UPDATES

സംഘടനകളെ കൂട്ടുപിടിക്കാതെ സിനിമ ഉണ്ടാക്കാനാവില്ലെന്ന അവസ്ഥയാണ് കേരളത്തില്‍; അടൂര്‍

Avatar

അഴിമുഖം പ്രതിനിധി

ലോകസിനിമയെ കേരളത്തിലേക്കു കൊണ്ടുവന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് മലയാള സിനിമയെ ലോകത്തിനു മുന്നിലേക്കെത്തിക്കാനുളള ബാധ്യതയുമുണ്ടെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഇരുപതുവര്‍ഷങ്ങള്‍ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകസിനിമയെ കേരളത്തിലേക്കെത്തിക്കാന്‍ ചലച്ചിത്രമേള ചെയ്ത സേവനം അളവറ്റതാണ്. എന്നാല്‍ ഏഷ്യാ പസഫിക്കില്‍നിന്നും ലാറ്റിനമേരിക്കയില്‍ നിന്നും ചിത്രങ്ങള്‍ മലയാളി കാണുമ്പോള്‍ മലയാള സിനിമ എവിടെ നില്‍ക്കുന്നു എന്ന ചോദ്യം ബാക്കിയാവുകയാണ്. എഴുപതുകളില്‍ മാത്രമാണ് നല്ല സിനിമകള്‍ ഉണ്ടായിട്ടുളളതെന്ന വിലയിരുത്തല്‍ ശരിയല്ല. മികച്ച മലയാള സിനിമകള്‍ ഇറങ്ങുന്നുണ്ട്. പക്ഷെ ലോകസിനിമയുടെ വേദിയിലേക്ക് എത്രയെണ്ണം വരുന്നുവെന്നത് ആലോചിക്കേണ്ട വിഷയമാണെും അടൂര്‍ പറഞ്ഞു.

മികച്ച മലയാള സിനിമകള്‍ ചലച്ചിത്രോത്സവത്തില്‍ കാണാന്‍ ആളുകള്‍ തിരക്ക് കൂട്ടുന്നു. എന്നാല്‍ തിയേറ്ററുകളില്‍ ഈ തിരക്ക് അനുഭവപ്പെടാതിരിക്കുതെന്തുകൊണ്ടാണെും അടൂര്‍ ചോദിച്ചു. സെന്‍സര്‍ ചെയ്യാത്ത സിനിമ കണ്ട് രസിക്കാന്‍ മാത്രമാണ് പലര്‍ക്കും താത്പര്യമെന്നും അടൂര്‍ പറഞ്ഞു. സാങ്കേതിക പ്രവര്‍ത്തകര്‍ക്കിടയിലെ സംഘടനപ്രവര്‍ത്തനം ചെറു ബജറ്റുളള സിനിമകളെ ഏറെ ബാധിച്ചിട്ടുണ്ട്. സംഘടനകളെ കൂട്ടുപിടിക്കാതെ സിനിമ ഉണ്ടാക്കാനാവില്ലെന്ന അവസ്ഥ കേരളത്തിലുണ്ടായതായും അടൂര്‍ ചൂണ്ടിക്കാട്ടി. ചലച്ചിത്രമേളയ്ക്ക മാറി വന്ന സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കിയ ധനപരവും ആശയപരവുമായ പിന്തുണ വിസ്മരിക്കാനാവില്ലെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ എടുത്തു പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍