UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പാക് ടീമിനെ പിന്തുണയ്ക്കാന്‍ കശ്മീരികള്‍ എത്തുന്നുവെന്ന് അഫ്രിദി

അഴിമുഖം പ്രതിനിധി

ഇന്ത്യയില്‍ പാക് ടീമിന് കൂടുതല്‍ സ്‌നേഹം ലഭിക്കുന്നുവെന്ന അഫ്രിദിയുടെ പ്രസ്താവന പാകിസ്താനില്‍ വിവാദം സൃഷ്ടിച്ചതിന് പിന്നാലെ കശ്മീര്‍ പരാമര്‍ശം ഇന്ത്യയിലും വിവാദമാകുന്നു. ടി20 ലോകകപ്പില്‍ ന്യൂസിലന്റിന് എതിരായ മത്സരത്തിന് മുമ്പ് കശ്മീരില്‍ നിന്നും ധാരാളം ആളുകള്‍ പാകിസ്താനെ പിന്തുണയ്ക്കാന്‍ എത്തിയിട്ടുണ്ടെന്ന പരാമര്‍ശമാണ് പുതിയ വിവാദത്തിന് തിരി കൊളുത്തിയിരിക്കുന്നത്.

കൊല്‍ക്കത്തയില്‍ ഇന്ത്യയോട് തോറ്റശേഷമാണ് മൊഹാലിയില്‍ ന്യൂസിലന്റിനെതിരായ മത്സരത്തിന് പാകിസ്താന്‍ എത്തിയത്. ടോസിട്ട സമയത്ത് പാകിസ്താന് അനുകൂലമായ ആരവം സ്റ്റേഡിയത്തില്‍ ഉയര്‍ന്നിരുന്നു. മുന്‍ പാക് ക്യാപ്റ്റനായ റമീസ് രാജ കാണികളില്‍ നിന്നും ലഭിച്ച പിന്തുണയെ കുറിച്ച് അഫ്രിദിയോട് ആരാഞ്ഞപ്പോഴാണ് ധാരാളം ആളുകള്‍ കശ്മീരില്‍ നിന്നും എത്തിയിട്ടുണ്ടെന്ന് പറഞ്ഞു.

നിങ്ങള്‍ക്ക് മൊഹാലിയില്‍ ആരാധകര്‍ ഉണ്ടെന്ന് തോന്നുവെന്ന് റമീസ് പറഞ്ഞിരുന്നു.

അഫ്രീദിയുടെ പ്രസ്താവനയെ ബിസിസിഐ സെക്രട്ടറി അനുരാഗ് താക്കൂര്‍ വിമര്‍ശിച്ചു. ഇത്തരത്തിലെ പ്രസ്താവനകളില്‍ നിന്ന് കളിക്കാര്‍ മാറിനില്‍ക്കണമെന്നും പാകിസ്താനില്‍ അഫ്രീദി വിമര്‍ശിക്കപ്പെടുന്നത് ഇതുകൊണ്ടാണെന്നും താക്കൂര്‍ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍