UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ്: ഒരു പ്രതിരോധ അഴിമതിയുടെ കൂടി ചുരുളഴിയുന്നു

Avatar

ടീം അഴിമുഖം

പ്രതിരോധരംഗത്ത് ഒരു അഴിമതിയിടപാട് അത് ഒപ്പുവെക്കുമ്പോള്‍ മാത്രമല്ല സംഭവിക്കുന്നത്. എന്തെങ്കിലുമൊന്ന് വാങ്ങാനുള്ള മാനദണ്ഡങ്ങള്‍ സൈന്യം നിശ്ചയിക്കുമ്പോള്‍ തന്നെ അഴിമതിയുടെ രൂപരേഖ തയ്യാറാകുന്നു.

വാങ്ങല്‍
6000 മീറ്റര്‍ ഉയരത്തില്‍ പറക്കാനുള്ള ശേഷിയുള്ള 8 ഹെലികോപ്റ്റര്‍ വാങ്ങാനാണ് 2002-ല്‍ ഇന്ത്യ ആദ്യം Request for Proposal (RFP അഥവാ Tender) പുറപ്പെടുവിച്ചത്. യൂറോകോപ്റ്ററിന്റെ EC 225 മാത്രമാണ് ഈ മാനദണ്ഡം പാലിക്കാന്‍ ശേഷിയുണ്ടായിരുന്നത്.

എന്നാല്‍ ഇന്ത്യ വാങ്ങിച്ച അഗസ്റ്റ വെസ്റ്റ്ലാണ്ടിന്റെ AW-101 (ആദ്യം EH-101) ഈ ശേഷി ഉള്ളവയായിരുന്നില്ല. ഒരൊറ്റ വില്‍പ്പനക്കാരന്‍ മാത്രമുള്ളതിനാല്‍ ആദ്യ RFP റദ്ദാക്കിയിരുന്നു.

പിന്നീട് 2006-ല്‍ പുതുക്കിയ RFP-യില്‍ ഉയരം 4500 മീറ്ററാക്കി ചുരുക്കി. മാത്രവുമല്ല കാബിന്‍ ഉയരം 1.8 മീറ്റര്‍ എന്ന് നിശ്ചയിച്ചു. ആ ഒരൊറ്റ ജാലവിദ്യയില്‍ AW-101 വാങ്ങാന്‍ യോഗ്യത നേടി; EC 225 പുറത്തായി.

അന്വേഷകര്‍ പറയുന്നതു വാങ്ങുന്നതിനായി AW-101ന്റെ ഗുണനിലവാരം കണക്കാക്കാന്‍ പറപ്പിച്ചുനോക്കിയത് ശരിക്കുള്ള ഹെലികോപ്റ്ററല്ല, അവയുടെ മാതൃക ഹെലികോപ്റ്ററാണ് എന്നാണ്. 2006-ലെ RPF-ല്‍ ഇത്തരം പരീക്ഷണ അവലോകനങ്ങള്‍ ഇന്ത്യയില്‍ വെച്ചു നടത്തണം എന്ന് നിഷ്കര്‍ഷിച്ചിട്ടുണ്ടെങ്കിലും അത് വിദേശത്താണ് നടത്തിയത്.

രണ്ടു ഹെലികോപ്റ്ററുകളായിരുന്നു മത്സരത്തില്‍:

ബ്രിട്ടീഷ് അഗസ്റ്റ വെസ്റ്റ്ലാണ്ട് AW-101-ഉം അമേരിക്കന്‍ സികോര്‍സ്കൈ S-92 Superhawks-ഉം.

മൂന്നു എഞ്ചിനോടുകൂടിയ AW-101 ആയിരുന്നു ഏറ്റവും നൂതനമായ VVIP ഹെലികോപ്റ്ററായി വ്യോമസേന സംഘവും SPG-യും ശുപാര്‍ശ ചെയ്തത്.

സേവന നിലവാരത്തില്‍ കുറവ് വരുത്തിയും വാങ്ങുന്ന ഹെലികോപ്റ്ററുകളുടെ എണ്ണം 8-ല്‍ നിന്നും 12-ആയി ഉയര്‍ത്തിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ തലത്തില്‍ വീണ്ടും തീരുമാനമെടുത്തു.

12,ഫെബ്രുവരി 2013: ഇറ്റലിയിലെ അന്വേഷകര്‍ ബ്രിട്ടീഷ് അഗസ്റ്റ വെസ്റ്റ്ലാണ്ട് കമ്പനിയെ ഏറ്റെടുത്ത ഫിന്‍മെക്കാനിക്ക കമ്പനിയുടെ CEO ഗിസേപ്പേ ഓര്‍സിയെ ചോദ്യം പിടികൂടി. ഒരു ദിവസത്തിന് ശേഷം പ്രതിരോധ മന്ത്രി എ.കെ ആന്റണി അന്വേഷണം പ്രഖ്യാപിച്ചു.

ഇടനിലക്കാരും കോഴയും
ഇടപാടില്‍ മൊത്തം കോഴ എത്രയെന്നോ, എത്ര കോഴ കൊടുത്തെന്നോ, ആരൊക്കെ വാങ്ങിയെന്നോ എന്നതിനൊന്നും ഇപ്പോഴും വ്യക്തതയില്ല.

എന്നാല്‍ ഇറ്റലിയിലെ അന്വേഷണസംഘം പറയുന്നത് ഇടനിലക്കാര്‍ക്കായി മൊത്തം നീക്കിവെച്ച തുക 50 ദശലക്ഷം യൂറോ അഥവാ ഏതാണ്ട് 360 കോടി രൂപയാണെന്നാണ്. ഇത് കരാര്‍ തുകയുടെ 10 ശതമാനത്തിലേറെ വരും.

20 ദശലക്ഷം യൂറോ സ്വിറ്റ്സര്‍ലാണ്ട് കേന്ദ്രമാക്കിയ രണ്ടു ഇടനിലക്കാര്‍-ഗൈദോ ഹാഷ്കെ, കാര്‍ലോ ഗെരേസ- വഴിയാണ് നല്കിയത്. ബാക്കി 30 ദശലക്ഷം കൈകാര്യം ചെയ്തത്, ഇന്ത്യയില്‍ വലിയ പിടിപാടുള്ള ദുബായി കേന്ദ്രമാക്കിയ ക്രിസ്റ്റ്യന്‍ മൈക്കല്‍ എന്ന ബ്രിട്ടീഷ് പൌരനാണ്.

കര്‍ശനമായ അഴിമതി-വിരുദ്ധ നിയമങ്ങള്‍ മൂലം പടിഞ്ഞാറന്‍ രാജ്യങ്ങളിലെ കമ്പനികള്‍ക്ക് ദല്ലാള്‍പണം നേരിട്ടു നല്കാന്‍ തടസമുണ്ട്. അതുകൊണ്ടവര്‍ ഈ കോഴപ്പണം മറയ്ക്കാന്‍  വിപുലമായ കരാറുകള്‍ ഉണ്ടാക്കുന്നു.

കരാറുകളില്‍ ചിലത്
ടുണീഷ്യ വഴി ഇന്ത്യയിലേക്ക് പണം കൈമാറാന്‍ വേണ്ടി ചണ്ഡീഗഡിലെ IDS Infotech ചില ഔദ്യോഗിക ചുമതലകള്‍ നിര്‍വഹിക്കുന്നു എന്ന വ്യാജകരാറുണ്ടാക്കി. ഗൈദോ ഹാഷ്കെക്കും അയാളുടെ കമ്പനികള്‍ക്കും  ഉപദേഷ്ടാക്കള്‍ക്കുള്ള തുക എന്ന രീതിയില്‍ 2005-നും 2011-നും ഇടയ്ക്കു കുറഞ്ഞത് 2.65 ദശലക്ഷം യൂറോ  (18.55 കോടി രൂപ) നല്കി.

ഒരു പഴയ അഫ്ഗാനിസ്ഥാന്‍ ഉപദേഷ്ടാവായ ക്രിസ്റ്റ്യന്‍ മൈക്കലിന് അവരുമായി നിരവധി തലത്തില്‍ ബന്ധങ്ങളുണ്ടായിരുന്നു.

അയാളുണ്ടാക്കിയ ഒരു ധാരണ, പവന്‍ ഹാന്‍സിന്റെ പഴയ ഹെലികോപ്റ്ററുകള്‍ അയാളുടെ സിംഗപ്പൂര്‍ കമ്പനിയായ Entere Pte Ltd വഴി വാങ്ങാനായി ജൂണ്‍ 2010-നു ഉണ്ടാക്കിയതാണ്. അയാളുടെ ചെലവ് വെറും 5 ലക്ഷം യൂറോക്ക് അല്പം മുകളിലാണ്. എന്നാല്‍ അഗസ്റ്റ വെസ്റ്റ്ലാണ്ട് അയാള്‍ക്ക് നല്കിയത് 18 ദശലക്ഷം യൂറോയാണ്. കരാര്‍ നടപ്പായില്ല. മാധ്യമങ്ങളെ കൈകാര്യം ചെയ്യാനും കരാര്‍ വ്യവസ്ഥകള്‍ പാലിക്കാന്‍ സഹായിക്കാനുമായി പല കരാറുകളും അയാള്‍ ഉണ്ടാക്കിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍