UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബന്ധുനിയമനം; അഡീഷണല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണി രാജിക്കത്ത് കൈമാറി

വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് സര്‍ക്കാരാണെന്ന് ചീഫ് സെക്രട്ടറി

ബന്ധുനിയമന വിവാദത്തില്‍ പ്രതിചേര്‍ക്കപ്പെട്ട വ്യവസായ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണി രാജിക്കത്ത് കൈമാറി. ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദിനാണ് കത്ത് കൈമാറിയത്.

മുന്‍ മന്ത്രി ഇ പി ജയരാജന്‍ ഉള്‍പ്പെട്ട ബന്ധുനിയമന വിവാദത്തില്‍ പോള്‍ ആന്റണി മൂന്നാം പ്രതിയായിരുന്നു. ഇതേതുടര്‍ന്ന് സ്ഥാനത്ത് തുടരാന്‍ താല്‍പര്യമില്ലെന്ന് കാട്ടി അദ്ദേഹം കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കുകയായിരുന്നു. അതേസമയം വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് സര്‍ക്കാരാണെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു.

ധാര്‍മ്മികപരമായി താന്‍ ഇനിയും വ്യവസായ സെക്രട്ടറി സ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്നും താന്‍ തുടരണമോയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും പോള്‍ ആന്റണി കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഉചിതമായ ഏത് നടപടിയും സ്വീകരിക്കാമെന്നും പോള്‍ ആന്റണി കത്തില്‍ വ്യക്തമാക്കുന്നുണ്ട്. കത്ത് ചീഫ് സെക്രട്ടറി വ്യവസായ മന്ത്രി എ സി മൊയ്ദീന് കൈമാറിയിട്ടുണ്ട്. നടപടിക്രമങ്ങള്‍ അനുസരിച്ചാണ് ഇതെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. മന്ത്രി മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ച് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് അറിയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍