UPDATES

സിനിമാ വാര്‍ത്തകള്‍

നാലു ചുമരുകള്‍ക്കുള്ളില്‍ പറഞ്ഞു തീര്‍ക്കാമായിരുന്ന പ്രശ്‌നങ്ങളായിരുന്നു; മംമ്തയുടെ പ്രതികരണം

വിമന്‍ കളക്ടീവ് തുടങ്ങിയത് അതാവശ്യമുള്ളവര്‍

നാലു ചുമരുകള്‍ക്കുള്ളില്‍ സംസാരിച്ചു തീര്‍ക്കാമായിരുന്ന പ്രശ്‌നങ്ങളാണ് അക്രമണത്തിലേക്ക് എത്തിയതെന്നു നടി മംമ്ത മോഹന്‍ദാസ്. ഇപ്പോള്‍ ഉണ്ടായിരിക്കുന്ന സംഭവങ്ങളെല്ലാം മലയാള സിനിമയ്ക്ക് നാണക്കേടായെന്നും മംമ്ത മാധ്യമങ്ങളോടു വ്യക്തമാക്കി. നടി ആക്രമിക്കപ്പെട്ടതും ഗൂഢാലോചനക്കേസില്‍ ദിലീപ് അറസ്റ്റിലായതുമെല്ലാം സിനിമ മേഖലയ്ക്ക് ദോഷം ചെയ്യുമെന്നും മംമ്ത വ്യക്തമാക്കി.

വിമന്‍ ഇന്‍ സിനിമ കളക്ടീവിനെക്കുറിച്ചുള്ള ചോദ്യങ്ങളോടും നടി പ്രതികരിച്ചു. അങ്ങനെയൊരു സംഘടന ആവശ്യമുണ്ടെന്നു തോന്നിയവരാണ് ഡബ്ല്യുസിസി തുടങ്ങിയതെന്നും താന്‍ അതില്‍ അംഗമല്ലെന്നും മംമ്ത മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

Avatar

ഫിലിം ഡെസ്‌ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍