UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തമിഴ്നാട്ടില്‍ ഇനി സമരം പെപ്സിക്കും കൊക്കകോളയ്ക്കും എതിരെ

സമരം ഉടന്‍ ആരംഭിക്കാനുള്ള തീരുമാനത്തിന് പിന്നില്‍ ജല്ലിക്കട്ട് സമരത്തില്‍ നിന്നു കിട്ടിയ പ്രചോദനം

ജല്ലിക്കട്ടിന് ശേഷം തമിഴകം ഒന്നിക്കുക പെപ്സി,കൊക്കക്കോള തുടങ്ങിയ ആഗോള കുത്തകകളെ കെട്ടികെട്ടിക്കാന്‍. മാര്‍ച്ച് ഒന്നു മുതല്‍ തമിഴ്‌നാട്ടില്‍ ബഹുരാഷ്ട്ര കമ്പനികളുടെ ശീതള പാനീയങ്ങളും കുടിവെള്ളവും വില്‍ക്കാന്‍ അനുവദിക്കില്ലെന്ന് തമിഴ്‌നാട് വാണിഗര്‍ സഘാംഘ്‌ലിന്‍ പേരൈമ്പ് പ്രസിഡന്റ് എ എം വിക്രംരാജ അറിയിച്ചു.

ഇത്തരം പാനീയങ്ങള്‍ ദോഷകരമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ശരീരത്തെ ദോഷകരമായി ബാധിക്കുന്ന കെമിക്കലുകളാണ് അതില്‍ അടങ്ങിയിരിക്കുന്നത്. ഫെബ്രുവരി മുതല്‍ കച്ചവടക്കാരെയും ഉപഭോക്താക്കളെയും ഇത്തരം വിദേശ ഉത്പന്നങ്ങളുടെ ദോഷങ്ങളെക്കുറിച്ച് ബോധവല്‍ക്കരിക്കുന്നതിനായി ക്ലാസ്സുകള്‍ നല്‍കുമെന്നും വിക്രംരാജ പറഞ്ഞു.

പെപ്സിക്കും കൊക്കക്കോളയ്ക്കും എതിരെയുള്ള സമരം തുടങ്ങിയത് 1998ലാണ്. എന്നാല്‍ ഇതിന് ആവശ്യക്കാര്‍ ഏറെ ആയതിനാലാണ് വിപണിയില്‍ നിന്നും പൂര്‍ണ്ണമായും ഒഴിവാക്കാന്‍ കച്ചവടക്കാര്‍ക്ക് കഴിയാതിരുന്നതെന്നും വിക്രംരാജ പറഞ്ഞു.

ജല്ലിക്കട്ടിനെതിരായ സമരത്തില്‍ നിന്നു കിട്ടിയ പ്രചോദനമാണ് സമരം പുനരാരംഭിക്കാനുള്ള തീരുമാനം എടുക്കാന്‍ കാരണം. ഇന്നലെ വില്ലാപുരത്ത് ചേര്‍ന്ന അസോസിയേഷന്‍ യോഗത്തില്‍ റസ്റ്റോറന്റുകളോടും ഹോട്ടലുകളോടും ഇത്തരം ഉല്‍പ്പന്നങ്ങള്‍ വില്‍ക്കരുതെന്ന് ആവശ്യപ്പെടാനും തീരുമാനിച്ചിട്ടുണ്ട്. ആറായിരത്തോളം പേര്‍ അഫിലിയേറ്റഡ് അംഗങ്ങളായിട്ടുള്ള സംഘടനയാണ് വിക്രംരാജ പ്രസിഡന്റായിട്ടുള്ള വാണിഗര്‍ സഘാംഘ്‌ലിന്‍ പേരൈമ്പ്. ഇതിനു പുറമെ 15.87 ലക്ഷം അസോസിയേറ്റഡ് ആംഗങ്ങളും സംഘടനയിലുണ്ടെന്ന് വിക്രംരാജ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍