UPDATES

വിദേശം

അഹമ്മദ് മൊഹമ്മദ് എന്ന ക്ലോക്ക് കുട്ടിയും അമേരിക്കയുടെ ഇസ്ലാം പേടിയും

ജസ്റ്റിന്‍ വിം മോയര്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

കഴിഞ്ഞ ശനിയാഴ്ച, പാശ്ചാത്യ സമയ സൂചിക അനുസരിച്ച്(EST) പുലര്‍ച്ചെ കൃത്യം 12.26. അലാസ്‌ക ഗവര്‍ണറായിരുന്ന സാറാ പാലിന്റെ സംസ്ഥാനത്ത് അത് വെള്ളിയാഴ്ച വൈകുന്നേരമായിരിക്കണം. ഒരിക്കല്‍ റിപ്പബ്ലിക്കന്‍ വൈസ് പ്രസിഡന്‍ഷ്യല്‍ സ്ഥനാര്‍ഥിയായിരുന്ന അവരുടെ മനസ്സിലെന്തോ ഉണ്ട്. മകള്‍ ബ്രിസ്‌റ്റോള്‍ സൂചിപ്പിച്ച ഒരു വിഷയമായിരുന്നു മാമ ഗ്രിസ്‌ലിയെ (അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന വനിതകളെ പരാമര്‍ശിക്കാന്‍ ഉപയോഗിക്കുന്ന പദം) ചിന്തിപ്പിച്ചത്. കുറച്ച് ദിവസം കഴിഞ്ഞെങ്കിലും പ്രശ്‌നത്തിന്റെ ഗൗരവം കാരണം അത് കണക്കിലെടുക്കാതിരിക്കാനായില്ല.

അഹമ്മദ് മൊഹമ്മദ്, മുസ്ലിം ക്ലോക്ക് കുട്ടി; അവനെക്കുറിച്ച് ചിന്തിക്കുകയായിരുന്നു പാലിന്‍.

‘ആ സ്‌കൂള്‍ പെന്‍സില്‍ ബോക്‌സിനുള്ളില്‍ ഒരു ക്ലോക്കായിരുന്നു എന്ന് വിശ്വസിക്കുന്നത് ബറാക് ഒബാമയുടെ ഭരണം ചരിത്രത്തില്‍ ഏറ്റവും സുതാര്യമാണെന്ന് കരുതുന്നത് പോലെയാണ്’, ‘dangers of a reactionary-slash-biased media’ എന്ന വിഷയത്തെ വിമര്‍ശിച്ചുകൊണ്ടെഴുതിയ സാമാന്യം ദീര്‍ഘമുള്ള ഒരു ഫേസ്ബുക്ക് പോസ്റ്റില്‍ പാലിന്‍ എഴുതി. അഹമ്മദിനെ വൈറ്റ്ഹൗസിലേയ്ക്ക് ക്ഷണിക്കാനുള്ള സമ്മര്‍ദ്ദം ചെലുത്താന്‍ ഈ മാധ്യമ ബഹളം കാരണമാക്കിയെന്നു പാലിന്‍ പറയുന്നു.

ബോംബ് എന്ന് തെറ്റിദ്ധരിക്കുകയും പിന്നീട് ക്ലോക്ക് ആയി മാറുകയും ചെയ്ത ഒരു വസ്തുവാണ് അഹമ്മദ് ഉണ്ടാക്കിയത്.

‘പ്രസിഡന്റ് ഒബാമയുടെ കേസുകളിലേയ്ക്കുള്ള പെട്ടെന്നുള്ള ഈ എടുത്തുചാട്ടവും രക്ഷകന്‍ ചമയലുമൊക്കെ അയാളെ ആ ദിവസത്തെ താരമാക്കുമെങ്കിലും ഈ രീതി പഴഞ്ചനായിക്കഴിഞ്ഞു’, പാലിന്‍ എഴുതുന്നു. ‘ഉവ്വ്, അതൊരു ക്ലോക്കാണ്, ഞാന്‍ ഇംഗ്ലണ്ടിലെ രാജ്ഞിയുമാണ്.’ അവര്‍ പരിഹസിക്കുന്നു.

സാമ്പത്തിക കാര്യങ്ങളിലും മതസ്വാതന്ത്ര്യത്തിലും സര്‍ക്കാരിനുള്ള അധികാരത്തെപ്പറ്റി ദശാബ്ദങ്ങളായി ലിബറലുകളും കണ്‍സര്‍വേറ്റീവുകളും ചര്‍ച്ച ചെയ്യുന്നതാണ്. ഇപ്പോള്‍ അതൊരു ക്ലോക്ക് ആണോ അല്ലയോ എന്നായി യുദ്ധം.

എരിതീയില്‍ എണ്ണയൊഴിക്കുന്നതായിരുന്നു അഹമ്മദിന്റെ ക്ലോക്ക്, അതുകണ്ടാല്‍ ഒരു ക്ലോക്ക് പോലെ ആര്‍ക്കും തോന്നിയിരുന്നില്ല.

ലിബറലായ ബില്‍ മഹറിന് ഒരുവേള അഹമ്മദ് നിര്‍മിച്ച ആ മികച്ച ക്ലോക്കിനെപ്പറ്റിയുള്ള തെറ്റിധാരണകള്‍ മാറിയെന്നു തോന്നുന്നു.

‘സ്‌കൂള്‍ അധികൃതര്‍ക്ക് ഇതൊരു ബോംബു പോലെ തോന്നാന്‍ കാരണം അതൊരു ബോംബുപോലെയായിരുന്നത് കൊണ്ടാണ്’, പൊതുവേ ഇസ്ലാമിനെപ്പറ്റി മിതമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാറില്ലാത്ത മഹര്‍ പറയുന്നു.

നിര്‍മാണത്തെപ്പറ്റി വിശദമായ യാതൊരു വിവരണവും നല്‍കാനാകാത്ത വിധം അഹമ്മദ് നിര്‍മ്മിച്ചെന്നു (അതോ മറ്റാരെങ്കിലുമോ) പറയുന്ന ക്ലോക്കിനെപ്പറ്റി ചില സാങ്കേതികപരമായ അഭിപ്രായങ്ങള്‍ പുറത്തുവന്നത് വെള്ളം കൂടുതല്‍ കലക്കി.

‘അഹമദ് മുഹമ്മദ് ഒരു ക്ലോക്ക് കണ്ടുപിടിക്കുകയോ നിര്‍മ്മിക്കുകയോ ചെയ്തിട്ടില്ല’, ആന്തണി ഡിപാസ്‌ക്കല്‍ ബഫല്ലോ, ന്യുയോര്‍ക്ക് എന്നിവിടങ്ങളിലൊക്കെ പ്രചരിച്ച ടാബ്ലോയിഡ് നിലവാരത്തിലുള്ള വാരികയില്‍ എഴുതുന്നു. ‘അവന്‍ ഒരു ക്ലോക്ക് തുറന്ന് അതിന്റെ ഉള്ളിലുള്ളവ ഒരു പെന്‍സില്‍ ബോക്‌സില്‍ ഇടുകയും അത് സ്വന്തം നിര്‍മ്മിതിയെന്നു വിളിക്കുകയുമാണ് ചെയ്തത്. ഇതില്‍ എന്തോ ചീഞ്ഞുനാറുന്നുണ്ട്.’ ആന്തണി എഴുതുന്നു.

എവല്യൂഷനറി ബയോളജിസ്റ്റും നിരീശ്വരവാദിയുമായ റിച്ചാര്‍ഡ് ഡോക്കിന്‍സിനും ഇതില്‍ ഒരഭിപ്രായമുണ്ട്, നേരെ കാണുന്നതില്‍ കൂടുതല്‍ കഥ ഇതിലുണ്ടോ എന്നാണ് അദ്ദേഹത്തിന്റെ സംശയം.

‘ഈ കൂട്ടിവെച്ച വസ്തുക്കള്‍ യഥാര്‍ത്ഥ ക്ലോക്കിനെക്കള്‍ കൂടുതല്‍ എന്തെങ്കിലുമാണെങ്കില്‍ അതില്‍ ഒരു ക്രിയാത്മകതയുണ്ട്, അല്ലെങ്കില്‍ അതൊരു തട്ടിപ്പാണ്’, അദ്ദേഹം ട്വീറ്റ് ചെയ്തു.

ജിഒപി അഫിലിയേറ്റഡ് സെന്റര്‍ ഫോര്‍ സെക്യൂരിറ്റി പോളിസിയിലെ ജിം ഹാന്‍സന്‍ പറയുന്നത് ‘ഇറാന്‍കാര്‍ അമേരിക്കന്‍ സേനയെ ഇറാക്ക് യുദ്ധത്തില്‍ കൊല്ലാന്‍ ഉപയോഗിച്ച ഐഇഡി ട്രിഗറുകളോട് സമാനമായിരുന്നു അതെന്നാണ്. ഇതൊരു അര്‍ദ്ധബോംബ് ആയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

എന്നാല്‍ അഹമ്മദിന്റെ രക്ഷയ്ക്ക് എത്തുന്ന മറുവാദങ്ങളുമുണ്ട്.

‘സത്യത്തില്‍ ഒരു ക്ലോക്ക് ഒരു പാതിബോംബ് തന്നെയാണ് (ഒന്നാലോചിച്ചാല്‍ ശരിയല്ലേ?)’, ക്രിസ് ഗയമാലി എഴുതി. ‘എന്നാല്‍ ആ ലോജിക് വെച്ച് നോക്കിയാല്‍ ബോംബ് ഭാഗമായി നമുക്ക് വിംഗ് ടിപ്‌സ്, ഐഫോണുകള്‍, ആന്‍ഡ്രോയിഡുകള്‍, വലം, സോപ്പ്, റൈസ് കുക്കര്‍, കാസിയോ വാച്ചുകള്‍, ആറ്റംസ്, ട്രിപ്പിള്‍ എ ബാറ്ററികള്‍, ടപ്പര്‍വെയര്‍, പൈപ്പുകള്‍, എന്നിവയെല്ലാം ഉള്‍പ്പെടും.

ഈ ആശയക്കുഴപ്പത്തിലേയ്ക്കാണ് ഗൂഢാലോചനാക്കാര്യങ്ങളും ഹാഷ് ടാഗര്‍മാരും ഹാഷ് ടാഗ് വിരുദ്ധരും ഒക്കെ വരുന്നത്. ക്ലോക്ക് ശരിക്കും ബോംബ് പോലെ തോന്നേണ്ടിയിരുന്നതാണോ? എന്തുകൊണ്ട് അതങ്ങനെ തോന്നി എന്ന് ചോദിക്കുന്നത് ഇസ്ലാമോഫോബിയയായി മാറുമോ? അധികൃതര്‍ ക്ലോക്ക് പിടിച്ചെടുത്തു എന്നത് നേര്. പക്ഷെ എന്തുകൊണ്ടാണ് ക്ലോക്കിന്റെ പ്രവര്‍ത്തനത്തിന്റെ ചിത്രങ്ങള്‍ ഇല്ലായിരുന്നത്? എങ്ങനെയാണ് ഒരു സാധാരണസംഭവം അഹമ്മദിന്റെ അറസ്റ്റില്‍ എത്തി എന്നതിനെപ്പറ്റി ഒരു ടീച്ചറും പറയാത്തതെന്താണ്?

ആര്‍ക്കും ഒന്നും അറിയില്ലായിരുന്നെങ്കിലും സോഷ്യല്‍ മീഡിയ പടയൊരുക്കം തുടങ്ങി. സ്റ്റാന്റ് വിത്ത് അഹമ്മദ് കഥകളും സ്റ്റാന്റ് വിത്ത് അഹമ്മദ് കഥകളുടെ യഥാര്‍ത്ഥ കഥയും ഒക്കെ പുറത്തുവന്നു.

ലിബറലുകളും ഈ അവസരം കൃത്യമായി ഉപയോഗിച്ചു. മുസ്ലിം വംശീയ വിരോധത്തെ ഹാഷ് ടാഗില്ലാതെ പ്രതിരോധിക്കാന്‍ പറ്റാത്ത നിലയിലായി കാര്യങ്ങള്‍.

റഷ് ലിമ്പോ പറയുന്നത് ഇങ്ങനെ;

‘ഇപ്പോള്‍ എല്ലാവരും കരയുന്നു, ‘നോക്കൂ, നമ്മള്‍ എന്താണ് ചെയ്തത്! നാം പാവം മുഹമ്മദിനെ മാറ്റിനിറുത്തി! ഓ ദൈവമേ, നോക്കൂ! നാം എന്ത് മോശം മനുഷ്യരാണ്?’ മൊഹമ്മദ് വീട്ടില്‍ പോയി, അറസ്റ്റിലായി. ഇതെല്ലാം ഇപ്പോള്‍ പരിഹരിക്കപ്പെട്ടു. മീഡിയ ഇപ്പോള്‍ അവന്‍ സ്‌കൂളില്‍ കൊണ്ടുപോയതിന്റെ പടമെടുക്കുന്നു, അത് തന്നെയാണോ ശരി എന്ന് ചോദ്യം ചെയ്യുന്നു. ഇത് മാത്രമല്ല ശരി. ഏറ്റവും വലിയ സംഭവം ഒബാമ ഇപ്പോള്‍ ഈ കുട്ടിയെ വൈറ്റ്ഹൗസിലേയ്ക്ക് ക്ഷണിച്ചിരുന്നു.’

യാഥാസ്ഥിതിക മാധ്യമങ്ങള്‍ എന്തായാലും കഥയെ ‘അവഗണിക്കുന്നില്ലായിരുന്നു’, മദര്‍ ജോണ്‍സ് പറയുന്നു.

‘ഇത്തരം കാര്യങ്ങള്‍ യഥാസ്ഥിതികരെ വലുതായി ബാധിക്കാറില്ല, എന്നാല്‍ ഇതൊരു അധികാരദുര്‍വിനിയോഗമാണ്. ഇത്തരം പ്രശ്‌നങ്ങളെപ്പറ്റി അവര്‍ ശ്രദ്ധിക്കുന്നുണ്ട് എന്ന് തോന്നാന്‍ ഒരവസരം അവര്‍ക്ക് ലഭിക്കുന്നുണ്ട്”, കെവിന്‍ ഡ്രം പറയുന്നു. ‘മാത്രമല്ല ഇതിന്റെ കൂടെ ഒരു പബ്ലിക് സ്‌കൂളിനെ വിമര്‍ശിക്കാന്‍ ഒരവസരവും ലഭിക്കും. ‘അതില്‍കൂടുതല്‍ എന്താണ് വേണ്ടത്?’

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍