UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അടൂര്‍ ഗോപാലകൃഷ്ണന് ജെ സി ഡാനിയേല്‍ പുരസ്‌കാരം

ഒരു ലക്ഷം രൂപയും പ്രശസ്തി ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം

മലയാള സിനിമ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള 2016 ലെ ജെ സി ഡാനിയേല്‍ പുരസ്‌കാരം അടൂര്‍ ഗോപാലകൃഷ്ണന്. ഒരു ലക്ഷം രൂപയും പ്രശസ്തി ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.
സംവിധായകന്‍ കെ ജി ജോര്‍ജ് ചെയര്‍മാനും സംവിധായകരായ കമല്‍, ടി കെ രാജീവ് കുമാര്‍, ഫാസില്‍ എന്നിവര്‍ അംഗങ്ങളും സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് ഐഎഎസ് മെമ്പര്‍ സെക്രട്ടറിയുമായ അവാര്‍ഡ് നിര്‍ണയ കമ്മിറ്റിയാണ് ഏകകണ്ഠമായി അടൂരിനെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്ത്. തലശേരിയില്‍ നടക്കുന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍വച്ച് അടൂരിന് ജെ സി ഡാനിയേല്‍ പുരസ്‌കാരം സമ്മാനിക്കും.

ഇന്ത്യന്‍ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാല്‍കെ പുരസ്‌കാരം, പദ്മവിഭൂഷണ്‍ എന്നീ പുരസ്‌കാരങ്ങള്‍ അടക്കം രാജ്യത്തും പുറത്തു നിന്നുമായി നിരവധി പുരസ്‌കാരങ്ങള്‍ അടൂര്‍ ഗോപാലകൃഷ്ണനെ തേടിയെത്തിയിട്ടുണ്ട്. പത്തോളം ദേശീയ പുരസ്‌കാരങ്ങളും അഞ്ചോളം സംസ്ഥാന പുരസ്‌കാരങ്ങളും അടൂര്‍ സ്വന്തമാക്കിയിട്ടുണ്ട്.

ഫിലിം ഡെസ്‌ക്

ഫിലിം ഡെസ്‌ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍