UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജെഎന്‍യു-വില്‍ അഫ്സല്‍ ഗുരു അനുസ്മരണം നടത്തിയത് രാജ്യദ്രോഹം: ജസ്റ്റിസ് കെ ടി തോമസ്

മതേതരത്വം എന്നത് ഹിന്ദു വിരുദ്ധതയല്ലെന്നും ജസ്റ്റിസ് കെ ടി തോമസ്

ന്യൂഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ (ജെഎന്‍യു) അഫ്സല്‍ ഗുരു അനുസ്മരണം നടത്തിയത് രാജ്യദ്രോഹമാണെന്ന് ജസ്റ്റിസ് കെ ടി തോമസ്. മതേതരത്വം എന്നത് ഹിന്ദു വിരുദ്ധതയല്ലെന്നും സെക്യുലറിസം എന്ന് പറയുന്നത് മതേതരത്വം എന്ന് മലയാളീകരിക്കുകയും അത്തരത്തില്‍ ചുരുക്കുകയും ചെയ്യുന്നതിനോട് വിയോജിപ്പുണ്ടെന്നും കെ ടി തോമസ് അഭിപ്രായപ്പെട്ടു.

2016 ഫെബ്രുവരി ഒന്‍പതിനാണ് ജെഎന്‍യു-വില്‍ അഫ്സല്‍ ഗുരു അനുസ്മരണം നടന്നത്. ഇതേ തുടര്‍ന്ന് കെ ടി തോമസ് ഉള്‍പ്പടെയുള്ളവര്‍ മുമ്പ് വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. 2001-ലെ ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനായിരുന്നു എന്ന് കണ്ടെത്തിയത്തിനെ തുടര്‍ന്ന് മുഹമ്മദ് അഫ്‌സല്‍ ഗുരുവിനെ 2013 ഫെബ്രുവരി ഒമ്പതിനാണ് തൂക്കിലേറ്റിയത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍