UPDATES

സിനിമ

ഹോമിയോ ഡോക്ടറുടെ ജല്‍പ്പനങ്ങള്‍ അവഗണിക്കുന്നു; അടൂര്‍ ഗോപാലകൃഷ്ണന്‍

അഴിമുഖം പ്രതിനിധി

തന്റെ സിനിമയെ വിമര്‍ശിച്ച സംവിധായകന്‍ ഡോ. ബിജുവിനെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച് അടൂര്‍ ഗോപാലകൃഷ്ണന്‍. ജന്മഭൂമി പത്രത്തിനോടായിട്ടാണ് അടൂര്‍ തന്റെ പ്രതികരണങ്ങള്‍ അറിയിച്ചിരിക്കുന്നത്.

അടൂരിന്റെ പ്രതികരണമായി ജന്മഭൂമിയില്‍ വന്നിരിക്കുന്ന കാര്യങ്ങള്‍ ഇതാണ്;

ജീവിതത്തില്‍ ഒന്നുമാകാന്‍ കഴിയാത്തതിന്റെ അസൂയയാണ് സംവിധായകന്‍ ബിജുവിന്റെ പ്രതികരണം. വിവരമില്ലാത്തവരുടെ വിമര്‍ശനങ്ങള്‍ ഞാന്‍ ശ്രദ്ധിക്കാറില്ല. പ്രേക്ഷകരാണ് സിനിമയെ വിലയിരുത്തേണ്ടത്. പിന്നെയും കണ്ടവര്‍ക്ക് ബിജുവിന്റെ അഭിപ്രായമല്ല ഉള്ളത്. ഹോമിയോ ഡോക്ടറുടെ ജല്‍പ്പനങ്ങള്‍ അവഗണിക്കുന്നു. സിനിമയെ കുറിച്ചു പറയാന്‍ അദ്ദേഹത്തിന് ഒട്ടും യോഗ്യതയില്ല. നല്ല ഒരു കാമറാമാന്‍ ഉണ്ടെങ്കില്‍ ബിജുവിനെ പോലുള്ളവര്‍ക്ക് സംവിധായകനാകാം. അദ്ദേഹം ചെയ്തു കൊണ്ടിരിക്കുന്നതും അതാണ്. അത്തരക്കാര്‍ പ്രമാണിമാരാകാന്‍ സിനിമ മേഖല തെരഞ്ഞെടുക്കുമ്പോള്‍ അപകടത്തിലാകുന്നത് മലയാള സനിമയാണ്. മറ്റൊരിടത്തും ആളാകാന്‍ കഴിയാതെ വരുമ്പോഴാണ് സിനിമയിലേക്കു വരുന്നത്. സിനിമയെന്തെന്ന് അറിയാത്ത വിവരദോഷികള്‍ ആളാകാനും വാര്‍ത്തകളില്‍ ഇടം പിടിക്കാനുമായി എന്തിനെയും വിമര്‍ശിക്കും. ഒന്നും പറ്റിയില്ലെങ്കില്‍ തൂറിനാറ്റിക്കുക എന്നതാണ് അവരുടെ സമീപനം. എത്രനാളായാലും സിനിമാരംഗത്തു പ്രവര്‍ത്തിച്ചാലും നല്ല സിനിമയെന്തെന്ന് മനസിലാക്കാന്‍ അവര്‍ക്കാകില്ല.

നേരത്തെ ബിജു നടത്തിയ അഭിപ്രായത്തില്‍ അടൂര്‍ ഗോപലാകൃഷ്ണ്‍ നീണ്ട ഇടവേളയ്ക്കുശേഷം പിന്നെയും എന്ന ചിത്രം വെറും തട്ടിക്കൂട്ട് പടമാണെന്നാണ്. സ്വയംവരത്തില്‍ തുടങ്ങി വിധേയനില്‍ എത്തി അവിടെ നിന്നും ഒരടി പോലും മുന്നോട്ടു നീങ്ങാത്ത സംവിധായകനാണ് അടൂരെന്നും പിന്നെയും എന്ന ചിത്രത്തിലൂടെ അടൂര്‍ വീണ്ടും പിന്നോട്ടു പോവുകയാണെന്നും ബിജു പറഞ്ഞു.

പിന്നെയും ഒരു തട്ടിക്കൂട്ട് സിനിമ; വിമര്‍ശനവുമായി ഡോ. ബിജു

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍