അഴിമുഖം പ്രതിനിധി
ഹരിയാനയില്‍ പശുവിന്റെ രക്ഷക്കായി സര്‍ക്കാര്‍ വക ഹെല്‍പ്പ് ലൈനും. പശു കടത്തല്‍, കശാപ്പു ചെയ്യല്‍ തുടങ്ങിയ സംഭവങ്ങള്‍ ജനങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാനായി 24 മണിക്കൂര്‍ ഹെല്‍പ്പ് ലൈനാണ് ആരംഭിച്ചിരിക്കുന്നത്. ഇതിനായി പ്രത്യേക പോലീസ് സംഘത്തെയും നിയമിച്ചിട്ടണ്ട്.
പശു കടത്തല്‍ തടയുന്നതിനായി ബാരിക്കേഡുകള്‍ സ്ഥാപിക്കുമെന്ന് ഹരിയാന ഡിജിപി കെപി സിങ്ങ് പറഞ്ഞു. കഴിഞ്ഞ ദിവസം ഫരീദാബാദില്‍ അനധകൃതമായി ബീഫ് കണ്ടെന്ന് ആരോപിച്ച് ഗോ രക്ഷ ദള്‍ രണ്ടു പേരെ ചാണകം കഴിപ്പിച്ചുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഹരിയാന ഗോവംശ് സംരക്ഷന്‍, ഗോസമൃദ്ധന്‍ എന്നീ നിയമങ്ങള്‍ സര്‍ക്കാര്‍ പാസാക്കിയിരുന്നു. പത്തു വര്‍ഷം തടവാണ് പശുവിനെ കശാപ്പു ചെയ്താലുള്ള ശിക്ഷ