UPDATES

ഓഫ് ബീറ്റ്

അഫ്ഘാന്‍ ‘മൊണാലിസ’ ചികിത്സയ്ക്കായി ബംഗളൂരുവില്‍ എത്തിയേക്കും

Avatar

അഴിമുഖം പ്രതിനിധി

യുദ്ധത്താല്‍ ഛിന്നഭിന്നമായ അഫ്ഗാനിസ്ഥാന്റെ മുഖചിത്രം എന്ന പേര് സമ്പാദിച്ച ഷര്‍ബാത് ഗുല (44) ചികിത്സയ്ക്കായി ബംഗളൂരുവില്‍ എത്തിയേക്കും. യുദ്ധത്താല്‍ തരിപ്പണമായ അഫ്ഗാനിസ്ഥാന്റെ ദൈന്യപ്രതീകമായി ലോകം കൊണ്ടാടിയതാണ് 1984ല്‍ എടുക്കപ്പെട്ട ഇവരുടെ ചിത്രം. ഹെപ്പിറ്റൈറ്റിസ് സി രോഗത്തിന്റെ ചികിത്സയ്ക്കായി അവര്‍ ബംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ എത്തുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

വ്യാജ തിരിച്ചറിയല്‍ കാര്‍ഡുമായി പെഷവാറിലെ വീട്ടില്‍ വച്ച് അറസ്റ്റ് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് പാകിസ്ഥാനില്‍ നിന്നും അവരെ പുറത്താക്കിയിരുന്നു. ഇന്ത്യയില്‍ സൗജന്യ ചികിത്സയാണ് ഷര്‍ബാത് ഗുല്ലിന് ലഭിക്കുക എന്ന് ഇന്ത്യയിലെ അഫ്ഗാന്‍ സ്ഥാനപതി ഷൈദ മുഹമ്മദ് അബ്ദാലി ശനിയാഴ്ച ട്വീറ്റ് ചെയ്തിരുന്നു. ചരിത്രത്തില്‍ ഇടം നേടിയ ഷര്‍ബാത് ഗുല ഉടന്‍ തന്നെ ഇന്ത്യയിലെത്തുമെന്നും അവര്‍ക്ക് സൗജന്യ ചികിത്സ ലഭിക്കുമെന്നും ട്വിറ്ററിലെ സന്ദേശത്തില്‍ പറയുന്നു. ഇന്ത്യ യഥാര്‍ത്ഥ സുഹൃത്താണെന്നും സ്ഥാനപതി അഭിപ്രായപ്പെടുന്നു.

 ഗുലയെ ചികിത്സിക്കാന്‍ ബംഗളൂരുവിലെ നാരായണ ആശുപത്രി തയ്യാറായതില്‍ അങ്ങേയറ്റം സന്തോമുണ്ടെന്ന് അഫ്ഗാന്‍ സര്‍ക്കാരും അറിയിച്ചു. രേഖകള്‍ ശരിയായി കഴിഞ്ഞാലുടന്‍ ഗുല ഇന്ത്യയിലെത്തുമെന്നാണ് അറിയാന്‍ കഴിയുന്നത്. എന്നാല്‍ തങ്ങള്‍ക്ക് ഇത് സംബന്ധിച്ച് ഒരു ഉറപ്പും ലഭിച്ചിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍