UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സാഫ് സുസൂക്കി കപ്പ് ഫുട്‌ബോള്‍- അഫ്ഗാന്‍, മാലി സെമിയില്‍

അഴിമുഖം പ്രതിനിധി

ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ബംഗ്ലാദേശിനെ കീഴടക്കി മാലിദ്വീപ് സാഫ് സുസൂക്കി കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ സെമിഫൈനലില്‍ പ്രവേശിച്ചു. ഗ്രൂപ്പ് ബിയില്‍ നടന്ന മത്സരത്തില്‍ ക്യാപ്ടന്‍ അഷ്വാക് അലി, ഹസന്‍ നായിസ്, നാഷിജ് അഹമ്മദ് എന്നിവര്‍ ഗോള്‍ നേടി. ബംഗ്ലാദേശിന്റെ ആശ്വാസഗോള്‍ ഹേമന്ദ് വിശ്വാസ് വകയായിരുന്നു. ഗ്രൂപ്പിലെ രണ്ട് മത്സരങ്ങളും ജയിച്ച് ആറ് പോയിന്റുമായാണ് മാലിയുടെ സെമി പ്രവേശം.

ബംഗ്ലാദേശ് തള്ളിക്കയറ്റത്തോടെയാണ് കളിയുടെ തുടക്കം. 42 ാം മിനിട്ടില്‍ മാലി ക്യാപ്ടന്‍ അഷ്വാക് അലിയുടെ ഗോള്‍ വരെ ബംഗ്ലാദേശ് മുന്നേറ്റം തുടര്‍ന്നു. ഇടവേളയ്ക്ക് മുമ്പ് ആറ് കോര്‍ണര്‍ കിക്കുകള്‍ ബംഗ്ലാദേശിനനുകൂലമായി ലഭിച്ചു. രണ്ടാം പകുതിയിലും ബംഗ്ലാദേശ് കുതിച്ചുകയറ്റം മൈതാനി കണ്ടെങ്കിലും ഗോള്‍ അകന്നു നിന്നു. രണ്ടാം പകുതിയിലും ബംഗ്ലാദേശിനു കോര്‍ണര്‍കിക്കുകള്‍ ലഭിച്ചു. 83 ാം മിനിട്ടില്‍ പെനാല്‍റ്റി ബോക്‌സിനു മുന്നില്‍ ലഭിച്ച ഫൗള്‍ കിക്ക് വലയിലാക്കാനും ബംഗ്ലാദേശിനായില്ല.

കളി തീരാന്‍ നാല് മിനിട്ടുശേഷിക്കെ ഹേമന്ദ് വിശ്വാസിലൂടെ ബംഗ്ലാദേശ് സമനില പിടിച്ചു. 88 ാം മിനിട്ടില്‍ ഹസന്‍ നായിസ് മാലിയെ വീണ്ടും മുന്നില്‍ എത്തിച്ചു (2-1). ഇന്‍ഞ്ചുറി ടൈമില്‍ നാക്ഷിജ് അഹമ്മദ് മാലിക്ക് വേണ്ടി അവസാന ഗോള്‍ ബംഗ്ലാദേശ് വലയിലാക്കി.

മൂന്ന് ഗോളിന് വിജയം ഉറപ്പിച്ചെങ്കിലും രണ്ടാം മത്സരത്തില്‍ മാലിയുടെ പ്രതിരോധനിര തകര്‍ന്നടിഞ്ഞതിന് ഗ്രീന്‍ ഫീല്‍ഡ് സാക്ഷിയായി.

ഗ്രൂപ്പ് ബിയിലെ രണ്ടാം ഭാഗത്തില്‍ ശക്തരായ അഫ്ഗാന്‍ എതിരില്ലാത്ത മൂന്ന് ഗോളിന് ഭൂട്ടാനെ തോല്പിച്ചു. രണ്ട് ജയവും ആറ് പോയിന്റുമായി ഗ്രൂപ്പ് ജേതാക്കളായി അഫ്ഗാന്‍ സെമിയിലെത്തി. 14 ാം മിനിട്ടില്‍ ഖൈബര്‍ അമാനിയാണ് ആദ്യഗോളിന് ഉടമ. 64 ാം മിനിട്ടിലും ഖൈബര്‍ ഭൂട്ടാന്റെ വല ചലിപ്പിച്ചു. കളിയുടെ 43 ാം മിനിട്ടില്‍ മാസിസ് സൈഖാനിയാണ് അഫ്ഗാന്റെ രണ്ടാം ഗോളിന്റെ ഉടമ.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍