UPDATES

ജാമിയ മിലിയയില്‍ പോലീസ് റെയ്ഡ്; പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍

ഡല്‍ഹിയിലെ പ്രശസ്തമായാ ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയിലെ ഹോസ്റ്റലുകളില്‍ പോലീസ് റെയ്ഡ്. സ്വാതന്ത്യ ദിനത്തോടനുബന്ധിച്ചുള്ള പതിവ് പരിശോധനയാണ് നടന്നത് എന്നാണ് പോലീസിന്റെ നിലപാട്. എന്നാല്‍ ജാമിയ സര്‍വകലാശാലയ്ക്കെതിരെ തുടര്‍ച്ചയായി നടന്നു കൊണ്ടിരിക്കുന്ന വിവേചനങ്ങളുടെ ബാക്കിയായാണ് റെയ്ഡ് എന്നാണ് വിദ്യാര്‍ഥികളുടെ ആരോപണം. 2008-ല്‍ നടന്ന വിവാദ ബട്ല ഹൌസ് എന്‍കൌണ്ടറില്‍ കൊല്ലപ്പെട്ടവരില്‍ ജാമിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളും ഉള്‍പ്പെട്ടിരുന്നു. ജാമിയ സ്റ്റുഡന്റ്സ്- ടീച്ചേഴ്സ് അസോസിയേഷന്‍ പിന്നീട് ഏറ്റുമുട്ടല്‍ വ്യാജമാണെന്ന തെളിവുകളുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. 

 

നാളെ കഴിഞ്ഞു സ്വാതന്ത്ര്യ ദിനം ആക്ഷിക്കാനിരിക്കെ നടന്ന റെയ്ഡിനെ കുറിച്ച് വ്യാപക പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. ജാമിയയിലെ വിദ്യാര്‍ഥികള്‍ ചീഫ് പ്രോക്ടര്‍ മെഹ്താബ് ആലത്തിന്റെ ഓഫീസ് ഘോരാവോ ചെയ്തു. പോലീസിനെ ക്യാമ്പസില്‍ പ്രവേശിപ്പിച്ചതില്‍ ആലത്തിന് പങ്കുണ്ട് എന്നാരോപിച്ചായിരുന്നു സമരം. വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന രീതിയിലാണ് ഇപ്പോഴത്തെ റെയ്ഡ് എന്നും ഹോസ്റ്റലുകളില്‍ പരിശോധന നടത്തിയത് അംഗീകരിക്കാന്‍ പറ്റില്ലെന്നും വിദ്യാര്‍ഥികള്‍ വ്യക്തമാക്കി. 

 

എന്നാല്‍ അവിടെ നടന്നത് സ്വാതന്ത്ര്യ ദിന സുരക്ഷയുടെ ഭാഗമായുള്ള പതിവ് പരിശോധനയാണ് നടന്നതെന്നാണ് പോലീസിന്റെ വാദം. സാധാരണ രീതിയിലുള്ള പരിശോധനയുടെ ഭാഗമായാണ് പോലീസ് ക്യാമ്പസില്‍ എത്തിയതെന്ന് സര്‍വകലാശാല അധികൃതരും പ്രതിര്‍കരിച്ചു. 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍