UPDATES

ജെ.എന്‍.യു: മുതിര്‍ന്ന പത്രപ്രവര്‍ത്തക ബര്‍ഖ ദത്തിന് വധഭീഷണി

Avatar

അഴിമുഖം പ്രതിനിധി

കനയ്യ കുമാറിനെ അനുകൂലിച്ച് ലേഖനമെഴുതിയതിന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയും എന്‍.ഡി.ടി.വി കണ്‍സള്‍ട്ടിംഗ് എഡിറ്ററുമായ ബര്‍ഖാ ദത്തിനും വധഭീഷണി. ട്വിറ്ററില്‍ ബര്‍ഖക്കെതിരെ രൂക്ഷമായ രീതിയില്‍ അസഭ്യവര്‍ഷം നടന്നതിനു പിന്നാലെയാണ് വധഭീഷണിയും ഉയര്‍ന്നിരിക്കുന്നത്. ഇക്കാര്യം അവര്‍ തന്നെ ട്വിറ്ററിലൂടെ വ്യക്തമാക്കുകയും ചെയ്തു. നേരത്തെ ഓപ്പണ്‍ മാസികയുടെ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ഉല്ലേഖ് എന്‍.പി, ഏഷ്യാനെറ്റിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തക സിന്ധു സൂര്യകുമാര്‍ തുടങ്ങിയവരും സംഘപരിവാര്‍ സംഘടനകളുടെ രോഷത്തിന് ഇരയായിരുന്നു.

കനയ്യ കുമാറിന് ജാമ്യം ലഭിച്ചതിനു തൊട്ടുപിന്നാലെ ബര്‍ഖ അദ്ദേഹത്തെ ഇന്റര്‍വ്യൂ ചെയ്തിരുന്നു. തുടര്‍ന്ന് തന്റെ “Meeting Kanhaiya Kumar—the Man who made ‘Azaadi’ an Anthem” എന്ന ലേഖനത്തില്‍ ബര്‍ഖ, കനയ്യയെ അനുകൂലിച്ച് സംസാരിക്കുകയും ചെയ്തു. ഇതിനു മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ചുകൊണ്ട് എഴുതിയ തുറന്ന കത്ത്, “Opinion: A Letter To PM Modi From ‘Anti-National Sickular Presstitute’ Barkha Dutt” പുറത്തുവന്നതോടെ സംഘപരിവാര്‍ സംഘടനകള്‍ അവര്‍ക്കെതിരെ പൂര്‍ണമായി രംഗത്തുവരികയും ചെയ്തു. ഹിന്ദുസ്ഥാന്‍ ടൈംസിലെ തന്റെ കോളത്തില്‍ ജെ.എന്‍.യുവിനെ സംബന്ധിച്ച് ബി.ജെ.പിക്കുള്ളില്‍ നിലനില്‍ക്കുന്ന വൈരുദ്ധ്യങ്ങള്‍ പെരുകുന്നു എന്നു ചൂണ്ടിക്കാട്ടിയതും അവരെ സംഘികളുടെ വെറുപ്പിന് കാരണമാക്കി.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍