും ലക്ഷ്മി അഭിമുഖത്തില്‍ പറയുന്നു. ഒരിക്കല്‍ സംവിധായകന്റെ പ്രതിനിധി ആയി വന്നയാള്‍ ഫ്ലാറ്റില്‍ എത്തി സിനിമയെ കുറിച്ചുള്ള കാര്യങ്ങളൊക്കെ സംസാരിച്ചശേഷം ചില അഡജ്സ്റ്റ്‌മെന്റുകള്‍ക്ക് തയ്യാറാകണം എന്നാണു പറഞ്ഞത്. ഡേറ്റിന്റെ കാര്യമാണ് പറയുന്നതെന്നാണു കരുതിയത്. എന്നാല്‍ പിന്നീടാണു മനസിലാക്കിയത് അവരുടെ അഡ്ജസ്റ്റ്‌മെന്റ് എന്തായിരുന്നുവെന്ന്; ലക്ഷമി പറയുന്നു.

സിനിമയില്‍ ആണ്‍-പെണ്‍ തുല്യതയില്ലെന്നും സ്ത്രീകള്‍ പ്രതിഫലം ചോദിച്ചു വാങ്ങുന്നതുപോലും പലര്‍ക്കും ഇഷ്ടമല്ലെന്നും നടി പറയുന്നു.

ലോഹിതദാസ് സംവിധാനം ചെയ്ത ചക്കരമുത്തിലൂടെ അഭിനയരംഗത്തെത്തിയ ലക്ഷ്മി മലയാളത്തിലും തെലുങ്കിലുമായി 37 ഓളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. തമിഴില്‍ മൂന്നു സിനിമകളും സംവിധാനം ചെയ്തിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍