UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അഗസ്ത്യാര്‍കൂടം ഇനി സ്ത്രീകള്‍ക്കും സന്ദര്‍ശിക്കാം

അഴിമുഖം പ്രതിനിധി

അഗസ്ത്യാര്‍കൂടം സന്ദര്‍ശിക്കുന്നതിന് സ്ത്രീകളെ വിലക്കിക്കൊണ്ട് വനംവകുപ്പ് പുറത്തിറക്കിയ ഉത്തരവ് പിന്‍വലിച്ചതായി വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സ്ത്രീകള്‍ക്കും 14 വയസിനു താഴെയുള്ള കുട്ടികള്‍ക്കും ട്രക്കിങ്ങിനായി അപേക്ഷിക്കാന്‍ സാധിക്കില്ല എന്നായിരുന്നു ഉത്തരവ്.  വെബ്‌സൈറ്റില്‍ നിന്നും ഉത്തരവിന്റെ പകര്‍പ്പ് നീക്കം ചെയ്തതായും മന്ത്രി പറഞ്ഞു. എന്നാല്‍ മലയാളത്തിലുള്ള പകര്‍പ്പ് മാത്രമാണ് സൈറ്റില്‍ നിന്നും നീക്കം ചെയ്തിട്ടുള്ളത്. ട്രക്കിംഗ് രജിസ്റ്റര്‍ ചെയ്യുന്ന പേജില്‍ ഇപ്പോഴും രേഖപ്പെടുത്തിയിരിക്കുന്നത് സ്ത്രീകള്‍ക്ക് പ്രവേശനമില്ല എന്നു തന്നെയാണ്.

അഗസ്ത്യമുനിയുടെ പ്രതിഷ്ഠയുള്ളതിനാലാണ് സ്ത്രീകളെ പ്രവേശിക്കുന്നതില്‍ നിന്നും വിലക്കിയത് എന്ന് വാര്‍ത്തകള്‍ പരന്നിരുന്നു. എന്നാല്‍ കായികമായ അധ്വാനം വേണ്ടി വരുന്ന മേഖലയായതിനാലും സുരക്ഷയെ കരുതിയുമാണ് വിലക്കിയത് എന്നും ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്സ് പ്രദീപ്‌ കുമാര്‍ അഴിമുഖത്തോടു പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍