UPDATES

മുഖ്യമന്ത്രിയുടെ വസതിക്കു മുന്നില്‍ അനിശ്ചിതകാല സത്യാഗ്രഹം പ്രഖ്യാപിച്ച് ആദിവാസി ഗോത്ര മഹാസഭ

അഴിമുഖം പ്രതിനിധി

ആദിവാസി ഊരുകളില്‍ നിന്ന് ലൈംഗിക ചൂഷകരേയും വിഭവക്കൊള്ളക്കാരേയും പുറത്താക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി, സംസ്ഥാന തലത്തില്‍ ആദിവാസി ഗോത്രമഹാസഭയുടെ ആഭിമുഖ്യത്തില്‍ ‘ആദിവാസി ഊര് വിമോചന ക്യാംപയിന്‍’ . സംസഥാന ക്യാമ്പയിന്റെ തുടക്കം എന്ന നിലയില്‍ ഏപ്രില്‍ 30 മുതല്‍ മുഖ്യമന്ത്രിയുടെ വസതിക്കു മുന്നില്‍ അനിശ്ചിതകാല സത്യാഗ്രഹം നടത്തും.

അമ്പലവയല്‍ മലയച്ചന്‍കൊല്ലി ആദിവാസി കോളനിയില്‍ ലൈംഗികാതിക്രമം നടത്തിയ മുഴുവന്‍ പ്രതികളേയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ആദിവാസി ഗോത്രമഹാസഭ വയനാട് കളക്ട്റേറ്റിലേക്ക് ഇന്ന് (ഏപ്രില്‍ 23) പ്രതിഷേധ മാര്‍ച്ച് നടത്തി. 

അവിവാഹിതരായ അമ്മമാരെ സൃഷ്ടിച്ച നൂറുകണക്കിന് പ്രതികളെ സംരക്ഷിക്കുന്ന നടപടിയാണ് നാളിതുവരെ പോലീസ് അധികൃതര്‍ ചെയ്തു വന്നിരുന്നത്. ലൈംഗികചൂഷകരായ ഒരുപറ്റം കുറ്റവാളികള്‍ ആദിവാസി ഊരുകളിലെ അതിക്രമങ്ങള്‍ക്ക് പിന്നിലുണ്ടെന്ന വസ്തുത ഭരണാധികാരികള്‍ മറച്ചു വെയ്ക്കുന്നു. മലയച്ചന്‍ കോളനിയിലെ കുറ്റകൃത്യം മൂടിവെയ്ക്കാനും പ്രതികളെ സംരക്ഷിക്കാനുമാണ് പോലീസ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

എഫ്‌ഐആറില്‍ നിരവധി പ്രതികളുണ്ടെങ്കിലും പൗലോസ് എന്ന വ്യക്തിയെ മാത്രമാണ് ഇതിനകം അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതി നാട്ടിലുണ്ടെങ്കിലും പോലീസ് അറസ്റ്റ് ചെയ്യുന്നില്ല. രണ്ടാം പ്രതിയായി ഒരു ആദിവാസി സ്ത്രീയെ പ്രതിയാക്കിയിരുന്നുവെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. സാക്ഷികളെ സ്വാധീനിക്കാനും പ്രതികളെ സംരക്ഷിക്കുവാനുമാണ് ഈ നടപടിയെന്ന് വ്യക്തം.

കളക്‌ട്രേറ്റ് മാര്‍ച്ച് ഗോത്രമഹാസഭ അധ്യക്ഷ സി.കെ ജാനു ഉദ്ഘാടനം ചെയ്തു. ചന്ദ്രന്‍ കാര്യമ്പാടി, എം. ഗീതാനന്ദന്‍, ബാബു കോട്ടിയൂര്‍, കെ. നാരായണന്‍, ഇ.ഡി ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍