UPDATES

നിയമം മാറ്റിയെഴുതാന്‍ ഓസ്‌ട്രേലിയയോട് നിര്‍ദ്ദേശിച്ച് അദാനി

അഴിമുഖം പ്രതിനിധി

ക്വീന്‍സ് ലാന്‍ഡില്‍ അദാനി ഗ്രൂപ്പ് നടപ്പിലാക്കുന്ന 15 ബില്ല്യണ്‍ ഡോളറിന്റെ കല്‍ക്കരി ഖനി, റെയില്‍, തുറമുറ പദ്ധതിക്ക് നല്‍കിയ പാരിസ്ഥിതിക അനുമതികളെ ജുഡീഷ്യറിയുടെ പരിശോധനയ്ക്ക് വിധേയമാക്കുന്നതില്‍ നിന്നും പരിസ്ഥിതി പ്രവര്‍ത്തക സംഘടനകളെ തടയുന്നതിന് പ്രത്യേക നിയമം പാസാക്കണമെന്ന് ഓസ്‌ട്രേലിയന്‍ സര്‍ക്കാരിനോട് അദാനി ഗ്രൂപ്പ് ആവശ്യപ്പെട്ടു. ഇതിനെതിരെ ഓസ്‌ട്രേലിയയിലെ പ്രധാന പരിസ്ഥിതി സംഘടനകളിലൊന്നായ ഓസ്‌ട്രേലിയന്‍ കണ്‍സര്‍വേഷന്‍ ഫൗണ്ടേഷന്‍ (എസിഎഫ്) കടുത്ത പ്രതിഷേധവുമായി രംഗത്ത് എത്തി.

ഒരു സ്വകാര്യ കമ്പനി രാജ്യത്തിന്റെ നിയമങ്ങളെ മാറ്റണമെന്ന് പറഞ്ഞത് മിക്ക ഓസ്‌ട്രേലിയക്കാരേയും അമ്പരിപ്പിച്ചുവെന്ന് എസിഎഫ് അംഗമായ ഹന്നാ ഓല്‍ബി പറഞ്ഞു. ജനാധിപത്യത്തോട് സര്‍ക്കാരുകള്‍ മറുപടി പറയേണ്ടി വരുന്നത് പൊതുതാല്‍പര്യം പ്രകാരമുള്ള നിയമപ്രകാരമുള്ള നടപടികളാണ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞമാസം നാലിന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബാളുമായി നടത്തിയ ചര്‍ച്ചയിലാണ് അദാനി ഗ്രൂപ്പ് ഈ നിര്‍ദ്ദേശം മുന്നോട്ടു വച്ചത്. 2010 മുതല്‍ ക്യൂന്‍സ് ലാന്‍ഡ് പദ്ധതി മരവിച്ച് കിടക്കുകയാണ്. വിവാദത്തിനും കാലതാമസത്തിനും ശാശ്വതമായ പരിഹാരം ഉണ്ടാകണമെന്ന് ഗൗതം അദാനി കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. 2010-ലാണ് ക്യൂന്‍സ് ലാന്‍ഡിലെ ഗലിലീ ബേസിനിലെ കല്‍ക്കരി വികസിപ്പിക്കാനുള്ള അനുമതി അദാനി ഗ്രൂപ്പിന് ലഭിച്ചത്. എന്നാല്‍ ഈ പദ്ധതിയെ പരിസ്ഥിതി സംഘടനകള്‍ എതിര്‍ക്കുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍