UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നടി സുമലത ബിജെപിയിലേക്ക്

കര്‍ണാടകയില്‍ കോണ്‍ഗ്രസിനു വന്‍തിരിച്ചടിയായിരിക്കും അംബരീഷും ഭാര്യ സുമലതയും ബിജെപിയില്‍ ചേരുന്നത്

നിയമസഭ തെരഞ്ഞെടുപ്പ് അടുത്തവര്‍ഷം നടക്കാനിരിക്കെ കര്‍ണാടകയില്‍ കോണ്‍ഗ്രസിനു വന്‍തിരിച്ചടി നല്‍കി കൊണ്ട് മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ അംബരീഷും ഭാര്യയും ചലച്ചിത്രതാരവുമായ സുമലതയും ബിജെപിയിലേക്ക് പോകുന്നു. അംബരീഷ് നേരത്തെ തന്നെ ബിജെപിയില്‍ ചേരാനുള്ള തീരുമാനം എടുത്തിരുന്നതാണെങ്കിലും സുമലതയേയും പാര്‍ട്ടിയില്‍ കൊണ്ടുവരുന്നത് അപ്രതീക്ഷിതമായിരുന്നു.

ഇതുവരെ രാഷ്ട്രീയത്തില്‍ നിന്നും അകന്നു നിന്നിരുന്ന സുമലതയെ ബിജെപി സ്ഥാനാര്‍ത്ഥിയായി വരുന്ന തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാനാണ് അംബരീഷിന്റെ ശ്രമങ്ങള്‍. ബെംഗളൂരുവിലെ രാജേശ്വരി നഗര്‍ മണ്ഡലത്തില്‍ ബിജെപിയുടെ താര സ്ഥാനാര്‍ത്ഥിയായിരിക്കും 52 കാരിയായ സുമലത എന്നാണ് വാര്‍ത്തകള്‍. കന്നഡയില്‍ ഏറെ ആരാധകരുള്ള സുമതലയ്ക്ക് അനായാസ വിജയം നേടാന്‍ കഴിയുമെന്നാണു കണക്കുകൂട്ടല്‍. സുമലതയുടെയും അംബരീഷിന്റെയും ബിജെപി പ്രവേശനത്തെ പാര്‍ട്ടി നേതൃത്വവും സമ്മതിക്കുന്നുണ്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍