UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പാലക്കാട് അഹല്യ ആയുര്‍വേദ കോളേജിലെ വിദ്യാര്‍ത്ഥി സമരം വിജയം

അഴിമുഖം പ്രതിനിധി

പാലക്കാട് അഹല്യ ആയുര്‍വേദ മെഡിക്കല്‍ കോളേജിലെ ഹൗസ് ഹൗസ് സര്‍ജന്‍സി വിദ്യാര്‍ത്ഥികള്‍ നടത്തി വന്ന സമരം വിജയം. വിദ്യാര്‍ത്ഥികളുടെ ആവശ്യത്തിനു മുന്നില്‍ മാനേജ്‌മെന്റ് വഴങ്ങിയതോടെയാണ് സമരം അവസാനിച്ചത്.

യൂണിവേഴ്‌സിറ്റി ഗവേണിംഗ് കൗണ്‍സില്‍ അംഗീകരിച്ച് രജിസ്ട്രാര്‍ ഒപ്പിട്ട് പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രകാരം പറയുന്നത് ആയുര്‍വേദ കോളേജുകളിലെ ഹൗസ് സര്‍ജന്‍സി വിദ്യാര്‍ത്ഥികള്‍ക്ക് സ്‌റ്റൈപന്‍ഡിന് അര്‍ഹതയുണ്ടെന്നാണ്. ഗവണ്‍മെന്റ് കോളേജുകള്‍ക്കൊപ്പം സെല്‍ഫ് ഫിനാന്‍സിംഗ് കോളേജുകളിലെ ഹൗസ് സര്‍ജന്‍സി വിദ്യാര്‍ത്ഥികളും ഇതേ ആനുകൂല്യത്തിനു കീഴില്‍ വരുന്നുണ്ടെന്ന് പ്രസ്തുത സര്‍ക്കുലറില്‍ വ്യക്തമാക്കുന്നുണ്ട്.എന്നാല്‍ കേരളത്തിലെ സ്വകാര്യ ആയുര്‍വേദ കോളേജുകള്‍ ഈ സര്‍ക്കുലര്‍ അംഗീകരിക്കാന്‍ വിസമ്മതിച്ചതോടെയായിരുന്നു അഹല്യയിലെ വിദ്യാര്‍ത്ഥികള്‍ സമരത്തിനിറങ്ങിയത്.

അഹല്യയില്‍ സ്‌റ്റൈപന്‍ഡ് ചോദിച്ചാല്‍ വിദ്യാര്‍ത്ഥികളെ പെരുവഴിയിലിറക്കി വിടും, പട്ടിണിക്കിടും

നിരഹാരസമരംവരെ അനുഷ്ഠിച്ച വിദ്യാര്‍ത്ഥികളോട് പക്ഷേ മാനേജ്‌മെന്റുകള്‍ കാണിച്ചത് കടുത്ത അസഹിഷ്ണുതയായിരുന്നു. സമരം ചെയ്ത വിദ്യാര്‍ത്ഥികളെ കോളേജില്‍ നിന്നു പുറത്താക്കുമെന്നും കോളേജ് അടച്ചിടുമെന്നും ഭീഷണിപ്പെടുത്തി. പെണ്‍കുട്ടികളെയടക്കം ഹോസ്റ്റലില്‍ നിന്നും ബലമായി പുറത്താക്കി. എന്നാലും തങ്ങളുടെ ആവശ്യം അംഗീകരിക്കുന്നതുവരെ സമരത്തില്‍ നിന്നും പിന്മാറില്ലെന്ന് അഹല്യയിലെ വിദ്യാര്‍ത്ഥികള്‍ അസന്നിഗ്ദമായ നിലപാടെടുത്തതോടെയാണ് മാനേജ്‌മെന്റ് ഒത്തുതീര്‍പ്പിനു തയ്യാറായത്. മാര്‍ച്ചില്‍ ചേരുന്ന ജെയിംസ് കമ്മിഷനു മുന്നില്‍ സ്റ്റൈപന്‍ഡ് സംബന്ധിച്ച വിഷയത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ നിലപാട് കൈക്കൊള്ളുമെന്ന് മാനേജ്‌മെന്റ് ഉറപ്പ് നല്‍കിയിരിക്കുകയാണ്. സമരത്തിന്റെ പേരില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ എടുത്ത എല്ലാ നടപടികളും പിന്‍വലിക്കുകയും ഹോസ്റ്റല്‍ സൗകര്യം പുനസ്ഥാപിച്ചു നല്‍കുകയും ചെയ്തിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍