UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗോരക്ഷകരുടെ മര്‍ദ്ദനം ഭയന്ന് നദിയിലേക്ക് ചാടിയ ട്രക്ക് ഡ്രൈവര്‍ മരിച്ച നിലയില്‍

അഴിമുഖം പ്രതിനിധി

ഗോരക്ഷകരുടെ മര്‍ദ്ദനം ഭയന്ന് നദിയിലേക്ക് ചാടിയ ട്രക്ക് ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തി. കൂടെയുണ്ടായിരുന്ന ക്ലീനര്‍ രക്ഷപെട്ടു.  മധ്യപ്രദേശിലെ സുല്‍ത്താന്‍പൂര്‍ റായ്സെന്‍ ജില്ലയില്‍ ആണ് സംഭവം. ഗോതമ്പ് കയറ്റാനെത്തിയ ഇവരുടെ ലോറി വ്യാഴാഴ്ച രാത്രിയില്‍  മൂന്നു പശുക്കളെ ഇടിച്ചിരുന്നു. അവിടെ നിന്നും കൂടുതല്‍ വേഗതയില്‍ മുന്നോട്ടു വരുന്നതിനിടെ മറ്റൊരു വാഹനത്തിലും ട്രക്ക് ഇടിച്ചിരുന്നു. പശുക്കള്‍ കൊല്ലപ്പെട്ടതിനാല്‍ ഗോരക്ഷകര്‍ തങ്ങളെ ആക്രമിക്കുമോ എന്ന് ഭയന്ന മനുഭായി എന്ന ഡ്രൈവറും ക്ലീനര്‍ മൊഹ്സിന്‍ റയീസ് ഖാനും ആണ് നദിയിലേക്ക് എടുത്തു ചാടിയത്.

മനുഭായിക്ക് നീന്തല്‍ വശമുണ്ടായിരുന്നു എന്നാല്‍ നദിയില്‍ ജലനിരപ്പ് കൂടുതല്‍ ആയിരുന്നു എന്നും ക്ലീനര്‍ പറയുന്നു. ഗോതമ്പ് കയറ്റാന്‍ വന്ന മൂന്നു ലോറികളില്‍ ഒരെണ്ണമാണ് പശുക്കളെ ഇടിച്ചത്. പശുവിന്റെ മരണവും തുടര്‍ന്നുണ്ടായ അപകടവും കാരണം റോഡ്‌ അടച്ചിട്ടിരുന്നു എന്ന് പോലീസ് പറയുന്നു.

 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍