UPDATES

മുംബൈയില്‍ മറാത്തി സംസാരിക്കുന്നവര്‍ക്ക് മാത്രം ഇനി ഓട്ടോ പെര്‍മിറ്റ്

അഴിമുഖം പ്രതിനിധി

മുംബൈ മെട്രോപൊളിറ്റന്‍ മേഖലയില്‍ മറാത്തി സംസാരിക്കാന്‍ അറിയാവുന്ന അപേക്ഷകര്‍ക്കു മാത്രമേ പുതുതായി ഓട്ടോ പെര്‍മിറ്റ് നല്‍കുകയുള്ളൂവെന്ന് ഗതാഗത മന്ത്രി ദിവാകര്‍ റൗത്തെ പറഞ്ഞു. കൂടാതെ കഴിഞ്ഞ 15 വര്‍ഷമായി സംസ്ഥാനത്ത് വസിക്കുന്നയാളാണെന്ന രേഖ ഹാജരാക്കുകയും വേണമെന്ന് ശിവ സേനാ നേതാവ് കൂടിയായ റൗത്തെ അറിയിച്ചു. ഒരു ലക്ഷം പുതിയ പെര്‍മിറ്റുകള്‍ നല്‍കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. മറാത്തി ഭാഷ അറിയാത്ത അപേക്ഷകര്‍ക്ക് പെര്‍മിറ്റ് നല്‍കുകയില്ലെന്ന് മന്ത്രി പറഞ്ഞു. പെര്‍മിറ്റ് ലഭിക്കുന്നവര്‍ പ്രാദേശിക ഭാഷ അറിഞ്ഞിരിക്കണമെന്ന വകുപ്പ് നിലവിലുണ്ടെങ്കിലും അത് അപൂര്‍വമായേ പിന്തുടരാറുള്ളൂ. ഈ നിയമം കൃത്യമായി നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു. മുംബൈയുടെ മുന്‍ മേയര്‍ കൂടിയായ റൗത്തെ കടുത്ത ശിവസൈനികനാണ്. മറാത്തി ഭാഷ ഉപയോഗിക്കുന്ന കാര്യത്തില്‍ കര്‍ക്കശക്കാരനുമാണ് മന്ത്രി. കോണ്‍ഗ്രസ്-എന്‍സിപി മന്ത്രിസഭ ഭരിച്ചിരുന്നപ്പോള്‍ സംസ്ഥാന ചീഫ് സെക്രട്ടറിയുടെ വീട്ടിന് മുന്നില്‍ വച്ചിരുന്ന നാമഫലകത്തില്‍ മറാത്തി ഉപയോഗിച്ചിട്ടില്ലെന്ന കാരണം ചൂണ്ടിക്കാട്ടി അത് ഇളക്കിമാറ്റിച്ച ആളാണ് റൗത്തെ. മന്ത്രിയുടെ പുതിയ നീക്കത്തിന് എതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത് എത്തിയിട്ടുണ്ട്. വരുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന് മാറത്തി വോട്ടുകള്‍ ക്രോഡീകരിക്കുന്നതിനാണ് ഈ നീക്കമെന്ന് അവര്‍ ആരോപിക്കുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍