UPDATES

കായികം

സ്വതന്ത്ര ക്രിക്കറ്റ് താരമാകാന്‍ ഷാഹിദ് അഫ്രീദി

‘എനിക്ക് ക്രിക്കറ്റ് കളിച്ചുകൊണ്ടേയിരിക്കണം’- അഫ്രീദി

മുന്‍ പാകിസ്ഥാന്‍ താരം ഷാഹിദ് അഫ്രീദി സ്വതന്ത്ര ക്രിക്കറ്റ് താരമാകാന്‍ ഒരുങ്ങുകയാണ്. ലോകത്തെമ്പാടുമുള്ള ക്രിക്കറ്റ് ലീഗുകളില്‍ ഫ്രീലാന്‍സ് താരമായി കളിക്കാനാണ് അഫ്രീദി തയ്യാറെടുക്കുന്നത്. ഓസ്ട്രേലിയ, വെസ്റ്റിന്‍ഡീസ്, ഇന്ത്യ, പാകിസ്താന്‍ (യുഎഇ) എന്നിവിടങ്ങളിലാണ് പ്രധാനമായും ക്രിക്കറ്റ് ലീഗുകള്‍ നടക്കുന്നത്. കൂടുതലും ട്വന്റി-20 മത്സരങ്ങലാണ് ഈ ലീഗുകളില്‍ നടക്കുന്നത്. ട്വന്റി-20 മത്സരങ്ങളില്‍ മികച്ച കരിയര്‍ റിക്കോര്‍ഡാണ് ഈ പാക് താരത്തിനുള്ളത്.

പാക്കിസ്ഥാനായി 43 ട്വന്റി-20 മത്സരങ്ങള്‍ കളിച്ചിട്ടുളള അഫ്രീദി നാല്‍പത് വിക്കറ്റും 597 റണ്‍സും നേടിയിട്ടുണ്ട്. തന്റെ പുതിയ തീരുമാനം വെളിപ്പെടുത്തികൊണ്ട് താരം പറഞ്ഞത് ‘എനിക്ക് ക്രിക്കറ്റ് കളിച്ചുകൊണ്ടേയിരിക്കണം. അതുകൊണ്ട് ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാനും വിവിധ ലീഗുകളില്‍ കളിക്കാനും ആണ് തീരുമാനം’

വെസ്റ്റിന്‍ഡീസ് താരങ്ങളായ ക്രിസ് ഗെയിലും കീറോണ്‍ പൊള്ളാര്‍ഡും ന്യൂസിലന്‍ഡ് താരം ബ്രണ്ടര്‍ മക്കല്ലവുമെല്ലാം വിവിധ ക്ലബുകള്‍ക്കായി പല ക്രിക്കറ്റ് ലീഗുകളില്‍ ഫ്രീലാന്‍സ് താരങ്ങളായി കളിക്കുന്നുണ്ട്. ഇവര്‍ക്ക് പിന്നാലെ 37കാരനായ അഫ്രീദിയും എത്തുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍