UPDATES

സൈന്യത്തെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് രാജ് താക്കറെയോട് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍

അഴിമുഖം പ്രതിനിധി

സൈന്യത്തെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് എംഎന്‍എസ് നേതാവ് രാജ് താക്കറെയോട് മുതിര്‍ന്ന സെനിക ഉദ്യോഗസ്ഥര്‍. പാക് താരം ഫവാദ് ഖാന്‍ അഭിനയിച്ച ‘യെ ദില്‍ ഹെ മുഷ്‌കില്‍’ എന്ന ചിത്രം പ്രദര്‍ശിപ്പിക്കണമെങ്കില്‍ സൈനിക ക്ഷേമനിധിയിലേക്ക് അഞ്ചുകോടി രൂപ നല്‍കണമെന്ന് രാജ് താക്കറെ ആവിശ്യപ്പെട്ടിരുന്നു. ഇതിനെതിരെയാണ് മുതിര്‍ന്ന സെനിക ഉദ്യോഗസ്ഥര്‍ രംഗത്തെത്തിയിരിക്കുന്നത്.

സൈനിക ക്ഷേമനിധിയിലേക്ക് നല്‍കുന്ന എല്ലാ ഫണ്ടുകളും സ്വന്തം ഇഷ്ടപ്രകാരമാകണം. ആരുടെയും കയ്യില്‍നിന്നു പണം അന്യായമായി ഈടാക്കാന്‍ ആഗ്രഹിക്കുന്നില്ല. സൈന്യത്തെ രാഷ്ട്രീയത്തില്‍ ഇടപെടുത്തുന്നതില്‍ അതിയായ ആശങ്കയുണ്ടെന്ന് ഒരു മുതിര്‍ന്ന സെനിക ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു.

സൈന്യം പൂര്‍ണമായും രാഷ്ട്രീയത്തിനു അതീതമാണ്, അവരെ രാഷ്ട്രീയത്തിലേക്ക് ഇടപെടുത്തുന്നത് തെറ്റാണെന്നാണ് മറ്റോരു ഉദ്യോഗസ്ഥന്‍ പറഞ്ഞത്. എംഎന്‍എസിന്റെ നിര്‍ദേശത്തെ ഒരിക്കലും പിന്തുണയ്ക്കില്ലെന്ന് മുന്‍ മിലട്ടറി സെക്രട്ടറി ലഫ്. ജനറല്‍ സയീദ് അദ് ഹസൈനന്‍ പറഞ്ഞു.

വിരമിച്ച വൈസ് മാര്‍ഷല്‍ മന്‍മോഹന്‍ ബഹദൂറും ട്വീറ്ററിലൂടെ പ്രതികരിച്ചിട്ടുണ്ട്. ഇന്ത്യന്‍ സൈന്യത്തിന് ഒരിക്കലും തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് കൂട്ടുനില്‍ക്കുവാന്‍ കഴിയില്ല. അതിനാല്‍ ദയവായി അകന്നു നില്‍ക്കുക എന്നാണ് മന്‍മോഹന്‍ ബഹദൂര്‍ ട്വീറ്റ് ചെയ്തത്.

പാക് താരങ്ങള്‍ അഭിനയിച്ച ‘റയീസ്’, ‘ഡിയര്‍ സിന്ദഗി’ തുടങ്ങിയ ചിത്രങ്ങള്‍ക്കെതിരെ എംഎന്‍എസ് വ്യാപക പ്രക്ഷോഭമായിരുന്നു നടത്തിയിരുന്നത്. തുടര്‍ന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് വിളിച്ചുചേര്‍ത്ത ചര്‍ച്ചയിലായിരുന്നു രാജ് താക്കറെ സൈനിക ക്ഷേമനിധിയിലേക്ക് അഞ്ചുകോടി രൂപ നല്‍കിയാല്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കാം എന്ന് അറിയിച്ചത്. വ്യവസ്ഥ നിര്‍മാതാക്കള്‍ അംഗീകരിക്കുകയും 28ന് ചിത്രം റിലീസ് ചെയ്യാനും തീരുമാനിച്ചിരുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍