UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇന്ത്യയിലെ ചികിത്സ മതിയാക്കി; ഇമാന്‍ ഇനി അബുദാബിയിലേക്ക്

ഇമാന്റെ ഭാരം ഇപ്പോള്‍ 171 കിലോഗ്രാമായി കുറഞ്ഞിട്ടുണ്ട് എന്ന് മുംബൈ ആശുപത്രി

അമിത ഭാരം കുറയ്ക്കുന്ന ചികിത്സയ്ക്ക് ഇന്ത്യയിലെത്തിയ ഈജിപ്ഷ്യന്‍ വനിത ഇമാന്‍ അഹമ്മദ് തുടര്‍ ചികിത്സയ്ക്കായി ഇനി അബുദാബിയിലേക്ക്. വ്യാഴാഴ്ച ഇവരെ ഡിസ്ചാര്‍ജ്ജ് ചെയ്യും എന്നു മുംബൈയിലെ സൈഫി ആശുപത്രി അറിയിച്ചു. മലയാളി ഡോക്ടര്‍ ഷംസീര്‍ വയലിലിന്റെ ഉടമസ്ഥതയിലുള്ള വിപിഎസ് ഹെല്‍ത്ത് കെയറിലേക്കാണ് ഇമാന്‍ പോകുന്നത്.

രണ്ടു മാസം മുന്‍പ് കെയ്റോയില്‍ നിന്നു പ്രത്യേക വിമാനത്തിലാണ് ഇമാന്‍ ഇന്ത്യയിലെത്തിയത്. അന്ന് 500 കിലോഗ്രാം തൂക്കമായിരുന്നു ഇമാനുണ്ടായിരുന്നത്. മുംബയിലെ സൈഫി ആശുപത്രിയിലെ ബാരിയാട്രിക് സര്‍ജന്‍ ഡോ. മുഫാസല്‍ ലക്ഡവാലയുടെ നേതൃത്വത്തില്‍ നടന്ന ചികിത്സയ്ക്കെതിരെ ഇമാന്റെ ബന്ധുക്കള്‍ രംഗത്ത് വന്നിരുന്നു. അതേ തുടര്‍ന്നാണ് ബന്ധുക്കള്‍ വേറെ ചികിത്സ തേടിയത്. എന്നാല്‍ ഇമാന്റെ ഭാരം ഇപ്പോള്‍ 171 കിലോഗ്രാമായി കുറഞ്ഞിട്ടുണ്ട് എന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ഇന്ത്യയിലേക്ക് വന്നപ്പോള്‍ ക്രെയിന്‍ ഉപയോഗിച്ചാണ് ഇമാനെ വിമാനത്തില്‍ നിന്നിറക്കിയത്.

ഇന്ന് ജീവിച്ചിരിക്കുന്നവരില്‍ ലോകത്തിലെ ഏറ്റവും പൊണ്ണത്തടിയും ഭാരം കൂടിയതുമായ വനിതയാണ് മുപ്പത്തിയാറുകാരിയായ  ഇമാന്‍ അഹമ്മദ് അബ്ദുളാത്തി.  വടക്കന്‍ ഈജിപ്തിലുള്ള അലക്‌സാന്‍ഡ്രിയകാരിയാണ് സ്വദേശം. പതിനൊന്നാം വയസ്സില്‍ സ്‌ട്രോക്ക് ബാധിച്ച് കിടപ്പിലായതിനു ശേഷം ഇമാന്‍ ബലൂണ്‍ പോലെ വീര്‍ത്തു വരികയായിരുന്നു. 25 വര്‍ഷമായി ഇമാന്‍ കിടപ്പിലാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍