UPDATES

അഫ്ഗാനിസ്ഥാനില്‍ ജര്‍മ്മന്‍ കോണ്‍സുലേറ്റിന് നേരെ ചാവേറാക്രമണം: നാല് പേര്‍ കൊല്ലപ്പെട്ടു

അഴിമുഖം പ്രതിനിധി

അഫ്ഗാനിസ്ഥാനിലെ മാസര്‍ ഇ ഷരീഫില്‍ ജര്‍മ്മന്‍ കോണ്‍സുലേറ്റിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. 100ലധികം പേര്‍ക്ക് പരിക്കേറ്റു. ചാവേര്‍ ആക്രമണമാണ് നടന്നത്. ബോംബ് നിറച്ച കാര്‍ ജര്‍മ്മന്‍ കോണ്‍സുലേറ്റിന്‌റെ മതിലിലേയ്ക്ക് ഇടിച്ചു കയറ്റുകയായിരുന്നു. ആക്രമണത്തിന്‌റെ ഉത്തരവാദിത്തം താലിബാന്‍ എറ്റെടുത്തിട്ടുണ്ട്.

കുണ്ടൂസ് പ്രവിശ്യയില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിന് പ്രതികാരമായാണ് ആക്രമണമെന്നാണ് താലിബാന്‍ പറയുന്നത്. യുഎസ് വ്യോമാക്രമണത്തില്‍ 32 സിവിലിയന്മാര്‍ കൊല്ലപ്പെട്ടിരുന്നു. കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരും ജീവനക്കാരുമെല്ലാം സുരക്ഷിതരാണെന്ന് ജര്‍മ്മന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കോണ്‍സുലേറ്റ് കെട്ടിടത്തിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍