UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി 40 കേന്ദ്ര സര്‍വകലാശാലകള്‍

അഴിമുഖം പ്രതിനിധി

വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റിനെ രാജ്യ ദ്രോഹ കുറ്റത്തിന് അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതിഷേധിക്കുന്ന ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പിന്തുണ പ്രഖ്യാപിച്ച് നാല്‍പത് കേന്ദ്ര സര്‍വകലാശാലകളിലെ അധ്യാപകര്‍ രംഗത്ത്.

പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികളും ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെയര്‍മാനായി ഗജേന്ദ്ര ചൗഹാനെ നിയമിച്ചതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ നടത്തിയ സമരത്തിന് ജെ എന്‍ യു വിദ്യാര്‍ത്ഥികള്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നു.

ഹൈദരാബാദ് സര്‍വകലാശാല അടക്കമുള്ള 40 കേന്ദ്ര സര്‍വകലാശാലകളിലെ അധ്യാപകരുടെ സംഘടനയുടെ പ്രസിഡന്റ് നന്ദിത നരെയ്‌നാണ് ജെഎന്‍യുവിലെ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പിന്തുണ പ്രഖ്യാപിക്കുന്നകാര്യം അറിയിച്ചത്.

അഫ്‌സല്‍ ഗുരു അനുസ്മരണം തെറ്റായ സംഗതിയായിരുന്നു. പക്ഷേ അത് രാജ്യ ദ്രോഹമായിരുന്നില്ല. വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം നിലവിലെ സര്‍ക്കാരിന് എതിരെയാണ്. ഭരണകൂടത്തിന് എതിരെയല്ലെന്ന് അവര്‍ പറഞ്ഞു.

ഹൈദരാബാദ് സര്‍വകലാശാലയിലെ രോഹിത് വെമുലയുടെ ആത്മഹത്യയാകട്ടെ എഫ് ടി ഐ ഐ ഐ വിവാദമാട്ടെ രാജ്യത്ത് ഏത് സര്‍വകലാശാലയിലും എന്ത് പ്രശ്‌നം ഉണ്ടായാലും ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികള്‍ അവരുടെ ശബ്ദം ഉയര്‍ത്താറുണ്ട്. അവരോടൊപ്പം നില്‍ക്കേണ്ട സമയമാണിത്, നന്ദിത കൂട്ടിച്ചേര്‍ത്തു.

ഇന്ന് ജെഎന്‍യു. നാളെ മറ്റൊരു സര്‍വകലാശാലയിലാകാം, അംബേദ്കര്‍ സര്‍വകലാശാലയിലെ ഒരു അധ്യാപകന്‍ പറയുന്നു. പ്രതിഷേധത്തിന്റെ ഏതൊരു ശബ്ദത്തേയും രാജ്യദ്രോഹമാക്കുന്നത് രാജ്യത്തെ ഏത് വിദ്യാഭ്യാസ സ്ഥാപനത്തിനായാലും ഭയാനകമാണ്. വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലുകളില്‍ ഒരു സര്‍വകലാശാലയും റെയ്ഡുകള്‍ നടത്താന്‍ അനുവദിക്കരുത്.

അതേസമയം സമരം അവസാനിപ്പിക്കാനും സര്‍വകലാശാല പ്രവര്‍ത്തനം സാധാരണ നിലയിലാക്കാനും ജെ എന്‍ യു വൈസ് ചാന്‍സലര്‍ എം ജഗദീഷ് കുമാര്‍ വിദ്യാര്‍ത്ഥികളോടും അധ്യാപകരോടും അഭ്യര്‍ത്ഥിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍