UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ലോ അക്കാദമിയുടെ അഫിലിയേഷന്‍ റദ്ദാക്കില്ല; ലക്ഷ്മി നായരുടെ നിയമ ബിരുദത്തിന്റെ സാധുത അന്വേഷിക്കും

കോണ്‍ഗ്രസ്-സിപിഐ പ്രമേയത്തെ സിപിഎം എതിര്‍ത്തു

എട്ടിനെതിരെ പന്ത്രണ്ട് വോട്ടുകള്‍ക്ക് പ്രമേയം തള്ളി

ലോ അക്കാദമിയുടെ അഫിലിയേഷന്‍ റദ്ദാക്കില്ലെന്ന് കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു. സിന്‍ഡിക്കേറ്റിലെ കോണ്‍ഗ്രസ് അംഗങ്ങളാണ് അഫിലിയേഷന്‍ റദ്ദാക്കണമെന്ന് പ്രമേയം കൊണ്ടുവന്നത്.

എന്നാല്‍ എട്ടിനെതിരെ പന്ത്രണ്ട് വോട്ടുകള്‍ക്ക് ഈ പ്രമേയം തള്ളുകയായിരുന്നു. കോളേജിന്റെ അഫിലിയേഷന്‍ റദ്ദാക്കാനാകില്ലെന്ന് സിപിഎം നിലപാടെടുത്തു. സിപിഐ അംഗങ്ങളും പ്രമേയത്തില്‍ കോണ്‍ഗ്രസിനെ പിന്തുണച്ചു.

അതേസമയം ലക്ഷ്മി നായരുടെ ബിരുദം സംബന്ധിച്ച പരാതി അന്വേഷിക്കാന്‍ സിന്‍ഡിക്കേറ്റ് തീരുമാനിച്ചിട്ടുണ്ട്. ലോ അക്കാദമിയിലെ മാര്‍ക്ക് ദാനത്തെക്കുറിച്ച് തുടരന്വേഷണവും നടക്കും. ഇതിനായി ലക്ഷ്മി നായരുടെ ഭാവി മരുമകള്‍ അനുരാധ പി നായരില്‍ നിന്നും തെളിവെടുക്കും.

ലക്ഷ്മി നായരുടെ എല്‍എല്‍ബി ബിരുദമാണ് അന്വേഷിക്കുന്നത്. ലാറ്ററല്‍ എന്‍ട്രി വഴിയാണ് ലക്ഷ്മി നായര്‍ എല്‍എല്‍ബിക്ക് ചേര്‍ന്നിരുന്നത്. എല്‍എല്‍ബിയ്ക്ക് പഠിക്കുമ്പോള്‍ തന്നെ ആന്ധ്ര വെങ്കിടേശ്വര സര്‍വകലാശലയില്‍ ഹിസ്റ്ററി എംഎയ്ക്കും ലക്ഷ്മി നായര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഒരേസമയം രണ്ട് കോഴ്‌സുകള്‍ പഠിക്കാന്‍ വ്യവസ്ഥയില്ലാത്തതിനാല്‍ കേരള സര്‍വകലാശാല നിയമപ്രകാരം ഇവിടെ പഠിച്ച കോഴ്‌സ് നഷ്ടപ്പെടും. അതിനാലാണ് ബിരുദത്തിന്റെ സാധുത ചോദ്യം ചെയ്യപ്പെടുന്നത്.

ഇതിനിടെ സിന്‍ഡിക്കേറ്റ് നടക്കുമ്പോള്‍ സര്‍വകലാശാലയ്ക്ക് പുറത്ത് പ്രകടനമായി എത്തിയ വിദ്യാര്‍ത്ഥികള്‍ അക്രമാസക്തരായി. തങ്ങള്‍ക്ക് പ്രതികൂലമായി സിന്‍ഡിക്കേറ്റ് തീരുമാനമുണ്ടായതോടെ ഇവിടെ കടുത്ത സംഘര്‍ഷാവസ്ഥയാണ് നിലനില്‍ക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍