UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുന്ദ്ര സെസ്: 1553 ഹെക്ടര്‍ വനഭൂമി നികത്താന്‍ അദാനി ഗ്രൂപ്പിന് അനുമതി

കേന്ദ്ര വനം – പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധ സമിതിയാണ് ഇതിന് തത്വത്തില്‍ അംഗീകാരം നല്‍കിയത്.

ഗുജറാത്തിലെ കച്ച് ജില്ലയില്‍ മുന്ദ്ര തുറമുഖത്തിന്റെ സ്‌പെഷല്‍ എക്കണോമിക് സോണ്‍ വികസനത്തിന്റെ ഭാഗമായി 1552.81 ഹെക്ടര്‍ വനഭൂമി നികത്തുന്നതിന് അദാനി ഗ്രൂപ്പിന് അനുമതി. കേന്ദ്ര വനം – പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധ സമിതിയാണ് ഇതിന് തത്വത്തില്‍ അംഗീകാരം നല്‍കിയത്. അദാനി പോര്‍ട്‌സ് ആന്‍ഡ് സ്‌പെഷല്‍ എക്കണോമിക് സോണ്‍ ലിമിറ്റഡ് (എപിഎസ്ഇഇസഡ്) ആണ് രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ തുറമുഖങ്ങളിലൊന്നായ മുന്ദ്ര തുറമുഖത്തിന്റെ ഉടമസ്ഥര്‍. 1576.81 ഏക്കറാണ് അദാനി ഗ്രൂപ്പ് ആവശ്യപ്പെട്ടിരുന്നതെങ്കിലും ധ്രുബ് വനത്തില്‍ 24 ഏക്കര്‍ റിസര്‍വ് വനം വിദഗ്ധ സമിതി അനുവദിച്ചില്ല.

തീരദേശത്തെ മണല്‍ക്കൂനകള്‍ ഇടിച്ചുനിരത്തിയും മറ്റും അദാനി ഗ്രൂപ്പ് പരിസ്ഥിത്ക്ക് ആഘാതമുണ്ടാക്കിയെന്നും പരിസ്ഥിതി ചട്ടങ്ങള്‍ ലംഘിച്ചുവെന്നുമുള്ള പരാതി അന്വേഷിക്കാന്‍ 2017 നവംബറില്‍ സുപ്രീംകോടതി ഒരു കമ്മിറ്റിയെ നിയോഗിച്ചിരുന്നു. കഴിഞ്ഞ 20 വര്‍ഷമായി മുന്ദ്ര പോര്‍ട്ടും സെസുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വലിയ വിവാദമുണ്ടാക്കിയിട്ടുള്ളതാണ്. 1998 ജൂണ്‍ മുതല്‍ വനഭൂമി പദ്ധതിക്കായി വിട്ടുകിട്ടുന്നതിനും പരിസ്ഥിതി അനുമതിക്കുമായി അദാനി ഗ്രൂപ്പ് ശ്രമിച്ചുകൊണ്ടിരിക്കുന്നു. 2400 വനഭൂമി നികത്താനുള്ള അപേക്ഷ അദാനി കെമിക്കല്‍സ് മുന്നോട്ടുവച്ചിരുന്നെങ്കിലും ഇവിടെ പരിസ്ഥിതി ദുര്‍ബല പ്രദേശമായതിനാലും കണ്ടല്‍ക്കാടുകള്‍ നിറഞ്ഞ പ്രദേശമായതിനാലും അനുമതി ലഭിച്ചില്ല. 19.42 ലക്ഷം കണ്ടല്‍മരങ്ങളാണ് ഇവിടെയുള്ളത്. വനഭൂമി വിട്ടുനല്‍കാന്‍ അംഗീകാരം നല്‍കണമെന്ന് ഗുജറാത്ത് സര്‍ക്കാരും ആവശ്യപ്പെട്ടിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍