UPDATES

സിനിമാ വാര്‍ത്തകള്‍

സമരം നടത്തുന്ന തീയറ്ററുകള്‍ പൂട്ടണം: അടൂര്‍ ഗോപാലകൃഷ്ണന്‍

നിലവിലെ സമരത്തിന് കാരണം തീയറ്റര്‍ ഉടമകളുടെ ഹുങ്കാണെന്ന് അഭിപ്രായപ്പെട്ടു

സമരം നടത്തുന്ന സിനിമാ തീയറ്ററുകള്‍ പൂട്ടണമെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. നിലവിലെ സമരത്തിന് കാരണം തീയറ്റര്‍ ഉടമകളുടെ ഹുങ്കാണെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. തീയറ്റര്‍ സമരം മലയാള സിനിമയെ തകര്‍ക്കുകയാണെന്നും അടൂര്‍ പറഞ്ഞു.

മലയാള സിനിമ പ്രദര്‍ശിപ്പിക്കാതെ അന്യഭാഷാ ചിത്രങ്ങള്‍ മാത്രം പ്രദര്‍ശിപ്പിക്കുന്ന തീയറ്റര്‍ ഉടമകള്‍ക്ക് മലയാള സിനിമയോട് യാതൊരു പ്രതിബദ്ധതയുമില്ല. നിര്‍മ്മാതാക്കള്‍ക്ക് വലിയ നഷ്ടമാണ് ഇ്‌പ്പോള്‍ ഉണ്ടായിരിക്കുന്നത്. സിനിമാ വ്യവസായത്തെ രക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം. താന്‍ അദ്ധ്യക്ഷനായ സമിതിയുടെ റിപ്പോട്ട് അവഗണിച്ചത് പ്രശ്‌നങ്ങള്‍ക്ക് കാരണമായിട്ടുണ്ടെന്ന് അടൂര്‍ അഭിപ്രായപ്പെട്ടു. സിനിമ അതോറിറ്റി രൂപീകരിക്കണമെന്ന, റിപ്പോട്ടിലെ നിര്‍ദ്ദേശം അംഗീകരിക്കണമെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍