UPDATES

വൈറല്‍

നാണക്കേട്

ഡല്‍ഹിയില്‍ വീണ്ടും വംശീയ അതിക്രമം; മെട്രോയില്‍ തുണിയുരിഞ്ഞ്‌ ആഫ്രിക്കന്‍ യുവതി/വീഡിയോ

ഇന്ത്യയില്‍ ആഫ്രിക്കന്‍ വംശജര്‍ക്കെതിരായ വംശീയ അതിക്രമങ്ങള്‍ ദിനംപ്രതി വര്‍ദ്ധിക്കുന്നതിനിടെ മറ്റൊരു സമാന സംഭവം കൂടി പുറത്തുവരുന്നു. മെട്രോ റെയിലില്‍ സഞ്ചരിച്ച രണ്ട് ആഫ്രിക്കന്‍ യുവതികളാണ് ഇക്കുറി ആക്രമിക്കപ്പെട്ടത്. ഇവര്‍ക്ക് നേരെ അശ്ലീല വാക്കുകള്‍ പ്രയോഗിച്ച സഹയാത്രിര്‍ക്ക് മുന്നില്‍ വച്ച് യുവതികളിലൊരാള്‍ സ്വന്തം തുണിയുരിഞ്ഞു.

ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. തനിക്കും സുഹൃത്തിനും നേരെയുണ്ടായ അശ്ലീല പദപ്രയോഗം ചോദ്യം ചെയ്തപ്പോഴാണ് യുവതി ആള്‍ത്തിരക്കുള്ള മെട്രോ റെയിലിനുള്ളില്‍ വച്ച് അപമാനിക്കപ്പെട്ടത്. സ്ത്രീകളെ സഹയാത്രികര്‍ അപമാനിക്കുകയും കളിയാക്കുകയും ചെയ്യുന്നത് വീഡിയോയില്‍ വ്യക്തമാണ്. പിന്നില്‍ പോയി നില്‍ക്കാനാണ് ഇവരോട് ചിലര്‍ ആവശ്യപ്പെടുന്നത്.

ഇതിനിടെ യുവതികളെ അജ്ഞാതര്‍ ആക്രമിക്കുകയും ഇതില്‍ പ്രതിഷേധിച്ച യുവതി തന്റെ വസ്ത്രം ഊരിമാറ്റുകയുമായിരുന്നു. യുവതികളിലൊരാള്‍ സീറ്റിലിരിക്കുന്നതിനെയും സഹയാത്രികര്‍ എതിര്‍ക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍