UPDATES

കൃഷ്ണ ഗോവിന്ദ്

കാഴ്ചപ്പാട്

കൃഷ്ണ ഗോവിന്ദ്

ന്യൂസ് അപ്ഡേറ്റ്സ്

ഓണ്‍ലൈനില്‍ ‘നാണ’മില്ലാത്ത ഇന്ത്യക്കാര്‍

കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ്  മുംബൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന  പ്രായപൂര്‍ത്തി ആയവര്‍ക്ക് മാത്രം ഉള്ള ഒരു ഓണ്‍ലൈന്‍ ഷോപ്പിംഗ്‌ കമ്പനിയുടെ ഓഫീസില്‍ ഒരു സ്ത്രീ ഉപഭോക്താവില്‍ നിന്ന് അസാധാരണമായ ആവിശ്യം ലഭിച്ചു. ചോക്ലേറ്റ് ചേര്‍ത്ത, ഭക്ഷ്യയോഗ്യമായ, ശരീരത്തില്‍ ഉപയോഗിക്കുന്ന പെയിന്‍റുകളുടെ 120 ട്യൂബുകളാണ് അവര്‍ ആവശ്യപ്പെട്ടത്. താനും തന്‍റെ ഭര്‍ത്താവും ഒരു നവ ദമ്പതികള്‍ക്ക് മടക്ക പാര്‍ട്ടിയില്‍ കൊടുക്കാനുള്ള സമ്മാനമായാണ്  അവര്‍ ഈ ബോഡി പെയിന്റ് ട്യൂബുകള്‍ വാങ്ങാന്‍ തീരുമാനിച്ചത്. ഒരേ സ്വാദില്‍ ഉള്ള ഇത്രയേറെ പെയിന്റ് ശേഖരത്തില്‍ ഇല്ലാതിരുന്ന കമ്പനി അവര്‍ക്ക് പല സ്വാദില്‍ ഉള്ള ട്യൂബുകള്‍ നല്‍കാം എന്ന് വാഗ്ദാനം ചെയ്തു.  

സമാനമായ ഒരു ഓര്‍ഡര്‍, തന്റെ വ്യക്തിപരമായ ആവശ്യത്തിന്, ഗുജറാത്തില്‍ നിന്നും ചെയ്ത ഉപഭോക്താവിന് ഈ പെയിന്‍റുകളില്‍ ഉപയോഗിച്ചിരിക്കുന്ന വസ്തുക്കളെ ചൊല്ലി ചില സംശയങ്ങള്‍ ഉണ്ടായിരുന്നു. തന്‍റെ മതപരമായ ഭക്ഷ്യ നിബന്ധനകളെ വ്രണപ്പെടുത്തുന്നവയല്ല ഇവ എന്ന്‍ ഉറപ്പുവരുത്തുക ആയിരുന്നു അയാളുടെ ഉദ്ദേശ്യം.

ഇണയെ ആകര്‍ഷിക്കാന്‍ സഹായിക്കും എന്ന് പരസ്യം ചെയ്ത  ഒരു സുഗന്ധദ്രവ്യം വാങ്ങിയ കൊല്‍ക്കത്തയില്‍ നിന്നുള്ള ഒരു ഉപഭോക്താവിനു ഈ സുഗന്ധ്യദ്രവ്യം അദ്ദേഹത്തെ സെക്സി ആക്കുമെന്നും സ്ത്രീകളെ ആകര്‍ഷിക്കാന്‍ സഹായിക്കും എന്ന് ഉറപ്പു വരുത്തണമായിരുന്നു.  ഇതിനായി കസ്റ്റമര്‍ കെയറിനെ സമീപിക്കാന്‍ പോലും അദ്ദേഹം മടിച്ചില്ല.  

ഓണ്‍ലൈന്‍ ഷോപ്പിങ്ങിലെ രഹസ്യാത്മക സ്വഭാവമാണ് ഇത്തരം വളരെ വ്യക്തിപരമായ ആവശ്യങ്ങളെ തുറന്നു കാണിക്കാന്‍ ആളുകള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നത്. ഒരു റിടെയില്‍ ഷോപ്പില്‍ നിന്ന് ഒരു കോണ്ടം അല്ലെങ്കില്‍ സ്ത്രീകള്‍ക്കുള്ള നിശാവസ്ത്രം വാങ്ങുവാന്‍ മടികാണിക്കുന്ന ഇന്ത്യന്‍ യുവാക്കള്‍, ഒരു ഓണ്‍ലൈന്‍ വെബ്സൈറ്റില്‍ കയറി ധാരാളം സമയം എടുത്തു തിരഞ്ഞും സ്വതന്ത്രമായി ആവശ്യങ്ങള്‍ പറഞ്ഞും ഇത്തരം വസ്തുക്കള്‍ സ്വന്തമാക്കാന്‍ ശ്രമിക്കുന്നത് തങ്ങള്‍ ഇടപെടുന്ന അപരിചിതനായ ആള്‍ കാതങ്ങള്‍ക്ക് അകലയാണ് ഉള്ളത് എന്ന ധൈര്യമാണ്. 

“ഇന്ത്യക്കാരുടെ “നാണത്തെ” നാം വല്ലാതെ പെരുപ്പിച്ചു കാണുന്നുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്”,  മുംബൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ദിനം പ്രതി പതിനായിരത്തോളം ആളുകള്‍ സന്ദര്‍ശിക്കുന്ന  ദാറ്റ്‌സ് പേഴ്സണല്‍ എന്ന ഓണ്‍ലൈന്‍ ഷോപ്പിംഗ്‌ വെബ്സൈറ്റിന്റെ ചീഫ് എക്സിക്യൂട്ടീവ് സമീര്‍ സരിയ പറയുന്നു. “ഓരോ ഉപഭോക്താവും അവരുടെ ആവശ്യങ്ങള്‍ യാതൊരു മടിയും ഇല്ലാതെ ഞങ്ങളോട് ടെലിഫോണിലൂടെയും മെയിലിലൂടെയും അറിയിക്കുന്നു. ചിലപ്പോള്‍ ചില സാധനങ്ങള്‍ തിരഞ്ഞെടുക്കാന്‍ ഞങ്ങളുടെ സഹായം തേടുകയും ചെയ്യും”. സമീര്‍ പറഞ്ഞു നിര്‍ത്തി.

ഓരോ ഉത്പന്നവും അതിന്‍റെ രഹസ്യ സ്വഭാവം നിലനിര്‍ത്തി പൊട്ടിയോ കീറിയോ പോകാത്ത കവറുകളിലാക്കി ഉപഭോക്താവ് ആവിശ്യപ്പെടുന്ന വിലാസങ്ങളില്‍ കൃത്യമായി എത്തിച്ചുകൊടുത്തുകൊണ്ടാണ് ഇവര്‍ വിശ്വാസ്യത നേടിയെടുത്തത്. ഇടപാടുകളിലെ രഹസ്യ സ്വഭാവവും വാങ്ങുന്നതിലെ സൌകര്യവും മൂലം കോണ്ടം വാങ്ങുമ്പോള്‍ വിലക്കുറവുണ്ടോ എന്നും തനിക്ക് ഇന്ന രീതിയിലുള്ള ജെല്ലിയാണ് ലൂബ്രിക്കന്റ് ആയി വേണ്ടത് എന്നും  ചോദിച്ചും പറഞ്ഞും മറ്റേതൊരു ഉത്പന്നവും  വാങ്ങുന്ന അതേ ലാഘവത്തോടെ ഉപഭോക്താക്കള്‍ ഇവരെ സമീപിക്കുന്നു.

“ഓരോ ഉത്പന്നതിന്റെയും വില എത്രയാണെന്നും  കൂടിയ വിലയാണ് എങ്കില്‍ അതെന്താണെന്നും കൃത്യമായി ചോദിക്കുന്ന ഉപഭോക്താക്കളാണ് ഞങ്ങള്‍ക്കുള്ളത്. കുറഞ്ഞ വിലക്ക് കൂടുതല്‍ ആഹ്ലാദം ആണ് അവര്‍ക്കാവശ്യം”. പറയുന്നത്  ഡല്‍ഹിയിലും മുംബയിലും ശാഖകള്‍ ഉള്ള ഐ എം ബേഷരം എന്ന അമേരിക്കന്‍ കമ്പനിയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ രാജ് അര്‍മാനിയാണ്. “പക്ഷെ തങ്ങളുടെ ഈ വിലയില്‍ അമേരിക്കയില്‍ നിന്നുള്ള ഷിപ്പിംഗ് ചാര്‍ജും കസ്റ്റംസ് നികുതിയും നിങ്ങളുടെ കൈവശം ഈ ഉത്പന്നം എത്തുന്നതുവരെയുള്ള എല്ലാ ചിലവുകളും ഉള്‍പ്പെടുന്ന വിലയാണ് ഇതെന്ന് വിശദീകരിക്കുമ്പോള്‍ അവര്‍ അത് മനസ്സിലാക്കുന്നു.”  ഒന്നര ലക്ഷം വരിക്കാരും യൂട്യൂബില്‍ ഒന്നര മില്യണ്‍ കാഴ്ചക്കാരും ഉണ്ടെന്നു അവകാശപ്പെടുന്ന ഈ കമ്പനിയുടെ പ്രതിനിധികള്‍ പറയുന്നു. “മാരുതി കാറിനുള്ള പണവും വച്ച്  ഒരു ലെക്സസ് കാര്‍ വാങ്ങാന്‍ നിങ്ങള്‍ക്ക് സാധിക്കില്ല.” അവര്‍ കൂട്ടിച്ചേര്‍ത്തു.

ഓരോ ഉത്പന്നവും കുറഞ്ഞ വിലയില്‍ കൂടുതല്‍ സവിശേഷതകളോടെ വാങ്ങാന്‍ ഇന്ത്യാക്കാര്‍ വെമ്പല്‍ കൊള്ളുന്നു എന്ന് പൊതുവില്‍ നമ്മെ കുറിച്ച് ഒരു പരാതി നിലനില്‍ക്കുന്നുണ്ട്. ദാറ്റ്‌സ് പേഴ്സണല്‍ എന്ന കമ്പനിയില്‍ നിന്ന് ഒരു ലൂബ്രികന്റ്റ് ജെല്ലി  അഞ്ഞൂറ് രൂപയ്ക്കു വാങ്ങിയ ഒരാള്‍ ഇത് തനിക്കുഎത്ര തവണ ഉപയോഗിക്കാന്‍ സാധിക്കും എന്ന് ചോദിച്ചുവത്രേ. (എന്ത് കിട്ടും എന്ന മാരുതി കാറിന്റെ പരസ്യം ആണ് എനിക്കിപ്പോള്‍ ഓര്‍മ്മ വരുന്നത്.)


ദാറ്റ്സ് പേഴ്സണല്‍ ടീം

“തനിക്കു എത്ര കൂടുതല്‍ ഉപയോഗിക്കാന്‍ സാധിക്കുമോ അത്ര മാത്രം ആ ഉത്പന്നത്തെ അവര്‍ ഇഷ്ടപ്പെടും.” സരിയ പറഞ്ഞു. ഉപഭോക്താക്കള്‍ മിക്കപ്പോഴും രസകരമായ ആവശ്യങ്ങളും ഉന്നയിക്കും. “ഒരിക്കല്‍ ബേബി ഡോള്‍ എന്ന പേരിലുള്ള സ്ത്രീകള്‍ക്കായുള്ള അടിവസ്ത്രം വാങ്ങിയ ഒരു ഉപഭോക്താവിനെ  അനുനയിപ്പിക്കാന്‍ അടിവസ്ത്രത്തിന്റെ കൂടെ ഒരു പാവയെ കൂടി അയച്ചു കൊടുക്കേണ്ടി വരികയുണ്ടായി”. സരായ പറഞ്ഞു.

ഫിഫ്ടി ഷെയ്ഡ്സ് ഓഫ് ഗ്രേ കളക്ഷന്‍  ആണ് ഈ സീസണിലെ താരം എന്ന് സരായും അര്‍മാനിയും ഒരേ സ്വരത്തില്‍ പറയുന്നു. (ഒരു ഭക്ഷണശാലയില്‍ ചെന്ന് കാമോദ്യോപകമായ ഇറ്റാലിയന്‍, ഫ്രെഞ്ച്, സ്പാനിഷ് വിഭവങ്ങള്‍ തിരഞ്ഞെടുക്കുന്ന പോലെ അതീവ ഹൃദ്യമാണ് ഇവരുടെ വെബ്സൈറ്റ് സന്ദര്‍ശനവും) ഈ കളക്ഷനില്‍ ഇ എല്‍ ജമെസിന്റെ പുസ്തകത്തില്‍ വിവരിക്കുന്ന കാമോദ്യോപകമായ പലതും; ഉദാഹരണത്തിന് ചാട്ടവാര്‍, ലോഹകയ്യാമങ്ങള്‍, എന്നിവ ലഭ്യമാണ്.  ഇന്ത്യയില്‍ ഈ നോവലിനെ അടിസ്ഥാനപ്പെടുത്തി നിര്‍മ്മിച്ച ചിത്രത്തിന് ഇന്ത്യയില്‍  വിലക്കുണ്ടെങ്കിലും ഈ ഉത്പന്നങ്ങള്‍ എല്ലാം  തന്നെ ഉപഭോക്താക്കളുടെ ഇടയില്‍ വലിയ സ്വീകാര്യത നേടിയിട്ടുണ്ട്.

“ഞങ്ങള്‍ക്ക് ദിനം തോറും പതിനഞ്ചോളം ഓര്‍ഡറുകള്‍ ലഭിക്കുന്നുണ്ട്. ഇതിനകം തന്നെ ഏകദേശം 50 ലക്ഷം രൂപക്കുള്ള വില്‍പ്പനയും തങ്ങള്‍ നടത്തി കഴിഞ്ഞു”, സരായ പറയുന്നു.

ഇന്ന് ഇന്ത്യയിലെ മൊത്തം ലൈംഗിക ഉത്തേജന ഉത്പ്പന്നങ്ങളുടെ വില്‍പ്പനയുടെ യഥാര്‍ത്ഥ കണക്കെടുക്കുക എന്നത് കുറച്ചു വിഷമം പിടിച്ച സംഗതിയാണ്. മൊത്തം ഉപഭോക്താക്കളുടെ എണ്ണവും, അവര്‍ വാങ്ങുന്ന ഇടവേളയും, ഉത്പന്നങ്ങളുടെ വിലയും കൂട്ടിയാല്‍ ഏകദേശം  1,200 മുതല്‍  1,500  കോടി രൂപയുടെ വില്‍പ്പന നടക്കുന്നു എന്ന ഒരു കണക്കാണ് നമുക്ക് ലഭിക്കുന്നതെന്ന് അര്‍മാനി പറയുന്നു.

കിടപ്പറയില്‍ ആനന്ദം പകരുന്ന വസ്തുക്കളുടെ വിപണനത്തെ തടയാന്‍ നിര്‍മിച്ച നിയമങ്ങളെ  പ്രതിരോധിക്കാന്‍ ആളുകള്‍ക്ക് ഈ വസ്തുക്കളില്‍ മേലുള്ള താത്പര്യം മാത്രം പോര എന്നാണ് അനുഭവങ്ങള്‍ തെളിയിക്കുന്നത്. അശ്ലീല നിരോധന നിയമത്തിന്‍ കീഴില്‍  വളരെ സൂക്ഷിച്ചേ ഏതു ഉത്പന്നവും ആളുകള്‍ക്ക് വില്‍ക്കാനും വാങ്ങാനും സാധിക്കുന്നുള്ളൂ. ഈയിടെ അശ്ലീല ഉത്പന്നങ്ങള്‍ വില്‍ക്കുന്നു എന്ന പേരില്‍ സ്നാപ് ഡീലിനെതിരെ കേസെടുത്തത് ഇവിടെ ഓര്‍മ്മിക്കാതെ വയ്യ  “എന്താണ് അശ്ലീലം എന്ന് നിര്‍ണയിക്കുന്നത് ആരാണ്? നമുക്ക് എന്തില്‍ വേണമെങ്കിലും അശ്ലീലത ആരോപിക്കാം. അതുകൊണ്ട് തന്നെ ഒരു ലിംഗത്തിന്റെ ആകൃതിയിലുള്ള വൈബ്രേറ്റര്‍ വില്‍ക്കാന്‍ നിങ്ങള്‍ക്ക് സാധിക്കില്ല. അല്ലെങ്കില്‍ ഒരു ശരീരഭാഗത്തെയും സൂചിപ്പിക്കുന്ന ഒന്നും നിങ്ങള്‍ക്ക് വില്‍ക്കാന്‍ സാധിക്കില്ല”. എന്ന് ദാറ്റ്‌സ് പേഴ്സണലിലെ നിയമോപദേശകന്‍ ലെഖേഷ് ധോലകിയ പറയുന്നു. അഡല്‍റ്റ് ഉത്പന്നങ്ങള്‍ വിപണിയിലെ പുതുമുഖങ്ങള്‍ ആയ സ്നാപ്ഡീല്‍, ഫ്ലിപ്പ്കാര്‍ട്ട്  എന്നിവ ഈ വിഷയവുമായി ബന്ധപ്പെട്ടു പ്രതികരിക്കാന്‍ വിസമ്മതിച്ചു.

ഉപഭോക്താക്കളുടെ ആവിശ്യങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും പരിധികള്‍ ഇല്ല. ” എന്നും നവീനമായ വസ്തുക്കള്‍ വാങ്ങാനും ഉപയോഗിക്കാനും അവര്‍ സദാ സന്തുഷ്ടര്‍ ആണ്. അവര്‍ക്ക് വേണ്ടി അവ നിര്‍മ്മിക്കാന്‍ ഞങ്ങളുടെ കലാകാരന്മാര്‍ക്കും സന്തോഷം തന്നെ. പക്ഷെ ഇന്ത്യയില്‍ നമുക്ക് എല്ലാ ആഹ്ലാദവും അനുഭവിക്കാന്‍ അര്‍ഹതയില്ല എന്നാണ് നിയമം പറയുന്നത്. “അര്‍മാനി പറഞ്ഞു നിര്‍ത്തി.

ഡല്‍ഹിയെ കുറിച്ചുള്ള ചില വൃത്തികെട്ട രഹസ്യങ്ങള്‍  

ഭക്ഷ്യ യോഗ്യമായ ബോഡി പെയിന്റുകള്‍, തിരുമ്മല്‍ എണ്ണകള്‍, അഡള്‍റ്റ് ഗൈംസ് എന്നിവ കൂടുതല്‍ വാങ്ങുന്നത് ഡല്‍ഹിയില്‍ നിന്നുള്ള ഉപഭോക്താക്കള്‍ ആണ്. 
സുഹൃത്തുക്കള്‍ക്കും ദമ്പതികള്‍ക്കും ഇത്തരം സാധനങ്ങള്‍ സമ്മാനമായി  കൊടുക്കുന്നതിലും ഡല്‍ഹിയാണ്‌ മുന്നില്‍.
ലൂബ്രിക്കന്റ് ജെല്ലികളും കോണ്ടവും ദില്ലി പുരുഷന്മാരുടെ ഇഷ്ട വസ്തുക്കളാണ്.
സ്ത്രീകള്‍ക്കായുള്ള നിശാവസ്ത്രങ്ങളുടെ 33  ശതമാനവും വാങ്ങുന്നത് പുരുഷന്മാരാണ്.
സ്ത്രീകള്‍ക്ക് മാത്രമായുള്ള വസ്തുക്കള്‍ വാങ്ങുന്നതില്‍ മുബൈക്കും ബംഗളൂരുവിനും പിറകില്‍ മൂന്നാം സ്ഥാനത്താണ് ഡല്‍ഹി.

ഇന്ത്യയിലെ മറ്റിടങ്ങളിലെ ആഗ്രഹങ്ങള്‍ 
ഹൈദരാബാദിലെ പുരുഷന്മാര്‍ക്ക് തങ്ങളുടെ കൈകളില്‍ വിലങ്ങുകള്‍ അണിയുന്നത് പ്രിയങ്കരമത്രേ.
ചെന്നയില്‍ ഭക്ഷ്യ യോഗ്യമായ ബോഡി പെയികളെ ഇഷ്ടപ്പെടുന്നവര്‍ കൂടുതല്‍ ആണ്.
തിരുമ്മല്‍ എണ്ണകള്‍ക്ക് കൂടുതല്‍ ആവിശ്യക്കാരുള്ളത്  ബാംഗ്ലൂരിലെ വനിതകള്‍ക്കിടയില്‍ ആണ്. 
ഗുജറാത്തികള്‍ക്കു അഡള്‍റ്റ് ഗെയിംസിനോടാണ് താല്‍പര്യം. 
വെസ്റ്റ് ബംഗാളില്‍ പുരുഷന്മാരുടെ അടിവസ്ത്രത്തിന് ആവിശ്യക്കാര്‍ കൂടുതലാണ്. 
കേരളത്തില്‍ ലാറ്റെക്സിന്റെ അംശം ഇല്ലാത്ത കോണ്ടത്തിനാണ് കേരളത്തില്‍ ആവിശ്യക്കാര്‍ കൂടുതല്‍. 

സ്രോതസ്സ്: ദാറ്റ്സ് പേഴ്സണല്‍

(ഈ ലേഖനം ഇന്ത്യാ റ്റുഡെയുടെ മെയില്‍ ടുഡേയില്‍  ഏപ്രില്‍ 26ന് പ്രസിദ്ധീകരിച്ച താണ്).

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)  

കൃഷ്ണ ഗോവിന്ദ്

കൃഷ്ണ ഗോവിന്ദ്

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍