UPDATES

ട്രെന്‍ഡിങ്ങ്

പിണറായി സര്‍ക്കാര്‍; 334 ദിവസം, 294 കൊലപാതകങ്ങള്‍

സമീപകാലത്ത് രാഷ്ട്രീയ കൊലപാതകങ്ങളുടെ പേരില്‍ ഏറെ പഴി കേട്ടത് കണ്ണൂരാണെങ്കിലും കൂടുതല്‍ കൊലപാതകങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് തലസ്ഥാന ജില്ലയിലാണ്

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ് ഒരു വര്‍ഷം പൂര്‍ത്തിയാകാനിരിക്കെ സംസ്ഥാനത്ത് നടന്നത് 294 കൊലപാതകങ്ങള്‍. 169 പുരുഷന്മാരും 89 സ്ത്രീകളും 36 കുട്ടികളുമാണ് കൊല്ലപ്പെട്ടത്. കൊലപാതകങ്ങളുമായി ബന്ധപ്പെട്ട കേസില്‍ ഇനിയും 81 പ്രതികളെ പിടികൂടാനുണ്ട്. 143 കേസുകളില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു എങ്കിലും വിചാരണ തുടങ്ങിയിട്ടില്ല. ഏപ്രില്‍ 25ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വെച്ച രേഖയിലാണ് ഈ കണക്കുകള്‍ വ്യക്തമാക്കിയിരിക്കുന്നത്.

സമീപകാലത്ത് രാഷ്ട്രീയ കൊലപാതകങ്ങളുടെ പേരില്‍ ഏറെ പഴി കേട്ടത് കണ്ണൂരാണെങ്കിലും കൂടുതല്‍ കൊലപാതകങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് തലസ്ഥാന ജില്ലയിലാണ്. തിരുവനന്തപുരം ജില്ലയില്‍ 43 കൊലപാതകങ്ങള്‍ നടന്നപ്പോള്‍ അതില്‍ 13 എണ്ണം സ്ത്രീകളാണ്. കൊല്ലപ്പെട്ട സ്ത്രീകളുടെ എണ്ണത്തിലും തിരുവനന്തപുരം തന്നെയാണ് മുന്‍പില്‍. അതേ സമയം കുറവ് കൊലപാതകം നടന്നത് വയനാട്ടിലാണ്. ആറ് പേരാണ് വയനാട്ടില്‍ കൊല്ലപ്പെട്ടത്. കുട്ടികളുടെ കൊലപാതകങ്ങളുടെ കാര്യത്തില്‍ മലപ്പുറമാണ് മുന്‍പില്‍. ഇതുവരെയായി ഒന്‍പത് കുട്ടികള്‍ മലപ്പുറത്ത് കൊല്ലപ്പെട്ടിട്ടുണ്ട്.

സംസ്ഥാന ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്ക് പ്രകാരം 2015ല്‍ 334 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അതിനു തൊട്ട് മുന്‍പത്തെ വര്ഷം 367 പേരാണ് കൊല്ലപ്പെട്ടത്. ഒരു ദിവസം ഒരാളെന്ന കണക്കില്‍!

എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം ഏറ്റവും പഴി കേട്ട വകുപ്പാണ് പോലീസ്. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും എതിരായ ലൈംഗിക അതിക്രമങ്ങള്‍ സമീപകാലത്ത് വലിയ തോതില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. 2016ല്‍ കുട്ടികള്‍ക്കെതിരെയുള്ള കുറ്റകൃത്യത്തിന് 2899 കേസും സ്ത്രീകള്‍ക്കെതിരായുള്ള കുറ്റകൃത്യത്തിന് 14061 കേസുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍