UPDATES

അമീറുളിന് വേണ്ടിയും ആളൂര്‍ തന്നെ

അഴിമുഖം പ്രതിനിധി 

കേരളമനസാക്ഷിയെ ഞെട്ടിച്ച ജിഷ കൊലക്കേസില്‍ പ്രതി അമീറുള്‍ ഇസ്ലാമിന് വേണ്ടി അഡ്വക്കേറ്റ് ബി.എ ആളൂര്‍ തന്നെ ഹാജരാകും. ആളൂരിനെ അഭിഭാഷകനായി നിയമിക്കണമെന്നാവശ്യപ്പെട്ട് അമീറുള്‍ ഇസ്ലാം നല്‍കിയ അപേക്ഷ കോടതി അംഗീകരിച്ചു. സൌമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിക്ക് വേണ്ടി സുപ്രീം കോടതിയില്‍ അടക്കം ഹാജരായത് ആളൂര്‍ ആയിരുന്നു.

കഴിഞ്ഞ ഏപ്രില്‍ 28നാണ് നിയമ വിദ്യാര്‍ഥിനി ജിഷയെ രാത്രി വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. നീണ്ട അന്വേഷണത്തിനൊടുവില്‍ അസം സ്വദേശി അമീറുള്‍ ഇസ്ലാമിനെ  ജൂണ്‍ 14ന് പോലിസ് അറസ്റ്റ് ചെയ്തു. പോലിസ് സംവിധാനങ്ങള്‍ കൃത്യമായി പ്രവര്‍ത്തിച്ചില്ല തുടങ്ങി മുന്‍ സര്‍ക്കാരിനും പോലീസിനും ഒരുപാട് ആക്ഷേപങ്ങള്‍ കേള്‍ക്കേണ്ടി വന്ന കേസാണ് ജിഷ വധക്കേസ്. 

സൗമ്യ വധക്കേസില്‍ പ്രതിക്ക് വേണ്ടി ആളൂര്‍ സുപ്രീം കോടതിയില്‍ എല്ലാ കഴിവും ഉപയോഗിച്ച് വാദിച്ച് വധ ശിക്ഷ ഒഴിവാക്കി ജീവപര്യന്തമാക്കിയിരുന്നു. നല്ല വക്കീലിനെ നിയമിക്കാന്‍ സര്‍ക്കാര്‍ കാട്ടിയ അലംഭാവമാണ് വധശിക്ഷ ജീവപര്യന്തമയി കുറയാന്‍ കാരണം എന്ന് ചൂണ്ടിക്കാട്ടി സൗമ്യയുടെ അമ്മയടക്കം രംഗത്ത് വന്നിരുന്നു. ആളൂര്‍ അമിറൂള്‍ ഇസ്ലാമിന് വേണ്ടി ഹാജരാകുന്നു എന്നത് പ്രോസിക്യൂഷന്റെ നെഞ്ചിടിപ്പും കൂട്ടിയേക്കാം. സൗമ്യ വധക്കേസില്‍ പറ്റിയ പിഴവുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പ്രോസിക്യൂഷന്‍ അതീവ ജാഗ്രത പുലര്‍ത്തിയാകും വാദത്തിനെത്തുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍