UPDATES

ജിഗ്നേഷ് മേവാനിയെ ഗുജറാത്ത് പോലീസ് അറസ്റ്റ് ചെയ്തു; അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി

അഴിമുഖം പ്രതിനിധി

ഗുജറാത്തിലെ ദളിത് പ്രക്ഷോഭത്തിന്റെ നായകന്‍ ജിഗ്നേഷ് മേവാനി ഗുജറാത്തില്‍ പൊലീസ് തടവില്‍. ഡല്‍ഹിയില്‍ നടന്ന ദളിത് സ്വാഭിമാന റാലിക്ക് ശേഷം ഗുജറാത്തിലേക്ക് മടങ്ങിയെത്തിയ മേവാനിയെ സര്‍ദാര്‍ വല്ലഭായി പട്ടേല്‍ വിമാനത്താവളത്തില്‍ വെച്ചായിരുന്നു കസ്റ്റഡിയില്‍ എടുത്തത്. മേവാനിയെ പൊലീസ് രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി.

ഉന ദളിത് പീഡനത്തിനെതിരെ നടന്ന സമരങ്ങളുടെ കുന്തമുനയായിരുന്ന മേവാനിയെ നരേന്ദ്ര മോദി നടത്തുന്ന രണ്ടു ദിവസത്തെ ഗുജറാത്ത് സന്ദര്‍ശനത്തിന് മുന്‍കരുതല്‍ എന്ന നിലയിലാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഓരോ ദളിത് കുടുംബത്തിനും 5 ഏക്കര്‍ ഭൂമി എന്ന തങ്ങളുടെ ആവശ്യംഅംഗീകരിച്ചില്ലെങ്കില്‍ ഗുജറാത്തില്‍ ഒക്ടോബര്‍ ഒന്നിന് റെയില്‍ ബന്ദ് നടത്തുമെന്ന് ഡല്‍ഹിയില്‍ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് മേവാനി അറസ്റ്റ് ചെയ്യപ്പെടുന്നത്.

അതേ സമയം ജിഗ്‌നേഷ് മേവാനിയെ അന്യായമായി കസ്റ്റഡിയിലെടുത്ത പൊലീസ് നടപടിയ്‌ക്കെതിരെ പ്രതിഷേധിച്ച് ജിഗ്‌നേഷിനെ കുറിച്ചുള്ള വിവരങ്ങള്‍ക്ക് പൊലിസ് ഡി.ജി.പിയെ ബന്ധപ്പെടുന്നതിനായി അദ്ദേഹത്തിന്റെ ഫോണ്‍ നമ്പറും ദളിത് സംഘടനകള്‍ പുറത്തുവിട്ടിട്ടുണ്ട്. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍