UPDATES

വിദേശം

പരസ്യം ഇന്ന് ശല്യം നാളെ പണം കൊടുക്കേണ്ടി വരും ഓണ്‍ലൈനില്‍ ജനപ്രീതി നേടുന്ന പരസ്യം മുടക്കികള്‍

Avatar

ഹെയ്‌ലി സുകയാമ/ ദി വാഷിങ്ടണ്‍ പോസ്റ്റ്‌

പരസ്യം മുടക്കികളുടെ ജനപ്രീതി വര്‍ദ്ധിച്ചുവരുന്നത് ഓണ്‍ലൈന്‍ പരസ്യത്തില്‍ നിന്നുള്ള വരുമാനത്തെ ആശ്രയിക്കുന്ന വ്യാപാരങ്ങളെ അതിജീവനത്തിനു വേണ്ടിയുള്ള യുദ്ധത്തിലേക്ക് വലിച്ചിഴക്കുകയാണ്.

45 മില്ല്യന്‍ സജീവ അമേരിക്കന്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍(അതായത് അമേരിക്കയിലെ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ 15 ശതമാനം) പരസ്യം തടയാനുള്ള സോഫ്റ്റ് വെയര്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് പേജ്‌ഫെയര്‍, അഡോബ് എന്നീ സോഫ്റ്റ്‌വെയര്‍ കമ്പനികളുടെ പഠന റിപ്പോര്‍ട്ട് പറയുന്നത്. പോളണ്ട് പോലുള്ള മറ്റു രാജ്യങ്ങളിലാവട്ടെ ഇത് മൊത്തം ഉപയോക്താകളുടെ 30 ശതമാനത്തോളം വരും.

ഓണ്‍ലൈന്‍ ബിസിനസ്സുകളുടെ ഈ വര്‍ഷത്തെ പരസ്യവരുമാനത്തില്‍ 22 ബില്ല്യന്‍ ഡോളറിന്റെ നഷ്ടം പരസ്യം തടയുന്നതിലൂടെ സംഭവിക്കുമെന്നാണ് പഠനം കണക്കാക്കുന്നത്.

വലിഞ്ഞു കേറി വരുന്ന പരസ്യങ്ങള്‍ തടയുന്നത് ഉപയോക്താക്കളുടെ ബ്രൗസിംഗ് അനുഭവം മധുരമുള്ളതാക്കുമെങ്കിലും വരുമാനം കുറയുന്നതോടെ കമ്പനികള്‍ തങ്ങളുടെ സേവന നയങ്ങള്‍ മാറ്റുന്നത് ഉപയോക്താകളുടെ കൈപൊള്ളിക്കുക തന്നെ ചെയ്യും. താമസിയാതെത്തന്നെ മൊബൈല്‍ ഫോണുകളിലും പരസ്യം മുടക്കികള്‍ വ്യാപകമാകുന്നതോടെ ഈ പ്രശ്‌നത്തിനുള്ള പരിഹാരത്തിനു വേണ്ടി പരസ്യക്കാര്‍ പരക്കം പായുമെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

ഇന്റര്‍നെറ്റിലുള്ള സേവനങ്ങളെല്ലാം ഫ്രീയായ് ലഭിക്കുന്നത് ശീലമായ ഉപയോക്താക്കള്‍ കമ്പനിയുടെ സേവനത്തിനു തങ്ങള്‍ നല്‍കുന്ന പ്രതിഫലമാണ് പരസ്യം എന്ന സത്യം മനസ്സിലാക്കാതെ പോവുകയാനെന്നാണ് ഒരു പരസ്യ വിശകലന വിദഗ്ദ്ധന്‍ പറഞ്ഞത്. പരസ്യങ്ങളില്‍ നിന്നുള്ള വരുമാനം നിലച്ചാല്‍ കമ്പനികള്‍ സേവനം നിര്‍ത്തുകയോ അല്ലെങ്കില്‍ പണമീടാക്കാന്‍ തുടങ്ങുകയോ ചെയ്യും.

പക്ഷെ ഉപഭോക്താക്കളെ കുറ്റപ്പെടുത്തുന്നത് നല്ല വ്യാപാരിയുടെ ലക്ഷണമല്ലെന്നതിനു പുറമേ പ്രതികൂല ഫലമായിരിക്കും ചെയ്യുക. പരസ്യങ്ങള്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് അറിയാവുന്നവരാരും പരസ്യക്കാരെ വിശ്വസിക്കില്ല. തങ്ങളുടെ അനുവാദമില്ലാതെ വര്‍ഷങ്ങളോളം ഓണ്‍ലൈന്‍ ചാരപ്പണി നടത്തി സ്വകാര്യ വിവരങ്ങള്‍ കവരുന്ന കള്ളന്‍മാരായാണ് പരസ്യക്കാരെ പലരും കാണുന്നത്. ഇന്റര്‍നെറ്റ് അനുഭവം അരോചകം അല്ലാതാക്കി തീര്‍ക്കുന്നതു പോലെത്തന്നെ സ്വകാര്യത സംരക്ഷിക്കുന്നുവെന്ന കാരണം കൂടെ പരസ്യം തടയുന്നതിന് നല്‍കാന്‍ ഉപയോക്താക്കള്‍ക്ക് സാധിക്കും.

ശല്യക്കാരന്‍ എന്നതിനു പകരം ഉപയോഗപ്രദമായ പരസ്യങ്ങളെന്ന ആശയം സ്വപ്നമായ് തുടരുന്ന ഈ സാഹചര്യത്തില്‍ ആക്റ്റിവിസ്റ്റുകള്‍ വാദിക്കുന്നതു പോലെ പരസ്യക്കാര്‍ ചോര്‍ത്തുന്ന വിവരങ്ങളെക്കുറിച്ച് സുതാര്യത കാത്തു സൂക്ഷിക്കലാണ് ഒരേയൊരു പോംവഴി മുന്നില്‍ തെളിയുന്നത്. സൗജന്യ സേവനം ലഭിക്കാനായ് പൂര്‍ണ്ണ സമ്മതത്തോടെത്തന്നെ സ്വകാര്യ വിവരങ്ങള്‍ കൈമാറാന്‍ ഉപയോക്താക്കള്‍ തയ്യാറാണെന്നാണ് ആഡ്ഏജില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിന്റെ രചയിതാവായ ബ്രാഡ് മീഹാന്‍ വാദിക്കുന്നത്.

‘ബ്രൗസിംഗ് അനുഭവം വ്യക്തിപരം ആക്കുന്നതിലൂടെ ഉപയോക്താവിന് ആവശ്യമായ പരസ്യങ്ങള്‍ മാത്രം കാണാന്‍ സാധിക്കുകയും ക്രയവിക്രയം എളുപ്പത്തിലാവുകയും ‘ ചെയ്യുമെന്നാണ് അന്താരാഷ്ട്ര വിപണന ഏജന്‍സിയായ വി എം എല്ലില്‍ പ്രവര്‍ത്തിക്കുന്ന മീഹാന്‍ ചൂണ്ടിക്കാണിക്കുന്നത്.

ഇന്റര്‍നെറ്റ് വ്യാപാരികളും സേവനദാതാക്കളും പുതിയ പരസ്യ തന്ത്രങ്ങളുമായ് വിപണിയില്‍ വരുന്നതായിരിക്കും വരും മാസങ്ങളില്‍ നാം കാണാന്‍ പോകുന്നത്. മോഷ്ടിക്കുന്ന വിവരത്തിന്റെ അതേ വിലയാണ് ഉപയോക്താവിന്റെ വിശ്വാസത്തിനുമുള്ളതെന്ന സത്യം മനസ്സിലാക്കി കമ്പനികള്‍ തങ്ങളുടെ പ്രവര്‍ത്തികള്‍ കൂടുതല്‍ സുതാര്യമാക്കിയാല്‍ ഈ പ്രശ്‌നം ശുഭപര്യവസായിയായി മാറുമെന്നുതന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്.

(ഹെയ്‌ലി സുകയാമ ദി വാഷിങ്ടണ്‍ പോസ്റ്റിനുവേണ്ടി ഉപഭോക്തൃ സാങ്കേതിക വിദ്യ കൈകാര്യം ചെയ്യുന്നു)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഹെയ്‌ലി സുകയാമ 
(വാഷിങ്ടണ്‍ പോസ്റ്റ്‌)

പരസ്യം മുടക്കികളുടെ ജനപ്രീതി വര്‍ദ്ധിച്ചുവരുന്നത് ഓണ്‍ലൈന്‍ പരസ്യത്തില്‍ നിന്നുള്ള വരുമാനത്തെ ആശ്രയിക്കുന്ന വ്യാപാരങ്ങളെ അതിജീവനത്തിനു വേണ്ടിയുള്ള യുദ്ധത്തിലേക്ക് വലിച്ചിഴക്കുകയാണ്.

45 മില്ല്യന്‍ സജീവ അമേരിക്കന്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ (അതായത് അമേരിക്കയിലെ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ 15 ശതമാനം) പരസ്യം തടയാനുള്ള സോഫ്റ്റ് വെയര്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് പേജ്‌ഫെയര്‍, അഡോബ് എന്നീ സോഫ്റ്റ്‌വെയര്‍ കമ്പനികളുടെ പഠന റിപ്പോര്‍ട്ട് പറയുന്നത്. പോളണ്ട് പോലുള്ള മറ്റു രാജ്യങ്ങളിലാവട്ടെ ഇത് മൊത്തം ഉപയോക്താകളുടെ 30 ശതമാനത്തോളം വരും.

ഓണ്‍ലൈന്‍ ബിസിനസ്സുകളുടെ ഈ വര്‍ഷത്തെ പരസ്യവരുമാനത്തില്‍ 22 ബില്ല്യന്‍ ഡോളറിന്റെ നഷ്ടം പരസ്യം തടയുന്നതിലൂടെ സംഭവിക്കുമെന്നാണ് പഠനം കണക്കാക്കുന്നത്.

വലിഞ്ഞു കേറി വരുന്ന പരസ്യങ്ങള്‍ തടയുന്നത് ഉപയോക്താക്കളുടെ ബ്രൗസിംഗ് അനുഭവം മധുരമുള്ളതാക്കുമെങ്കിലും വരുമാനം കുറയുന്നതോടെ കമ്പനികള്‍ തങ്ങളുടെ സേവന നയങ്ങള്‍ മാറ്റുന്നത് ഉപയോക്താകളുടെ കൈപൊള്ളിക്കുക തന്നെ ചെയ്യും. താമസിയാതെത്തന്നെ മൊബൈല്‍ ഫോണുകളിലും പരസ്യം മുടക്കികള്‍ വ്യാപകമാകുന്നതോടെ ഈ പ്രശ്‌നത്തിനുള്ള പരിഹാരത്തിനു വേണ്ടി പരസ്യക്കാര്‍ പരക്കം പായുമെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

ഇന്റര്‍നെറ്റിലുള്ള സേവനങ്ങളെല്ലാം ഫ്രീയായ് ലഭിക്കുന്നത് ശീലമായ ഉപയോക്താക്കള്‍ കമ്പനിയുടെ സേവനത്തിനു തങ്ങള്‍ നല്‍കുന്ന പ്രതിഫലമാണ് പരസ്യം എന്ന സത്യം മനസ്സിലാക്കാതെ പോവുകയാനെന്നാണ് ഒരു പരസ്യ വിശകലന വിദഗ്ദ്ധന്‍ പറഞ്ഞത്. പരസ്യങ്ങളില്‍ നിന്നുള്ള വരുമാനം നിലച്ചാല്‍ കമ്പനികള്‍ സേവനം നിര്‍ത്തുകയോ അല്ലെങ്കില്‍ പണമീടാക്കാന്‍ തുടങ്ങുകയോ ചെയ്യും.

പക്ഷെ ഉപഭോക്താക്കളെ കുറ്റപ്പെടുത്തുന്നത് നല്ല വ്യാപാരിയുടെ ലക്ഷണമല്ലെന്നതിനു പുറമേ പ്രതികൂല ഫലമായിരിക്കും ചെയ്യുക. പരസ്യങ്ങള്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് അറിയാവുന്നവരാരും പരസ്യക്കാരെ വിശ്വസിക്കില്ല. തങ്ങളുടെ അനുവാദമില്ലാതെ വര്‍ഷങ്ങളോളം ഓണ്‍ലൈന്‍ ചാരപ്പണി നടത്തി സ്വകാര്യ വിവരങ്ങള്‍ കവരുന്ന കള്ളന്‍മാരായാണ് പരസ്യക്കാരെ പലരും കാണുന്നത്. ഇന്റര്‍നെറ്റ് അനുഭവം അരോചകം അല്ലാതാക്കി തീര്‍ക്കുന്നതു പോലെത്തന്നെ സ്വകാര്യത സംരക്ഷിക്കുന്നുവെന്ന കാരണം കൂടെ പരസ്യം തടയുന്നതിന് നല്‍കാന്‍ ഉപയോക്താക്കള്‍ക്ക് സാധിക്കും.

ശല്യക്കാരന്‍ എന്നതിനു പകരം ഉപയോഗപ്രദമായ പരസ്യങ്ങളെന്ന ആശയം സ്വപ്നമായ് തുടരുന്ന ഈ സാഹചര്യത്തില്‍ ആക്റ്റിവിസ്റ്റുകള്‍ വാദിക്കുന്നതു പോലെ പരസ്യക്കാര്‍ ചോര്‍ത്തുന്ന വിവരങ്ങളെക്കുറിച്ച് സുതാര്യത കാത്തു സൂക്ഷിക്കലാണ് ഒരേയൊരു പോംവഴി മുന്നില്‍ തെളിയുന്നത്. സൗജന്യ സേവനം ലഭിക്കാനായി പൂര്‍ണ്ണ സമ്മതത്തോടെത്തന്നെ സ്വകാര്യ വിവരങ്ങള്‍ കൈമാറാന്‍ ഉപയോക്താക്കള്‍ തയ്യാറാണെന്നാണ് ആഡ്ഏജില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിന്റെ രചയിതാവായ ബ്രാഡ് മീഹാന്‍ വാദിക്കുന്നത്.

‘ബ്രൗസിംഗ് അനുഭവം വ്യക്തിപരം ആക്കുന്നതിലൂടെ ഉപയോക്താവിന് ആവശ്യമായ പരസ്യങ്ങള്‍ മാത്രം കാണാന്‍ സാധിക്കുകയും ക്രയവിക്രയം എളുപ്പത്തിലാവുകയും ‘ ചെയ്യുമെന്നാണ് അന്താരാഷ്ട്ര വിപണന ഏജന്‍സിയായ വി എം എല്ലില്‍ പ്രവര്‍ത്തിക്കുന്ന മീഹാന്‍ ചൂണ്ടിക്കാണിക്കുന്നത്.

ഇന്റര്‍നെറ്റ് വ്യാപാരികളും സേവനദാതാക്കളും പുതിയ പരസ്യ തന്ത്രങ്ങളുമായ് വിപണിയില്‍ വരുന്നതായിരിക്കും വരും മാസങ്ങളില്‍ നാം കാണാന്‍ പോകുന്നത്. മോഷ്ടിക്കുന്ന വിവരത്തിന്റെ അതേ വിലയാണ് ഉപയോക്താവിന്റെ വിശ്വാസത്തിനുമുള്ളതെന്ന സത്യം മനസ്സിലാക്കി കമ്പനികള്‍ തങ്ങളുടെ പ്രവര്‍ത്തികള്‍ കൂടുതല്‍ സുതാര്യമാക്കിയാല്‍ ഈ പ്രശ്‌നം ശുഭപര്യവസായിയായി മാറുമെന്നുതന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്

എഡിറ്റേഴ്സ് പിക്ക്

Related news

Share on

മറ്റുവാര്‍ത്തകള്‍