UPDATES

അഗസ്റ്റ വെസ്റ്റലാന്റ് ഇടപാടില്‍ യുപിഎ നേതാക്കള്‍ പണം കൈപ്പറ്റിയെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, പ്രണബ് മുഖര്‍ജി ഇടപാടിനെ അനുകൂലിച്ചില്ലെന്നും കുറ്റപത്രം

കേസില്‍ മൂ്ന്ന് പ്രതികളെകൂടി ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം നല്‍കിയത്.

അഗസ്റ്റ വെസ്റ്റ്‌ലാന്റ് ഇടപാടില്‍ യുപിഎ നേതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കൈക്കൂലി നല്‍കിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഡല്‍ഹി പ്രത്യേക കോടതിയില്‍ നല്‍കിയ നാലമാത്തെ അനുബന്ധ കുറ്റപത്രത്തിലാണ് അഴിമതി ആരോപണം ഉന്നയിച്ചിരുക്കുന്നത്.
മാധ്യമപ്രവര്‍ത്തകര്‍, പ്രതിരോധമേഖലയിലെ ഉദ്യോഗസ്ഥര്‍ എന്നിവരും കൈക്കൂലി ലഭിച്ചവരില്‍ പെടുന്നുവെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് ആരോപിച്ചു.

2008 ഫെബ്രുവരിയ്ക്കും 2009 ഒക്ടോബറിനും ഇടയില്‍ നടത്തിയ ഇടനിലക്കാരന്‍ മൈക്കല്‍ ജെയിംസ് നടത്തിയ കത്തിടപാടുകളെക്കുറിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിശദമാക്കുന്നുണ്ട്. ഇതില്‍ ഒന്നില്‍ മിസിസ്സ് ഗാന്ധിയാണ് ഇടപാടിന്റെ പിന്നിലുള്ള ചാലക ശക്തി എന്ന് പറയുന്നതായും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആരോപിക്കുന്നു. പ്രതിരോധമന്ത്രിയുടെയും പ്രധാനമന്ത്രിയുടെയും ഓഫീസിന്റെ ഇടപെടലാണ്  അഗസ്റ്റവെസ്റ്റ് ലാന്റിനെ സഹായിച്ചത്.

മറ്റൊരു കത്തില്‍ ഇറ്റലിക്കാരിയുടെ മകനെക്കുറിച്ച് ഒരു യോഗത്തില്‍ പങ്കെടുത്തയാള്‍ പറഞ്ഞതായി സൂചിപ്പിക്കുന്നു. ഇറ്റലിക്കാരിയുടെ മകന്‍ പാര്‍ട്ടിയില്‍ ശക്തനാകുകയാണെന്നും അയാള്‍ അടുത്ത പ്രധാനമന്ത്രിയാകുമെന്ന് യോഗത്തില്‍ പങ്കെടുത്തയാള്‍ പറഞ്ഞതായുമാണ് മൈക്കല്‍ ജെയിംസ് എഴുതിയ കത്തില്‍ പറഞ്ഞതായാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയ കത്തില്‍ പറയുന്നു. ഇറ്റലിക്കാരിയുടെ മകന്റെ പാര്‍ട്ടിയിലെ വളര്‍ച്ചയില്‍ ധനമന്ത്രിക്ക് വലിയ ആശങ്കയുണ്ടായിരുന്നതായും കത്തിലുണ്ടെന്നാണ് എന്‍ഫോഴ്‌സമെന്റ് ഡയറക്ടേറ്റിന്റെ വാദം.

മൈക്കല്‍ ജെയിംസ് എപി എന്ന് പറയുന്നത് അഹമ്മദ് പട്ടേലിനെ ഉദ്ദേശിച്ചാണെന്നും ഫാം എന്നത് ഫാമിലിയെ സൂചിപ്പിക്കാനാണെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ സൂചിപ്പിച്ചു. ഇടപാടുമായി ബന്ധപ്പെട്ട ഒരു രേഖ ആഭ്യന്തര മന്ത്രാലയത്തിനും വിദേശകാര്യ മന്ത്രാലയത്തിനും പ്രതിരോധമന്ത്രാലയത്തിനും പ്രധാനമന്ത്രിയ്ക്കും പാര്‍ട്ടി നേതാവിനും അയച്ചപ്പോള്‍ ധനമന്ത്രാലയത്തിന് മാത്രമെ എതിര്‍പ്പുണ്ടായിരുന്നുളളൂവെന്നാണ് മൈക്കല്‍ ജെയിംസ് ഒരു കത്തില്‍ രേഖപ്പെടുത്തിയതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സൂചിപ്പിച്ചു.

പുതുതായി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ മൂന്ന് പേരെകൂടി ഉള്‍പ്പെടുത്തി. ഇതോടെ പ്രതികളുടെ എണ്ണം 41 ആയി. കുറ്റപത്രം നാളെ കോടതി പരിഗണിക്കും. കരാര്‍ തുകയുടെ 12 ശതമാനമാണ് രണ്ട് ഇടനിലക്കാര്‍ വഴി ഒഗസ്റ്റ വെസ്റ്റ്‌ലാന്റ് നല്‍കിയതെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ ഡയറക്ടറേറ്റിന്റെ ആരോപണം. 7 കോടി യൂറോ യാണ് ഇതെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിശദമാക്കുന്നത്.
കുറ്റപത്രം തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ളതാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍