UPDATES

എഡിറ്റര്‍

ഭരണകൂടവും മാവോയിസ്റ്റുകളും ഒരുപോലെ വേട്ടയാടുന്ന ബസ്തറിലെ ആദിവാസികള്‍

Avatar

കശ്മീര്‍ മലനിരകളിലായാലും വടക്ക് കിഴക്കന്‍ മഴക്കാടുകളിലായാലും പട്ടാളം പോരാടുന്നത് സായുധകലാപങ്ങളോടും വിഘടനവാദികളോടുമാണ്. രാജ്യസുരക്ഷയെ പറ്റിയുള്ള ചിന്ത സകല സിദ്ധാന്തങ്ങളെയും രാഷ്ട്രീയ അഭിലാഷങ്ങളെയും നിഷ്ഫലമാക്കുന്നു. അകലെ നഗരങ്ങളില്‍ ,ശീതീകരണ മുറികളില്‍, സുരക്ഷിതമായ ഇടങ്ങളില്‍ ഇരുന്നു നമുക്ക് ഇവയെക്കുറിച്ചെല്ലാം വാചാലരാകം. പക്ഷെ  വിഘടനവാദവും സായുധകലാപങ്ങളും നിരന്തരം നടക്കുന്ന ഇന്ത്യന്‍ ഗ്രാമങ്ങളില്‍ ഉള്ളവര്‍ക്ക് ഒരിക്കലും ഇതിനെപറ്റി ചര്‍ച്ചകള്‍ക്ക് സമയം ഉണ്ടാകാറില്ല. അവര്‍ അവരുടെ ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടിയുള്ള പെടാപാടുകളിലാണ്. ഇന്ത്യയുടെ ഹൃദ്യയ ഭൂമി എന്നറിയപ്പെടുന്ന ഛത്തീസ്ഗഡിലെ ബസ്തറിലെ  ആദിവാസി സമൂഹം  ഏറെനാളുകളായി ഭരണകൂടത്തിനും മാവോയിസ്റ്റുകള്‍ക്കും ഇടയില്‍ നരകിച്ച് ജീവിക്കുകയാണ്. വര്‍ഷങ്ങളായി ഇവിടെ വസിക്കുകയും അവരുടെതായ ഭാഷയും സംസ്കാരവും കാത്തു സൂക്ഷിക്കുകയും ചെയ്യുന്ന ഇവര്‍  ഇപ്പോള്‍ നിരന്തര കടന്നു കയറ്റങ്ങള്‍ക്ക് എതിരെ യുദ്ധം ചെയ്യേണ്ട അവസ്ഥയിലാണ്.

ബസ്തര്‍ പ്രകൃതിയിലെ എല്ലാ വൈവിധ്യങ്ങളും നിറഞ്ഞ ഇന്ത്യയിലെ അതിമനോഹരമായ പ്രദേശങ്ങളില്‍ ഒന്നാണ്. സമൃദ്ധമായ കാടുകള്‍, ഒരിക്കലും വറ്റാതെ ഒഴുകുന്ന നദികള്‍, ഫലഭൂയിഷ്ടമായ മണ്ണ്, ഇവിടുത്തെ ധാതുലഭ്യത എപ്പോഴും ഘനന ഗവേഷകരെ മയക്കുന്നു. വമ്പന്‍ ഇന്റസ്ട്രിയലിസ്റ്റ്കള്‍ക്ക് ഈ പ്രദേശം ഒരു മോഹ സ്ഥലമാണ്‌. ഈ സമൃദ്ധിയാണ് ഇപ്പോള്‍ നടക്കുന്ന അക്രമങ്ങളുടെ പ്രധാന കാരണം എന്ന് ഒന്നിരുത്തി ചിന്തിച്ചാല്‍ മനസ്സിലാകും. ഒരു വശത്ത് മാവോയിസ്റ്റുകള്‍ ആദിവാസികളുടെ സംരക്ഷണം മറയാക്കി ഭരണകൂടത്തിന് എതിരെ സായുധകലാപം നടത്തുന്നു. ഭരണകൂടമാകട്ടെ അതേ നാണയത്തില്‍ തിരിച്ചടിക്കുന്നു.

പ്രശ്‌നങ്ങള്‍ ഇത്രയും വഷളാകാന്‍ കാരണം ഭരണകൂടം 2005ല്‍ സല്‍വാ ജുദം എന്ന പേരില്‍ നക്സല്‍ വേട്ട തുടങ്ങിയതോടെയാണ്. അത് ആദിവാസികളെ സ്വന്തം വീടുകള്‍ ഒഴിഞ്ഞു പോകാനും   ഉള്‍വനത്തില്‍ മാവോയിസ്റ്റുകളെ തിരഞ്ഞു പോകാന്‍ നിര്‍ബന്ധിതരാക്കുകയും ചെയ്തു. ഭരണഘടന വിരുദ്ധമാണ് എന്ന് സുപ്രീം കോടതി വിധിച്ചതോടെ 2011ല്‍ സര്‍ക്കാര്‍ ഈ ദൌത്യം അവസാനിപ്പിച്ചു . എന്നാല്‍ മാവോയിസ്റ്റുകള്‍ ആദിവാസികളോട് പക വീട്ടുകയും ഗവണ്മെന്റ് ചാരന്മാരാണ് എന്ന് മുദ്രകുത്തി നിരവധിപേരെ വധിക്കുകയും ചെയ്തു.   

നക്സല്‍ വേട്ടയുടെ മറവില്‍ അറസ്റ്റുകളും സ്ത്രീപീഡനങ്ങളും വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളും കാണാതാകലുകളും ഇവിടെ പതിവാണ്. ഓരോ തവണ സേന വരുമ്പോഴും പുരുഷന്മാരും കുട്ടികളും കാട്ടിലേക്ക് പോകാന്‍ നിര്‍ബന്ധിതരാകുന്നു, സ്ത്രീകള്‍ സ്ഥിരം പീഡനങ്ങള്‍ക്ക് വിധേയരകുന്നു.

നിരന്തരം നടക്കുന്ന ക്രൂരതകള്‍ വെളിച്ചത്തെത്തുന്നില്ല എന്നത് മറ്റൊരു സത്യം.

കൂടുതല്‍ വായിക്കാന്‍: https://goo.gl/2uBXIM

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍