UPDATES

ഇന്നു മുതല്‍ പത്രങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് എറണാകുളം ബാര്‍ അസോസിയേഷന്‍

അഴിമുഖം പ്രതിനിധി

മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്കിടയില്‍ പുതിയ പ്രസ്താവനയുമായി എറണാകുളം ബാര്‍ അസോസിയേഷന്‍. ഇന്നു മുതല്‍ എല്ലാ അംഗങ്ങളും പത്രങ്ങള്‍ ബഹിഷ്‌കരിക്കണമെന്നും. അഭിഭാഷക മാധ്യമ തര്‍ക്കങ്ങളില്‍ തീരുമാനം ഉണ്ടാകുന്നതുവരെ പത്രക്കാരെ കോടതി വളപ്പില്‍ കയറ്റരുതെന്ന് ജില്ലാ ജഡ്ജിയോട് ആവിശ്യപ്പെടാന്‍ തീരുമാനിച്ചെന്നുമുള്ള അസോസിയേഷന്റെ നോട്ടീസ്, അംഗങ്ങള്‍ക്ക് എത്തി.

കൂടാതെ പത്രക്കാര്‍ക്ക് അനുകൂലമായി ഒരു അഭിഭാഷകരും കോടതിയില്‍ ഹാജരാവരുത് എന്ന ജനറല്‍ ബോഡി തീരുമാനവുമുണ്ട്. എറണാകുളം ബാര്‍ അസോസിയേഷന്‍ ഇന്നലെ കൂടിയ അടിയന്തര ജനറല്‍ ബോഡിയില്‍ ഐക്യകണ്ഠനെയാണ് തീരുമാനങ്ങള്‍ എടുത്തത്.

മാധ്യമപ്രവര്‍ത്തകര്‍ അഭിഭാഷകര്‍ക്ക് നേരെ നടത്തുന്ന അക്രമങ്ങളെ നിയമപരമായി നേരിടുന്നതിനു കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. അഡ്വ. മത്തായി വര്‍ക്കി, അഡ്വ. ടിഡി റോബിന്‍, അഡ്വ. ഇയാന്‍സ് സി ചാമക്കാല എന്നിവരാണ് കമ്മിറ്റി അംഗങ്ങള്‍.


ബാര്‍ അസോസിയേഷന്‍ അംഗങ്ങള്‍ക്ക് നല്‍കിയ നോട്ടീസ്

അഭിഭാഷക-മാധ്യമ തര്‍ക്കങ്ങളിലെ കാര്യങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതിനും അഞ്ചുപേരുടെ ഒരു കൂട്ടത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അഡ്വ. ജോര്‍ജ് മെര്‍ലോ, അഡ്വ. ഷഫീഖ്, അഡ്വ. വി പി വിജി, അഡ്വ. എം ജെ സന്തോഷ്, അഡ്വ. ജിമ്മി ജോര്‍ജ് തുടങ്ങിയവര്‍ക്കാണ് അതിനുള്ള ചുമതല നല്‍കിയിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍