UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഒപ്പം നില്‍ക്കാന്‍ ഞങ്ങള്‍ക്കുമായി- ടീം അഴിമുഖം

Avatar

നീതി തേടി നിന്ന ജനത ഒടുവില്‍ വിജയം നേടിയിരിക്കുന്നു. കാലങ്ങളായി കേരളത്തിലെ ആദിവാസി ജനത അവരുടെ നിഷേധിക്കപ്പെട്ട അവകാശങ്ങള്‍ തിരിച്ചു കിട്ടാതെ നരകജീവിതം അനുഭവിച്ചുവരികയാണ്. പലതരം വാഗ്ദാനങ്ങള്‍ നല്‍കി അതാതു കാലത്തെ ഭരണകൂടം ഇവരെ വഞ്ചിക്കുകയും കോര്‍പ്പറേറ്റ് മാഫിയകളെ ആദിവാസി ചൂഷണം ചെയ്യാന്‍ സഹായിക്കുകയുമായിരുന്നു. ഒടുവില്‍ നിലനില്‍പ്പിനായി, അവര്‍ ഉറച്ചു നിന്നുകൊണ്ട് ചോദിച്ചു- വാക്കു പലിക്കുന്നത് ജനാധിപത്യ മര്യാദയല്ലേ…? ആ ചോദ്യം അവര്‍ക്കൊപ്പം നിന്ന് പൊതുസമൂഹവും ചോദിക്കാന്‍ തുടങ്ങിയതോടെ, സര്‍ക്കാരിന് ഉത്തരം പറയേണ്ടി വന്നു. വിജയം കാണുന്നതുവരെ സമരം, അല്ലെങ്കില്‍ ഞങ്ങളുടെ മരണം സംഭവിക്കുന്നതുവരെ എന്ന് ആര്‍ജ്ജവത്തോടെ വിളിച്ചു പറയാന്‍ തയ്യാറായ ആദിവാസികളുടെ മുന്നില്‍ സര്‍ക്കാര്‍ ഇപ്പോള്‍ തോറ്റിരിക്കുകയാണ്. ആദിവാസികളുടെ ഈ വിജയത്തിന്റെ പങ്കുപറ്റാന്‍ തയ്യാറാകുന്നില്ലെങ്കിലും ഇവര്‍ക്കൊപ്പം തുടക്കം മുതല്‍ ചേര്‍ന്നു നില്‍ക്കാന്‍ അഴിമുഖത്തിനും സാധിച്ചിട്ടുണ്ട്. നിറഞ്ഞ ചാരിതാര്‍ത്ഥ്യത്തോടെ ആദിവാസിസമൂഹത്തിന്റെ സന്തോഷത്തില്‍ പങ്കുചേരുന്നതിനൊപ്പം നില്‍പ്പുസമരവുമായി ബന്ധപ്പെട്ട് അഴിമുഖം ഇതുവരെ പ്രസിദ്ധീകരിച്ച വാര്‍ത്തകളിലൂടെയും ചിത്രങ്ങളിലൂടെയും ഒരിക്കല്‍ കൂടി കടന്നു പോകുന്നു.

മന്ത്രിസഭയോഗ തീരുമാനം വായിച്ചു കേള്‍പ്പിച്ചു, സര്‍വ്വസമ്മതത്തോടെ നില്‍പ്പുസമരത്തിന് അവസാനം

ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയേറ്റിനു മുന്നില്‍ നടന്നു വന്നിരുന്ന നില്പ്പുു സമരം അവസാനിപ്പിച്ചു. സമരക്കാര്‍ മുന്നോട്ടുവച്ച മുഴുവന്‍ ആവശ്യങ്ങളും അംഗീകരിച്ചുകൊണ്ട് ഇന്നലെ രാത്രി നടന്ന മന്ത്രിസഭ യോഗം തീരുമാനം എടുത്തിരുന്നു.

 

നില്‍പ്പ് സമരം: ഒത്തുതീര്‍പ്പാക്കുമ്പോഴും ബാക്കിയാകുന്ന ചോദ്യങ്ങള്‍ 

അനൻജന സി.

അനൻജന സി. ഇതേ കേരളത്തില്‍ വേറൊരിടത്ത് അനവധി നാളുകളായി തങ്ങളുടെ അവകാശങ്ങള്‍ക്കായി സമരം ചെയുന്ന വേറൊരു സമൂഹവും നിലനിന്നിരിന്നു, ലാഘവത്തോടെ പറഞ്ഞു തീര്‍ത്ത നില്‍പ്പ് സമരം. മാധ്യമങ്ങളും രാഷ്ട്രീയവും എല്ലാം പരസ്പരധാരണയോടെ അവഗണിച്ച ഒന്ന്. ആര്‍ക്കും വേണ്ടാത്തത് എന്ന നിലയില്‍ വളരെ തന്ത്രപൂര്‍വ്വമായിരുന്നു നില്‍പ്പ് സമരം ചിത്രീകരിക്കപെട്ടത്.


നില്‍പ്പ് സമരം: ഒഴിഞ്ഞുമാറാനാവാത്തവിധം നമ്മളോരോരുത്തരെയും അവര്‍ കൂടെ നിര്‍ത്തി 

ഫാദർ അഗസ്റ്റിൻ വട്ടോളി  

നില്പ്പുവസമരം നൂതനവും അനുകരണീയവുമായ ഒരു സമരരീതിയാണ് മുന്നോട്ടുവച്ചിരിക്കുന്നത്. ഒരു സമരത്തിലേക്ക് ജനങ്ങളെ എങ്ങനെ ആകര്ഷിുക്കാം എന്നത് നമ്മളെ ആദിവാസികള്‍ പഠിപ്പിച്ചു തന്നിരിക്കുന്നു. കല്ലെറിയലും വഴിതടയലുമല്ല, സമരമെന്നും പരസ്പരം മനസ്സിലാക്കലാണ് കൂട്ടായ്മയ്ക്ക് വേണ്ടതെന്നും അവര്‍ തെളിയിച്ചു.

 

നില്‍പ്പ് സമരം: ഒരു കോളേജും പുതുതലമുറയും ഒപ്പം നിന്നപ്പോള്‍

രൂപേഷ് കുമാര്‍

ഇപ്പോള്‍ അര്ദ്ധരരാത്രിയാണ്. ഇതിപ്പോ എഴുതിയില്ലെങ്കില്‍ പിന്നെ എഴുതുമ്പോള്‍ ഞരമ്പിലെ ചോരയിലെ തിളപ്പു കുറയും. അതുകൊണ്ട് ഇപ്പൊ തന്നെ തോന്നിയത് കുത്തിക്കുറിക്കുകയാണ്. ഫേസ് ബുക്കില്‍ നില്പ്പ് സമരത്തിന്റെ വിജയം പറന്നു നടക്കുകയാണ്. സമര പോരാളികള്ക്ക് അഭിവാദ്യം അര്പ്പിനച്ചു കൊണ്ട് തന്നെ പ്രൊഫൈല്‍ പിക്ചറുകള്‍ മാറിത്തുടങ്ങി.  

 

നില്‍പ്പു സമരം; ഇത് നമ്മുടെ വിജയം- എം ഗീതാനന്ദന്‍

ആരെയും തോല്പ്പി്ക്കാനായിരുന്നില്ല, സ്വയം തോല്ക്കാ തിരിക്കാനായിരുന്നു ആദിവാസികള്‍ നില്ക്കാ ന്‍ തുടങ്ങിയത്. അതിനൊപ്പം ചേര്ന്നുഞ നില്ക്കാ ന്‍ ഒരുപാടു മനുഷ്യര്‍ തയ്യാറാവുകയായിരുന്നു. ലോകത്തിന്റെ പലയിടത്തും ആദിവാസി സമരത്തിന് ഐക്യദാര്ഢ്യംക പ്രഖ്യാപിച്ചു നിരവധി പേര്‍ കാലുറപ്പിച്ചു നിന്നു. 162 ദിവസങ്ങള്‍ നീണ്ടു നിന്ന സമരം ഒടുവില്‍ വിജയത്തിലേക്ക് എത്തുമ്പോള്‍, ആദിവാസികള്ക്ക്വ നിറഞ്ഞ സന്തോഷമുണ്ട്, ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ കഴിഞ്ഞെന്നതുമാത്രമല്ല, പാര്ശ്വാവത്കരിക്കപ്പെട്ടവരെന്നു കരുതിയ ഒരു ജനതയ്‌ക്കൊപ്പം പൊതുസമൂഹത്തിന്റെ സ്‌നേഹവും കരുതലും ആവോളമുണ്ടെന്ന് മനസ്സിലാക്കാനും കഴിഞ്ഞിരിക്കുന്നു. 

 

ഇത് നിലനില്‍ക്കാനുള്ള സമരമാണ്; മനുഷ്യാവകാശ ദിനത്തില്‍ സി.കെ ജാനു സംസാരിക്കുന്നു

പ്രകൃതിയില്‍ പിറവിയെടുത്ത മുഴുവന്‍ മനുഷ്യരുടെയും ജീവന്‍ നിലനിര്ത്തു്ന്നതിനുള്ള സമരമായി നില്‍പ്പുസമരം മാറിയിരിക്കുന്നു. ഈ സമരത്തിലൂടെ നാം തിരിച്ചു ചോദിക്കുന്നത് നഷ്ടപ്പെട്ടുപോയ മണ്ണും ജലവും പ്രകൃതിയുമാണ്. മണ്ണും പ്രകൃതിയും ഇവിടെ സമരം ചെയ്യുന്ന കുറച്ചുപേരുടെ മാത്രം ആവശ്യമല്ല, മുഴുവന്‍ മനുഷ്യരുടെയുമാണ്. അതുകൊണ്ടാണ് ലോകം മുഴുവന്‍ നില്പ്പു സമരത്തിന്റെ കൂടെ നില്ക്കു ന്നത്.

 

സര്‍ക്കാരേ; നിങ്ങളുടെ സൗജന്യറേഷനല്ല, സ്വന്തം ഭൂമിയാണ് ആദിവാസിക്ക് വേണ്ടത്

ഇന്ന് ആദിവാസി നേരിടുന്ന എല്ലാ പ്രശ്‌നങ്ങള്ക്കുംു കാരണം അവര്ക്ക് ഭൂമി നിഷേധിക്കുന്നതിലൂടെ വന്നിട്ടുള്ളതാണ്. 1975 ല്‍ ആദിവാസി ഭൂമി സംരക്ഷിക്കുന്നതിനായി തയ്യാറാക്കിയ കേരള ഷെഡ്യൂള്ഡ്മ െ്രെടബ് ആക്ടും 2001 ലെ എ കെ ആന്റണി പാക്കേജുമെല്ലാം ആദിവാസി ഉന്നമനത്തിനും അവകാശ സംരക്ഷണത്തിനുമൊക്കെ വേണ്ടിയായിരുന്നു. എന്നാല്‍ ഒരു നിയമവും ആദിവാസിക്ക് അവരുടെ സ്വന്തമായ ഭൂമി തിരികെ നല്കിുയില്ലെന്നതാണ് വാസ്തവം. കാലങ്ങളായി അവന്‍ സ്വന്തം മണ്ണിനായി പോരാടുകയാണ്. വര്ഷ ങ്ങള്‍ പിന്നിട്ടിട്ടും ഇന്നും അതേ ആവശ്യത്തിനായി അവന്‍ നില്‌ക്കേ ണ്ടി വരുന്ന ദുരഃവസ്ഥ മറ്റേത് ജനവിഭാഗത്തിനാണ് വന്നിട്ടുള്ളത്? 

 

നില്‍പ്പുസമര വേദിയിലെത്താന്‍ സുധീരന് വേണ്ടി വന്നത് 118 ദിവസം

ചില ചോദ്യങ്ങള്‍ സുധീരനോട് ചോദിക്കാതിരിക്കാന്‍ ആകുന്നില്ല. വെള്ളയമ്പലത്തെ ഇന്ദിര ഭവനില്‍ നിന്ന് സെക്രട്ടറിയേറ്റിലേക്ക് രണ്ടു കിലോമീറ്റര് താഴെയാണ് ദൂരം. എത്ര ട്രാഫിക് ഉണ്ടെങ്കിലും കേരളത്തെ ഭരിക്കുന്ന സര്ക്കാരരിനെ ഭരിക്കുന്ന കെപിസിസിയെ ഭരിക്കുന്ന പ്രസിഡന്റിന് അവിടെവരെയൊന്നെത്താന്‍ പത്തുമിനിട്ട് മതിയാകും. ചുരുക്കിപ്പറഞ്ഞാല്‍ പത്തു മിനിട്ടു കൊണ്ട് എത്താവുന്ന ദൂരത്ത് സമരം നടത്തിവന്ന ആദിവാസികളെ കാണാന്‍ വി എം സുധീരന് നീണ്ട നൂറ്റിപതിനെട്ട് ദിവസങ്ങള്‍ വേണ്ടിവന്നിരിക്കുന്നു. ഇക്കാലമത്രയും ആ പാവങ്ങള്‍ വെയിലും മഴയും കൊണ്ടു നില്ക്കു ന്നത് സുധീരന്‍ അറിഞ്ഞില്ലെന്നാണോ? ആരും അദ്ദേഹത്തെ ഇക്കാര്യം അറിയിച്ചില്ലേ? 

 

ചുംബന സമരമല്ലായിരുന്നു നമ്മള്‍ ചര്‍ച്ച ചെയ്യേണ്ടിയിരുന്നത്‌  

അഭിജിത് ഡി കുമാർ  

കഴിഞ്ഞ മൂന്നര മാസക്കാലമായി തലസ്ഥാനത്ത് ആദിവാസികള്‍ തങ്ങളുടെ നിലനില്പ്പി നായി, അനുവദിക്കപ്പെട്ട അവകാശങ്ങള്ക്കാലയി നടത്തുന്ന നില്പ്പ് സമരത്തിന് നല്കാങത്ത പ്രസക്തിയും പ്രാധാന്യവുമാണ് ഒരാഴ്ച മുമ്പു മാത്രം സോഷ്യല്‍ നെറ്റ്വര്‍കിങ് സൈറ്റുകളിലൂടെ പ്രചാരം നേടിയ ‘കിസ് ഓഫ് ലവ് ‘ അഥവാ ചുംബന സമരത്തിന് നമ്മുടെ മാധ്യമങ്ങളും പൊതു സമൂഹവും നല്കിചയത്. യഥാര്ത്ഥ ജനകീയ പോരാട്ടത്തിനു നേരെ നടത്തുന്ന ഈ അവഗണനയാണ് ‘പാദചുംബനം’ എന്ന സമരരൂപം ആവിഷ്‌ക്കരിക്കാന്‍ ഞങ്ങളെ പ്രേരിപ്പിച്ചത്.

 

ഇത് അവസാന സമരമാകണം- നില്‍പ്പു സമരം 100 ദിനം പിന്നിടുമ്പോള്‍ സി കെ ജാനു സംസാരിക്കുന്നു

ആദിവാസിക്ക് അവന്റെ മണ്ണ് തിരിച്ചുകൊടുക്കാന്‍ പറയുന്നത് ഈ നാടിന്റെ നന്മയ്ക്കുവേണ്ടിക്കൂടിയാണ്. ഞങ്ങള്ക്ക്‌ള അറിയാവുന്നതൊഴില്‍ കൃഷിയാണ്. ഈ മണ്ണില്‍ ഞങ്ങള്‍ കൃഷി ചെയ്യാം. അരിയും പച്ചക്കറിയും ഞങ്ങള്‍ ഉത്പാ ദിപ്പിച്ച് തരാം. അന്യനാട്ടില്‍ നിന്ന് കോടിക്കണക്കിന് രൂപകൊടുത്ത് ഇറക്കുമതി ചെയ്യുന്നതെല്ലാം ഇവിടെ ഞങ്ങള്‍ കൃഷി ചെയ്ത് ഉണ്ടാക്കി തരാം. സ്വന്തം നാട്ടിലെ ചോറുണ്ണുന്നതിന്റെ അഭിമാനമല്ലേ കേരളത്തിന് കിട്ടുക. സ്വാശ്രയകേരളം സൃഷ്ടി ക്കാന്‍ ആദിവാസിയുടെ അദ്ധ്വാനം നൂറുശതമാനവും പ്രയോജനപ്പെടുത്ത മെന്ന് ഞങ്ങള്‍ ഉറപ്പു തരികയാണ്. അതിന് വേണ്ടത് ഞങ്ങളുടെ മണ്ണ് ഞങ്ങള്ക്ക് വിട്ടുത രിക മാത്രമാണ്. 

 

സ്വന്തം പേരില്‍ ആദിവാസി കോളനിയുള്ള മുഖ്യമന്ത്രി അറിയാന്‍, അവര്‍ നില്‍ക്കാന്‍ തുടങ്ങിയിട്ട് ഇന്നേക്ക് 75 ദിവസം

തിരുവനന്തപുരത്ത് നിന്ന് ആളും ആരവവുമായി മുഖ്യമന്ത്രി വണ്ടിയിറങ്ങിയ അതേ ദിവസം തന്നെ ഇടുക്കിയില്‍ നിന്ന് കുറച്ചുപേര്‍ ഇങ്ങ് തിരുവനന്തപുരത്തേക്കും വന്നിരുന്നു. അവര്‍ വന്നിറങ്ങിയത് കൃത്യമായി മുഖ്യന്റെ മൂക്കിന്‍ കീഴില്‍ തന്നെയായിരുന്നു; സെക്രട്ടറിയേറ്റിനു മുന്നില്‍. തങ്ങളുടെ ദൈവത്തെ മാലയിട്ട് സ്വീകരിച്ച (ഒരു പത്രവാര്ത്തിയിലെ പ്രയോഗമാണ്) ആദിവാസികളെപ്പോലെ അവരത്ര ഭാഗ്യവാന്മാര്‍ ആയിരുന്നില്ല. മേല്പ്പകറഞ്ഞ ദൈവത്തിന്റെ അനുഗ്രഹം അവരില്‍ ചൊരിയപ്പെട്ടിരുന്നില്ല. കാട്ടാനയിറങ്ങുന്ന, കരിമ്പാറകൂട്ടങ്ങള്‍ നിറഞ്ഞ ‘യോഗ്യമായ’ സ്ഥലത്ത് താമസിക്കാന്‍ വിധിക്കപ്പെട്ടവരായിരുന്നു അവര്‍. 

 

സിനിമാക്കാര്‍ നില്‍പ്പു സമര വേദിയില്‍ നിന്നാല്‍ എന്താണ് കുഴപ്പം?

വിമര്ശാനം എന്ന പദത്തിന് അവഹേളനം എന്ന അര്ത്ഥാവുമുണ്ടെന്നതിന് ഉപോദ്ബലകമായ എന്തെങ്കിലും തെളിവ് മലയാള ഭാഷാ നിഘണ്ടുവില്‍ കാണുമോയെന്ന് പരതി. ഇല്ല, അവഹേളനവും വിമര്ശടനവും തമ്മില്‍ യാതൊരുബന്ധവുമില്ല. ഒന്ന് സോഷ്യലിസവും മറ്റൊന്ന് ബൂര്ഷ്വാ സിയുമാണ്. എന്നാല്‍ പത്രധര്മ്മയത്തില്‍ ഇതു രണ്ടും ഒന്നുതന്നെയാണെന്ന് ചില സോഷ്യലിസ്റ്റ് എഴുത്തുതൊഴിലാളികള്‍ വിശ്വസിക്കുന്നു. അതുകൊണ്ട് ആരുടെ തന്തയ്ക്കു വേണമെങ്കിലും അവര്‍ വിളിക്കും. ആരെവേണമെങ്കിലും തുണിയുരിയിച്ച് നിര്ത്തും . ചോദിക്കാന്‍ ചെന്നേക്കരുത്. മഹത്തായ ജനാധിപത്യവ്യവസ്ഥ നിലനില്ക്കു ന്ന ഈ ഇന്ത്യാ മഹാരാജ്യത്ത് അഭിപ്രായസ്വാതന്ത്ര്യവും വിമര്ശിന സ്വാതന്ത്ര്യവും ഇത്ര കാര്യക്ഷമമായി വിനിയോഗിക്കുന്നവര്‍ അവരല്ലാതെ വേറെയാരുണ്ട്? 

 

നില്‍പ്പുസമരം വിജയത്തിലേക്ക്

‘സര്ക്കായരിന്റെ ഭാഗത്തുനിന്നുള്ള വാക്കുപറച്ചിലുകള്‍ മാത്രം കേട്ട് പിന്തി്രിഞ്ഞുപോകാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല. സമരത്തിന് ഫലം കാണണമെങ്കില്‍ നടപടികള്‍ തുടങ്ങണം. അതിന് സര്ക്കാ ര്‍ തയ്യാറാകുമ്പോഴെ അവരുടെ വാക്ക് ഞങ്ങള്‍ കേള്ക്കൂ . അടുത്തമാസം കൂടുന്ന കാബിനെറ്റിലാണ് ഇനി ശ്രദ്ധ. അന്ന് ആദിവാസിപ്രശ്‌നങ്ങള്ക്കുാമേല്‍ ഒരു രാഷട്രീയ പ്രഖ്യാപനം ഉണ്ടാകുമെന്ന് വിശ്വസിക്കാം. അതിനവര്‍ തയ്യാറാകുന്നില്ലെങ്കില്‍ ഈ സമരം ശക്തമായി തന്നെ മുന്നോട്ട് പോകും’. 

 

വിജയിച്ച കളക്ട്രേറ്റ് പിടിച്ചടക്കലും വിജയിക്കാത്ത നില്‍പ്പു സമരവും

ഒരേ ജനത, രണ്ടായി തിരിഞ്ഞ് ഒരേ ആവശ്യങ്ങള്ക്കാശയി രണ്ടിടത്ത് സമരം ചെയ്യുന്നു. അതില്‍ ഒരു വിഭാഗം ഞൊടിയിടകൊണ്ട് വിജയം കാണുകയും മറുഭാഗം വിജയമെന്നെന്നറിയാതെ സമരം തുടരുകയും ചെയ്യുന്നു! പ്രത്യക്ഷത്തില്‍ പൊതുസമൂഹത്തിന് തോന്നുന്ന അമ്പരപ്പ് വാഭാവികം മാത്രം. ഏതു സമരവഴിയാണ് ഇവിടെ ശരി എന്ന ചോദ്യം അസ്ഥാനത്തുമല്ല. ഇവിടെ ജയിച്ചതും തോല്ക്കു ന്നതും ആദിവാസികളോ, അതോ നേതാക്കളോ? 

 

വയനാട്ടില്‍ ഇനി ഓപ്പറേഷന്‍ മഞ്ഞക്കൊന്ന

രാംദാസ് എം കെ

സാമൂഹികമായ അധിനിവേശം ഇന്ത്യന്‍ ജനതയ്ക്ക് പരിചിതമാണ്. നൂറ്റാണ്ടുകള്‍ അടിമകളായാണ് ഒരു ജനത അതിന് വഴങ്ങിയത്. പുതിയ രൂപത്തില്‍, ഭാവത്തില്‍ വ്യാപാരത്തിന്റെ മറവില്‍ ഇപ്പോഴും ഇതെല്ലാം ആവര്ത്തിിക്കപ്പെടുന്നു. പുതിയ ചെടികളും ഒച്ചുകളും കീടങ്ങളും കടന്ന് വരുന്നു. അങ്ങിനെ അടിമത്തത്തിന്റെ നവഭാവത്തിലേക്ക് നടന്നടക്കുകയാണോ നമ്മള്‍ ഒരിക്കല്‍ കൂടി എന്ന സംശയമുണരുകയാണ്. വനം സംരക്ഷിക്കാനും വ്യാപിപ്പിയ്ക്കാനും ലക്ഷ്യമിട്ടാണ് നാട്ടില്‍ വനംവകുപ്പും പരിസ്ഥിതി വകുപ്പുമെല്ലാം നിലവില്‍ വന്നത്. 

 

ആറളവും ആദിവാസിയും പുനരധിവാസത്തിന്റെ പിച്ചച്ചട്ടിയും

ശ്രീരേഖ സതി

ആറളം ഫാമിലെ കാഴ്ച്ചകള്‍ പലതും കോമണ്‌സെമന്‍സുള്ള ഒരാള്‍ക്കും ന്യായീകരിക്കാന്‍ പറ്റാത്തവയായിരുന്നു. അനിശ്ചിതത്വങ്ങള്‍ നിറഞ്ഞ ദൈന്യംദിന ജീവിതങ്ങള്‍. ഹരിതവിപ്ലവത്തിന്റെ ബാക്കിപത്രമാണ് ആറളം ഫാം. കാടുവെട്ടി കൃഷിയിടത്തില്‍ കീടനാശിനികള്‍ കൊണ്ട് സ്വര്ണ്ണം വിളയിച്ചത് ചരിത്രത്തിന്റെ ഭാഗം. അതിന് മുമ്പ് ആറളം ഫലഭൂയിഷ്ടമായ മണ്ണായിരുന്നു. ആറളം പ്രദേശത്ത് അന്പയതുകളിലും അറുപകളിലും കുടിയേറി പാര്ത്ത വരാണ് ആദിവാസികളെ ആ ഭൂമിയില്‍ നിന്ന് പുറംതള്ളി ഭൂമിയിലവകാശം സ്ഥാപിച്ചത്. 

 

നില്‍പ്പു സമരം മുത്തങ്ങയിലും

രാംദാസ് എം കെ

ആദിവാസികളുടെ സ്വാതന്ത്ര്യ പോരാട്ടവീര്യത്തിന്റെ പ്രതീകമാണ് മുത്തങ്ങയെന്ന് തെളിയിക്കുന്നതായിരുന്നു മുത്തങ്ങയിലെ നില്പ്പു സമരം. വാര്ധുക്യവും അവശതയും അസൗകര്യവും മറന്നാണ് ആദിവാസികള്‍ മുത്തങ്ങയിലെത്തിയത്. വന്‍ പോലീസ് സംഘവും വനപാലകരുടെ നീണ്ട നിരയും ആദിവാസി സമരത്തെ സംസ്ഥാന സര്ക്കാടര്‍ എങ്ങിനെ കാണുന്നുവെന്ന് വ്യക്തമാക്കുന്നു. 

 

ജയലക്ഷ്മിയല്ല, മത്സരിക്കേണ്ടിയിരുന്നത് ഞാന്‍- സി കെ ജാനു തുറന്നടിക്കുന്നു

പ്രലോഭനങ്ങള്‍ ഒത്തിരിയുണ്ടായിട്ടുണ്ട്. മന്ത്രി ജയലക്ഷ്മിക്ക് പകരം എന്നെയാണ് ആദ്യം മത്സസരിക്കാന്‍ സമീപിച്ചത്. മത്സരിച്ചിരുന്നെങ്കില്‍ ഇന്ന് മന്ത്രി ഞാനാകുമായിരുന്നു. ആ സ്ഥാനം മോഹിച്ചിരുന്നില്ല. ഞാന്‍ മന്ത്രിയായിരുന്നാലും ഈ ആദിവാസികള്‍ സെക്രട്ടേറിയേറ്റിനു മുന്നില്‍ വന്നു നില്‌ക്കേിണ്ടി വരുമായിരുന്നു. അതെനിക്ക് വളരെ കൃത്യമായിട്ടറിയാം. ഇന്നത്തെ ഭരണസംവിധാനത്തിനകത്ത് നിന്നുകൊണ്ട് ചെയ്യുന്നകാര്യങ്ങള്ക്ക് പരിമിതിയുണ്ട്. പക്ഷെ ഒന്നുണ്ട്, ജയലക്ഷ്മിയുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ പണ്ടേ മന്ത്രിസ്ഥാനം രാജിവച്ച് പുറത്ത് വരുമായിരുന്നു.

ഇനിയും ഇവരെ മഴയത്തും വെയിലത്തും നിര്‍ത്തണോ?-നില്‍പ്പുസമര വേദിയില്‍ സാറാ ജോസഫ്

ഒരു പുല്ലിന് അതിന്റെ അവകാശമണ്ണുണ്ട്, ആദിവാസിക്ക് അതുപോലുമില്ല- സി കെ ജാനുവിന്റെ ഈ വാക്കുകള്‍ പൊതുസമൂഹത്തോടും ഭരണകൂടത്തോടുമുള്ള ആദിവാസികളുടെ സങ്കട ഹര്‍ജിയാണ്. ഇനിയും വിധി പ്രസ്താവിക്കാതെ ആ പരാതി നമ്മള്‍ സൗകര്യപൂര്‍വം അവഗണിക്കുകയാണ്. അമ്പത് ദിവസം പിന്നിടുന്ന നില്‍പ്പു സമരത്തിന്റെ നടുവില്‍ നില്‍ക്കുമ്പോള്‍ എനിക്ക് അത്ഭുതം തോന്നുകയാണ്, ഇത്രയേറെ അവഗണിക്കപ്പെട്ടൊരു ജനത മറ്റൊന്നുണ്ടോ?  സെക്രട്ടേറിയേറ്റിന്റെ മുന്നിലാണ് ഈ സമരം.എന്നിട്ടും സര്‍ക്കാര്‍ ഇവരെ ശ്രദ്ധിക്കുന്നില്ല. ഭരണകൂടം മാത്രമോ, പൊതുസമൂഹവും ഇവരെ വേണ്ടത്ര ഉള്‍ക്കൊണ്ടിട്ടുണ്ടോ?

ആദിവാസി നില്‍പ്പ് സമരം, മദ്യ നിരോധനം: സംവിധായകന്‍ ജോയ് മാത്യു പ്രതികരിക്കുന്നു

ആദിവാസികളുടെ പ്രശ്‌നങ്ങളോട് പുറം തിരിഞ്ഞു നില്‍ക്കുകയാണ് സമൂഹം. പൊതുസമൂഹത്തിന്റെ സ്വാര്‍ത്ഥതയാണ് അവിടെ കാണുന്നത്. ആദിമ നിവാസികളാണിവിടെ ഭരണാധികാരികളുടെ ദയയ്ക്കുവേണ്ടി കാത്തുകിടക്കുന്നത്. അവരുടെ ഭൂമിയാണ് കൈയേറിയത്. കൃഷിയിടങ്ങളാക്കി, വേലി കെട്ടി കൈവശപ്പെടുത്തുകയാണുണ്ടായത്. ആദിവാസികള്‍ അവരുടെ മുഴുവന്‍ ഭൂമിയും തിരിച്ചു ചോദിക്കുകയാണെങ്കില്‍ എന്തു സംഭവിക്കുമിവിടെ?

ഒരു പിടി മണ്ണിന് വേണ്ടി നില്‍ക്കുകയാണവര്‍- നില്‍പ്പ് സമരത്തിലെ ജീവിതങ്ങളിലൂടെ

ആഴ്ചകള്‍ കഴിഞ്ഞിരിക്കുന്നു തിരുവനന്തപുരം സെക്രട്ടേറിയറ്റിന്റെ മുന്നില്‍ കുടില്‍കെട്ടി, ആദിവാസികള്‍ നില്‍പ്പു സമരം ചെയ്യാന്‍ തുടങ്ങിയിട്ട്. പ്രാന്തവത്കരിക്കപ്പെട്ട ഒരു ജനസഞ്ചയത്തിന്റേതായതുകൊണ്ടാകാം, ഒരു കാഴ്ചപോലും അല്ലാതെ ഈ സമരം മാറുന്നത്. ആര്‍ക്കും ഇവരെ വേണ്ട എന്നൊരു തോന്നല്‍. മഴപെയ്യുന്നുണ്ട്, വെയില്‍ കത്തിപ്പുകയുന്നുണ്ട്. പൊടിക്കാറ്റ് വീശുന്നുണ്ട്. എന്നിട്ടും ആ സമര പന്തലില്‍ നില്‍ക്കുന്നവരുടെ മുഖത്തേക്ക് ആരെങ്കിലും ഒന്നു നോക്കിയാല്‍ പ്രത്യക്ഷപ്പെടുക, ഒരു ചിരിയാണ്; നമുക്കൊന്നും സാധിക്കാത്ത നിഷ്‌കളങ്കമായ ചിരി.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍