UPDATES

എഡിറ്റര്‍

ആര്‍ എസ് എസ് നിക്കറിന് പകരം പാന്‍റ്സാക്കി; പണികിട്ടിയത് അകോലയിലെ തയ്യല്‍ക്കാര്‍ക്ക്

Avatar

ചിറ്റൊഗര്‍ നഗരത്തില്‍ നിന്നും എണ്‍പത് കിലോമീറ്റര്‍ ദൂരെയുള്ള അകോല ഗ്രാമത്തിലെ എട്ട് പുരുഷന്മാരും ഇരുപത് സ്ത്രീകളും കഠിനമായ അധ്വാനത്തിലാണ്. രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ ഇരുപത്തിയെട്ട് പേരും പണിയെടുക്കുന്നു. ജൂലായ്‌ മാസം ആകുമ്പോഴേക്കും പത്ത് ലക്ഷം പാന്‍റുകള്‍ നിര്‍മിച്ചു നല്‍കേണ്ടിയിരിക്കുന്നു. ബിജെപിയുടെ പ്രത്യയശാസ്ത്ര മാര്‍ഗദര്‍ശികളായ ആര്‍ എസ് എസിന്‍റെ തൊണ്ണൂറ്റിയൊന്നാം ജന്മദിനത്തോടനുബന്ധിച്ച് പ്രവര്‍ത്തകര്‍ക്ക് ധരിക്കാനുള്ള പാന്‍റുകളാണ് അവര്‍ നിര്‍മിച്ചുകൊണ്ടിരിക്കുന്നത്.

ഇവര്‍ തന്നെയാണ് എല്ലാ വര്‍ഷവും സ്വയംസേവകര്‍ക്ക് വേണ്ടി അന്‍പതിനായിരം നിക്കറുകള്‍ നിര്‍മ്മിച്ചു നല്‍കുന്നതും. എല്ലാ വര്‍ഷവും നിര്‍മ്മിക്കുന്നത് കൂടാതെയാണ് ഇത്തവണ അധികമായി പത്തുലക്ഷം നിക്കറുകള്‍ തയ്ച്ചു നല്‍കുവാന്‍ രാഷ്ട്രീയ സ്വയം സേവക് സംഘം ഇവരെ എല്പ്പിച്ചിരിക്കുന്നത്.

വര്‍ഷങ്ങളോളം ആര്‍ എസ് എസിന്‍റെ മുഖമുദ്ര ആയിരുന്ന കാക്കി നിക്കറുകള്‍ മാറ്റി പാന്‍റ് ധരിക്കാന്‍ ആര്‍ എസ് എസിന്‍റെ അഖില ഭാരതീയ പ്രതിനിധി സഭ തീരുമാനിച്ചിരുന്നു. ഇത്തവണത്തെ വിജയദശമി ദിനത്തോടെ ഈ മാറ്റം ഉണ്ടാകും.

കൂടുതല്‍ വായനക്ക്:

http://goo.gl/G3WVLp

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍